ഇന്ദിര ഗാന്ധി ഇന്ത്യൻ പട്ടാളക്കാരനൊപ്പം പാക്ക് അതിർത്തിയിലെ തുരങ്കം പരിശോധിക്കുന്ന അപൂർവ ഫോട്ടോ..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ദേശീയം | National

മണ്‍മറഞ്ഞ മുന്‍ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധി നീണ്ട  ഒരു ബങ്കരിനുള്ളിലൂടെ മുന്നോട്ടു നീങ്ങുന്ന ചിത്രം പ്രചരിക്കുന്നുണ്ട്.

പ്രചരണം 

ഉയരം കുറഞ്ഞ ബങ്കറിനുള്ളിലൂടെ സുരക്ഷാ ജീവനക്കാരനുമായി കുനിഞ്ഞ് മുന്നോട്ടു നീങ്ങുന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമാണ് പ്രചരിക്കുന്നത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയത്ത് പാകിസ്ഥാനുമായി യുദ്ധമുണ്ടായ സമയത്ത് കാശ്മീര്‍ സന്ദർശിച്ച് സൈനികരെ അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇന്ത്യയുടെ ഉരുക്ക് വനിതാ ശ്രീമതി ഇന്ദിര ഗാന്ധി 1971 ലെ ഇന്ത്യ, പാകിസ്ഥാൻ യുദ്ധത്തിൽ ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ ഒപ്പം പാക്ക് അതിർത്തിയിലെ തുരങ്കം/ Tunal പരിശോധിക്കുന്ന അപൂർവ ഫോട്ടോ.
ഈ യുദ്ധത്തിലാണ് 92000 പാകിസ്ഥാൻ പട്ടാളക്കാർ ഇന്ത്യയ്ക്ക് മുന്നിൽ ആയുധം വച്ചു കിഴടങ്ങിയതും, ഇന്ത്യ പാകിസ്ഥാനെ രണ്ടായി മുറിച്ചു ബംഗ്ലാദേശിനെ വിമോചിപ്പിച്ചതും.
തോറ്റ് തുന്നം പാടിയ പാകിസ്ഥാന്റെ സഹായത്തിനു എത്തിയ അമേരിക്കയോട് പോടാ പുല്ലേ അമേരിക്ക എന്ന് പറഞ്ഞ ഇന്ദിര ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇന്ത്യയെ ആക്രമിക്കാൻ എത്തിയ അമേരിക്കയുടെ ഏഴാo കപ്പൽ പടയെ നേരിടാൻ സോവിയറ്റ് യൂണിയന്റെ ന്യൂക്ലിയർ അന്തർ വാഹിനിയെ വിളിച്ചു വരുത്തിയതും 1971 ലെ യുദ്ധത്തിലാണ്. അന്ന് അമേരിക്കയും, ബ്രിട്ടനും, അടക്കമുള്ള എല്ലാ വെസ്റ്റേൺ രാജ്യങ്ങളും, അറബ് രാജ്യ ങ്ങളും, ചൈനയും ഇന്ത്യക്ക്‌ എതിരെ നിന്നപ്പോൾ സോവിയറ്റ് യൂണിയൻ മാത്രമേ ഇന്ത്യക്ക്‌ ഒപ്പം ഉണ്ടായിരുന്നുള്ളു..
India’s great prime minister late sri Indira Gandhi during the 1971 India Pakistan war. . Pakistan never want to rember 1971 war During the war India liberated Bangladesh”

FB postarchived link

എന്നാല്‍ തെറ്റായ പ്രചാരണമാണ് ഇതെന്നും ഇന്ദിര ഗാന്ധി കാശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇന്ത്യ ഹിസ്റ്ററി പിക് എന്ന X അക്കൗണ്ടിൽ നിന്ന്  ഫോട്ടോ പങ്കുവച്ചിരിക്കുന്നത് കണ്ടു. “മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാതാ വൈഷ്ണോ ദേവിക്ക് അഞ്ജലി അർപ്പിക്കാൻ പോകുന്നു” 

ദി ഏഷ്യൻ ക്രോണിക്കിൾ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇന്ദിരാഗാന്ധി വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കാൻ പോകുമ്പോഴാണ് ഈ ഫോട്ടോ എടുത്തത്. 1970-കളിൽ, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജമ്മുവിലെ മാതാ വൈഷ്ണോദേവിയുടെ പുണ്യ ഗുഹയിൽ ദർശനം നടത്തി, ദേവതയെ കാണുന്ന മതപരമായ ആചാരമായിരുന്നു അത്. ഈ സന്ദർശനം വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു, ഇത് ഒരു പ്രധാന സംഭവമാണെന്ന് സൂചിപ്പിക്കുന്നു. 

മാതാ വൈഷ്ണോ ദേവിയെ സന്ദർശിച്ച ശേഷം ഇന്ദിരാഗാന്ധി ഗുഹയിൽ നിന്ന് പുറത്തുവരുമ്പോൾ എടുത്ത ഫോട്ടോയാണിതെന്ന് വ്യക്തമാക്കി  ജമ്മു കശ്മീർ കോൺഗ്രസിന്‍റെ  ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

നിഗമനം 

ഇന്ദിര ഗാന്ധി 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ പട്ടാളക്കാരനൊപ്പം പാക്ക് അതിർത്തിയിലെ തുരങ്കം പരിശോധിക്കുന്ന അപൂർവ ഫോട്ടോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്  അവര്‍ കാശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമാണ്. വൈഷ്ണോ ദേവിയുടെ ദർശനം കഴിഞ്ഞ് ഗുഹയിൽ നിന്ന് പുറത്തുവരുന്ന ഫോട്ടോയാണിത്. ഇന്ത്യ പാക് സംഘര്‍ഷവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഇന്ദിര ഗാന്ധി ഇന്ത്യൻ പട്ടാളക്കാരനൊപ്പം പാക്ക് അതിർത്തിയിലെ തുരങ്കം പരിശോധിക്കുന്ന അപൂർവ ഫോട്ടോ..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

Written By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *