കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ പങ്കെടുത്തു എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം

രാഹുൽ ഗാന്ധിയുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെ പോസ്റ്ററുകൾ പതിപ്പിച്ച തുറന്ന വാഹനത്തിൽ ‘ഷാരൂഖ് ഖാൻ’ കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തെരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് പിന്തുണ നൽകാൻ ഷാരൂഖ് ഖാൻ എത്തിയപ്പോഴുള്ള വീഡിയോ ആണിതെന്ന് സൂചിപ്പിച്ച് അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും കരുത്തേകാൻ കോൺഗ്രസിന്റെറെ കരങ്ങൾക്ക് കരുത്തേകാൻ താരരാജാവ് ഷാരൂഖാൻ”

FB postarchived link

എന്നാൽ വാഹനത്തിൽ ഉള്ളത് ഷാരൂഖ് ഖാൻ അല്ലെന്ന് അന്വേഷണത്തിൽ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി.

വസ്തുത ഇതാണ്

വീഡിയോയിൽ കാണുന്നത് ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി ഏറെ സാദൃശ്യം തോന്നുന്ന ഇബ്രാഹിം ഖാദിരി എന്നയാളാണ്.

മഹാരാഷ്ട്രയിലെ സോലാപൂർ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രതിനിധിയുടെ ആണ് ഇബ്രാഹിം ഖാദിരി പങ്കെടുത്തത്.

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി എന്ന സഖ്യത്തിനൊപ്പമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തിലാണ് റോഡ് ഷോ സംഘടിപ്പിച്ചത്. പല മാധ്യമങ്ങളും ഇതേക്കുറിച്ച് വാർത്ത നൽകിയിരുന്നു.

archived link

ഷാരൂഖ് ഖാനുമായി അപാരമായ സാമ്യതയുടെ പേരിൽ നേരത്തെ തന്നെ ശ്രദ്ധേയനായ ആളാണ് ഇബ്രാഹിം ഖാദിരി. അദ്ദേഹത്തിന്‍റെ ഇൻസ്റ്റാഗ്രാം യൂട്യൂബ് ചാനലുകൾക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണുള്ളത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ് റാലിയില്‍ ഖാദിരി പങ്കെടുത്ത വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

archived link

കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ ഷാരൂഖാനുമായി സാദൃശ്യമുള്ള ഇബ്രാഹിം ഖാദിരിയെ കൊണ്ടുവന്നതിനെതിരെ ബിജെപി വിമർശനം ഉന്നയിച്ചിരുന്നു. ഷാരൂഖ് ഖാന്‍റെ അപരനെ ഇറക്കി കോൺഗ്രസ് ആളുകളെ കബളിപ്പിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹസാദ് പൂനവാല എക്സ് X പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link

കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് റാലിയിൽ ഷാരൂഖ് ഖാൻ പങ്കെടുത്ത വാര്‍ത്ത ഞങ്ങൾ ഏറെ തിരഞ്ഞെങ്കിലും അവകാശവാദത്തെ സാധൂകരിക്കുന്ന റിപ്പോർട്ടുകൾ ഒന്നും തന്നെ കണ്ടെത്താനായില്ല. കോൺഗ്രസ് എന്നല്ല, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഷാരൂഖാൻ എത്തിയതായി വാർത്തകൾ ഇല്ല.

ഗുജറാത്തിൽ ജനിച്ച് വളർന്ന ഇബ്രാഹിം ഖാദിരി 2017 വരെ സ്വന്തം നാട്ടിൽ ചുവരെഴുതുന്ന ജോലി ചെയ്താണ് ജീവിച്ചു പോന്നത് സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ ഖാദിരിയുടെ ജീവിതവും മാറി. ഷാരൂഖാന്‍റെ സാമ്യത മറ്റുള്ളവർ തിരിച്ചറിഞ്ഞതോടെ ഹെയർ സ്റ്റൈൽ ഉൾപ്പെടെ മാറ്റി ഷാരൂഖാന്‍റെ അതേ രൂപത്തിൽ ഇബ്രാഹിം ഖാദിരി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഖാദിരിയെ കുറിച്ച് ദി സ്റ്റേറ്റ്സ്മാന്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിക്കാം.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നത് ബോളിവുഡ് താരം ഷാറൂഖ് ഖാൻ അല്ല. ഷാരൂഖുമായി ഏറെ രൂപ സാദൃശ്യമുള്ള ഇബ്രാഹിം ഖാദിരി എന്ന ആളാണ്.

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ: Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:കോണ്‍ഗ്രസ്സ് തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ഷാരൂഖ് ഖാന്‍..? ദൃശ്യങ്ങളിലുള്ളത് അപരനാണ്... സത്യമിങ്ങനെ...

Written By: Vasuki S

Result: False