സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന ഒരു റസ്‌റ്റോറന്‍റിൽ ബീഫ് വിൽപന നടക്കുന്നുണ്ടെന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്

പ്രചരണം

സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനി ഗോവയിൽ അനധികൃതമായി റസ്റ്റോറന്‍റും ബാറും നടത്തുന്നതായി കോൺഗ്രസ് പാർട്ടി ഈയിടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഗോവയിലെ സില്ലി സോള്‍സ് റസ്റ്റോറന്‍റിലെ മെനു കാര്‍ഡ് – (ബീഫ് മീന്‍ വിഭവങ്ങളുടെ സവിശേഷതകള്‍ ഉള്‍പ്പെടുന്നത്) പ്രചരിക്കുവാന്‍ തുടങ്ങി. ഇത്തരത്തില്‍ ഒരു പോസ്റ്റ് താഴെ കാണാം.

archived linkFB post

എന്നാല്‍ പ്രചരണം തെറ്റിദ്ധാധാരണ സൃഷ്ടിക്കുന്നതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ്

മകളുടെ റെസ്റ്റോറന്‍റില്‍ ബീഫ് വില്‍പ്പന നടത്തുന്നുവെന്ന ആരോപണം സ്മൃതി ഇറാനി ആദ്യം തന്നെ നിഷേധിച്ചിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെ കേസെടുക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

അതേസമയം, കുനാൽ വിജയകർ എന്ന ഫുഡ് വ്ളോഗര്‍ കഴിഞ്ഞ ഏപ്രില്‍ മാസം ഈ ഹോട്ടലിനെക്കുറിച്ചുള്ള ഒരു വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇത് കോടതിയുടെ പരിഗണനായില്‍ ഇരിക്കുന്ന വിഷയമായതിനാൽ, ഉടമ ആരാണെന്ന വിഷയത്തിലേയ്ക്ക് ഞങ്ങൾ കടക്കുന്നില്ല. നമുക്ക് പരിശോധിക്കാനുള്ളത് റെസ്റ്റോറന്‍റിലെ മെനു മാത്രമാണ്.

ഇതിനായി, ഞങ്ങൾ സില്ലി സോൾസ് ഗോവ കഫേ & ബാറിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾക്കായി തിരഞ്ഞു. അവിടെ ബീഫ് വിൽപന നടത്തിയതായി വിവരമൊന്നും ലഭിച്ചില്ല.

Swiggy, Zomato സർവേകൾ അനുസരിച്ച്, പ്രസ്തുത റസ്റ്റോറന്‍റിന്‍റെ മെനുവിൽ ബീഫ് ഇല്ല. അവിടെ ബീഫ് ലഭ്യമാണെങ്കിൽ അത് മെനുവിൽ സൂചിപ്പിക്കണം. അവരുടെ വെബ്‌സൈറ്റിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ വ്യക്തമായി തിരഞ്ഞു. ഗോമാംസ വിഭവങ്ങളെ കുറിച്ച് വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. സൊമാറ്റോയിലെ സില്ലി സോൾ കഫേയുടെയും മെനു താരതമ്യം ചെയ്തു. അത് വൈറൽ ഇമേജിൽ കൊടുത്തിരിക്കുന്ന മെനുവിൽ നിന്ന് വ്യത്യസ്തമാണെന്ന് ഞങ്ങൾ കണ്ടെത്തി. വൈറലായിക്കുന്ന മെനുവിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഈസിഡൈനര്‍ എന്ന വെബ്‌സൈറ്റില്‍ നിന്നും അപ്പര്‍ ഡെക്ക് റാഡിസണ്‍ എന്ന ഗോവയിലെ മറ്റൊരു റെസ്റ്റോറന്‍റിന്‍റെ മെനു കാര്‍ഡ് ലഭിച്ചു.

പോസ്റ്റില്‍ നല്കിയ മെനു കാര്‍ഡും അപ്പര്‍ ഡെക്ക് റാഡിസണ്‍ റെസ്റ്റോറന്‍റിലെ മെനു കാര്‍ഡും ശ്രദ്ധിക്കുക:

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ തമിഴ് ടീം ചെയ്തിട്ടുണ്ട്.

ஸ்மிருதி இரானி மகள் நடத்தும் ஓட்டலில் மாட்டிறைச்சி விற்பனை என்று பகிரப்படும் வதந்தி…

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. മറ്റൊരു റെസ്റ്റോറന്‍റിലെ മെനു കാര്‍ഡ് ആണ് സില്ലി സോൾസ് ഗോവ കഫേ & ബാറിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്. പ്രസ്തുത മെനു കാര്‍ഡിന് സില്ലി സോൾസ് ഗോവ കഫേ & ബാറുമായി യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന റസ്‌റ്റോറന്‍റിൽ ബീഫ് വിൽക്കുന്നുവെന്ന് വ്യാജ പ്രചരണം...

Fact Check By: Vasuki S

Result: Partly False