ഇസ്ലാം പ്രാര്‍ത്ഥനയില്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്… 2023 തെരെഞ്ഞെടുപ്പ് വിജയവുമായി ബന്ധമില്ല…
കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസിൽ മുഖ്യമന്ത്രി ആരായിരിക്കും എന്നുള്ള ചർച്ചകൾ നടക്കുകയാണ്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ പേര് ഉയരുന്നുണ്ടെങ്കിലും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ആണ് മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്ന് അഭ്യൂഹങ്ങളുണ്ട്. ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഉടനെ തീരുമാനം പ്രഖ്യാപിച്ചേക്കും. ഇതിനിടയിൽ ഡികെ ശിവകുമാറിന്‍റെയും സിദ്ധരാമയ്യയുടെയും ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
ഇസ്ലാം മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയില്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പുരോഹിതന്‍ ഇസ്ലാം മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ഇരുവരും ഏകാഗ്രതയോടെ ഇരിക്കുന്നത് കാണാം. തെരെഞ്ഞെടുപ്പ് വിജയത്തിനു ശേഷമുള്ള ദൃശ്യങ്ങളാണിത് എന്നവകാശപ്പെട്ട് വീഡിയോയ്ക്ക് നല്കിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെ: “കർണാടക കോൺഗ്രസ്സ് മുഖ്യമന്ത്രി ആകാൻ ശിവകുമാർ മുസ്ലിം പള്ളിയിൽ നിസ്കരിക്കുന്ന ദൃശ്യം”
എന്നാല്‍ രണ്ടു വര്‍ഷം പഴമുള്ള വീഡിയോ ആണിതെന്നും ദൃശ്യങ്ങള്‍ക്ക് കോണ്‍ഗ്രസ്സിന് കര്‍ണ്ണാടകയില്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇപ്പോള്‍ ലഭിച്ച മികച്ച വിജയവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2021 ഒക്ടോബര്‍ മാസം മുതല്‍ ഇതേ വീഡിയോ പ്രചരിക്കുന്നുണ്ട് എന്നു വ്യക്തമായി.
കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മുസ്ലിം പ്രീണനം എന്ന പേരിലാണ് വീഡിയോകള്‍ പോസ്റ്റു ചെയ്തിട്ടുള്ളത്.
ഈ വീഡിയോയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും 2023 ലെ നിയമസഭാ തെരെഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ വിവരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോ 2021 ഒക്ടോബര്‍ മാസത്തിലെതാണ്. 2023 ല്‍ കര്‍ണ്ണാടകയില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പുമായോ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേടിയ വിജയവുമായോ വീഡിയോ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)
Title:ഇസ്ലാം പ്രാര്‍ത്ഥനയില്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പഴയതാണ്... 2023 തെരെഞ്ഞെടുപ്പ് വിജയവുമായി ബന്ധമില്ല...
Fact Check By: Vasuki SResult: MISLEADING