പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. പോലീസും കര്‍ഷകര്‍ തമ്മില്‍ സംഘര്‍ഷത്തിന്‍റെയും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പോലീസ് ബാരിക്കേഡിന്‍റെ മുകളില്‍ വാള്‍ പിടിച്ച് നില്‍കുന്ന ഒരു നിഹന്ഗ് സിഖിന്‍റെ ചിത്രമാണിത്. ഈ ചിത്രം ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പോകുന്ന കര്‍ഷകന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഈ ചിത്രം മൂന്ന് കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു നിഹന്ഗ് സിഖ് പോലീസ് ബാരിക്കേഡിന്‍റെ മുകളില്‍ വാള്‍ പിടിച്ച് നിക്കുന്നതായി കാണാം. ഈ പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “വിളവെടുപ്പിന് പോകുന്ന കർഷകൻ.”

എന്നാല്‍ ഈ ചിത്രത്തിന് നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരവുമായി എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ 26 ജനുവരി 2021ന് പ്രസിദ്ധികരിച്ച രൌ വാര്‍ത്ത‍യില്‍ ഞങ്ങള്‍ക്ക് ഈ ചിത്രം ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് താഴെ കാണാം.

വാര്‍ത്ത‍ വായിക്കാന്‍ - Business Standard | Archived

ചിത്രത്തിനോടൊപ്പം നല്‍കിയ അടികുറിപ്പ് പ്രകാരം ഈ സംഭവം 72ആം റിപബ്ലിക്‌ ദിനാഘോഷത്തിനിടെ നടന്ന കിസാന്‍ ഗണതന്ത്ര പരേഡിന്‍റെതാണ്. റിപബ്ലിക്‌ ദിനത്തിന് സമാന്തരമായി കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തും എന്ന് തിരുമാനിച്ചിരുന്നു. പക്ഷെ ഇതില്‍ ഒരു വിഭാഗം ചെങ്കോട്ടയില്‍ ഇന്ത്യന്‍ ദേശിയ പതാകയെ അപമാനിച്ചു. ഈ സംഭവത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ പോലീസും കലാപകാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഭവമാണ് നമ്മള്‍ പ്രസ്തുത ചിത്രത്തില്‍ കാണുന്നത്. അക്ഷര്‍ധാം ക്ഷേത്രത്തിന്‍റെ അടുത്ത് പോലീസ് ബാരിക്കേഡിന്‍റെ മുകളിലാണ് ഈ നിഹന്ഗ് സിഖ് നില്‍കുന്നത്.

വാര്‍ത്ത‍ വായിക്കാന്‍ - India TV | Archived

ഈ റാലി സംഘടിപ്പിച്ച സംയുക്ത കിസാന്‍ മോര്‍ച്ച പിന്നിട് ചെങ്കോട്ടയില്‍ നടന്ന സംഭവത്തെ അപലപിച്ചിരുന്നു. “ഇന്ന് നടന്ന സംഭവത്തെ ഞങ്ങള്‍ അപലപിക്കുന്നു കുടാതെ ഈ സംഭവം നടത്തിയ വിഭാഗവുമായി എല്ലാം ബന്ധങ്ങള്‍ ഉപേക്ഷിക്കുന്നു.” എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

നിഗമനം

ഡല്‍ഹിയിലെ കര്‍ഷക സമരവുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ 3 കൊല്ലം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:മൂന്ന് കൊല്ലം പഴയ ചിത്രം നിലവിലെ കര്‍ഷക സമരവുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്നു...

Written By: K. Mukundan

Result: Misleading