
ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെയും മകനുടെയും ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്‍റെ മകനെ ഈ സംഘര്‍ഷത്തിന്‍റെ സമയത്ത് രാജ്യസേവനത്തിനായി തന്‍റെ മകനെ യാത്രയായിക്കുന്ന നേതാന്യഹു എന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
പക്ഷെ ഈ ചിത്രത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ചിത്രം 9 കൊല്ലം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്‍റെ ഭാര്യയും മകന്‍റെയും ചിത്രങ്ങള്‍ കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “🌹🙏🌹സ്വന്തം പുത്രനെ രാജ്യസേവനത്തിനു വേണ്ടി പട്ടാളക്കാരൻ ആയി യാത്രയാക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതൻന്യാഹു. ഇവിടെ ആണെങ്കിൽ അങ്ങനെ ചെയ്യുമോ, സ്വന്തം മക്കളേ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ പാട് പെടുന്ന ഭരണക്കാർ അല്ലേ ഉള്ളത് 🌹🙏🌹”
എന്നാല്‍ എന്താണ് ഈ ഫോട്ടോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. ചിത്രം ബെഞ്ചമിന്‍ നെതന്യാഹു തന്‍റെ മകന്‍ അവ്നെറിനെ ജെറുസലേം അമ്മ്യുനിഷന്‍ ഹില്ലില്‍ ഭാര്യ സാറയോടൊപ്പം കാണാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ്.

വാര്‍ത്ത വായിക്കാന്‍ – Times of Isreal
1949 ല്‍ നിലവില്‍ വന്ന ഇസ്രയേല്‍ രക്ഷ സേവനം നിയമം പ്രകാരം യഹൂദിയായ എല്ലാ പൌരന്മാരും 18 വയസ് തികഞ്ഞാല്‍ ഇസ്രയേല്‍ പട്ടാളത്തില്‍ (IDF) ചേരേണ്ടതുണ്ട്. ഇസ്രയേലിലെ അറബികള്‍ക്കും, മതപ്രവര്‍ത്തനം ചെയ്യുന്ന സ്ത്രികള്‍ക്കും, വിവാഹിതകള്‍ക്കും, ശാരീരിക പരിമിതി ഉള്ളവര്‍ക്കും ഈ നിര്‍ബന്ധ സേവനത്തില്‍ നിന്ന് ഒഴിവുണ്ട്. പുരുഷന്മാര്‍ക്ക് 32 മാസവും വനിതകള്‍ക്ക് 24 മാസവും നിര്‍ബന്ധമായി സൈന്യത്തില്‍ സേവനം ചെയ്യേണ്ടി വരും. ഇതിനെ കുറിച്ച് വിശദമായി ഇവിടെ വായിക്കാം.
അവ്നെര്‍ നേതാന്യഹു 2017ല്‍ തന്‍റെ നിര്‍ബന്ധമായ പട്ടാള സേവനം പൂര്‍ത്തിയാക്കി.
നിഗമനം
ബെഞ്ചമിന്‍ നെതന്യാഹു തന്‍റെ മകനെ പട്ടാളത്തില്‍ സേവിക്കാന്‍ അയക്കുന്ന ചിത്രം നിലവിലെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്‍റെ മകനെ രാജ്യസേവനത്തിനായി പറഞ്ഞയക്കുന്ന ചിത്രം പഴയതാണ്…
Written By: Mukundan KResult: False
