1962ല്‍ RSS പ്രവര്‍ത്തകര്‍ ചൈനക്കെതിരെ ഇന്ത്യന്‍ സൈന്യത്തിനോടൊപ്പം യുദ്ധം ചെയ്യുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം RSS പ്രവര്‍ത്തകരുടെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് മനസിലാകുന്നു. എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, “1962ല്‍ ചൈനയുമായുള്ള യുദ്ധത്തില്‍ സൈന്യത്തെ സഹായിക്കുന്ന സ്വയം സേവകര്‍.

RSS 1962ലെ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിനെ സഹായിച്ചിരുന്നു കുടാതെ 1963ലെ റിപബ്ലിക്‌ ദിന ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ പണ്ഡിറ്റ്‌ നെഹ്‌റു RSSനെ ക്ഷണിച്ചിരുന്നു എന്ന് RSS/BJP നെതകള്‍ അവകാശവാദം ഉന്നയിക്കാറുണ്ട്.

എന്നാല്‍ ഈ ചിത്രം RSSന്‍റെ ഇന്‍ഡോ-ചൈന യുദ്ധത്തില്‍ പങ്ക് എടുത്തതിന്‍റെ തെളിവാണോ എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രത്തിനെ ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ട്വീറ്റ് ലഭിച്ചു. ട്വീറ്റില്‍ ഈ ചിത്രമുണ്ട്. 1962ല്‍ ഇന്‍ഡോ-ചൈന സംഘര്‍ഷത്തിനിടെ ആസ്സാമില്‍ ഇന്ത്യന്‍ സൈന്യം പരിശീലനം നടത്തുന്നതിന്‍റെ കാഴ്ചയാണ് നാം ചിത്രത്തില്‍ കാണുന്നത്.

Twitter | Archived Link

ഈ ചിത്രത്തിന്‍റെ മുകളില്‍ LIFE മാഗസിന്‍റെ ലോഗോ നമുക്ക് കാണാം. LIFE 1972ല്‍ അടിച്ച ഒരു അമേരിക്കന്‍ മാഗസിനാണ്. ഈ മാഗസീനില്‍ പ്രസിദ്ധികരിച്ച ചിത്രങ്ങള്‍ നമുക്ക് TIME മാഗസീനിന്‍റെ വെബ്സൈറ്റില്‍ കാണാം. ടൈം മാഗസീനിന്‍റെ വെബ്സൈറ്റില്‍ ഞങ്ങള്‍ ഈ ചിത്രം അന്വേഷിച്ചു. വെബ്സൈറ്റില്‍ ചിത്രത്തിനെ കുറിച്ച് നല്‍കിയ വിവരം പ്രകാരം ഈ ചിത്രം 1962ല്‍ ലാറി ബറോസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫരാണ് ഈ ചിത്രം പകര്‍ത്തിയത്. ഈ ചിത്രത്തിന്‍റെ വിവരണ പ്രകാരം ഈ ചിത്രം ഇന്ത്യന്‍ ജവാന്മാര്‍ 1962ല്‍ മിലിറ്ററി പരിശീലനം നടത്തുന്നതിന്‍റെതാണ്. ഇവര്‍ RSS പ്രവര്‍ത്തകരാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല.

ലേഖനം വായിക്കാന്‍ - TIME | Archived Link

RSS 1962ല്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം യുദ്ധം ചെയ്തു എന്നതിനെ കുറിച്ച് യാതൊരു വിവരവും ഞങ്ങള്‍ക്ക് ലഭിച്ചില്ല. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് RSS സ്വയം സേവകര്‍ പോലീസുകാര്‍ക്ക് പകരം ട്രാഫിക് നിയന്ത്രിച്ചിരുന്നു എന്നാണ് അവകാശപ്പെടുന്നത്. പക്ഷെ ആരും RSS അതിര്‍ത്തിയില്‍ സൈന്യത്തിനോടൊപ്പം യുദ്ധം ചെയ്തു എന്ന് അവകാശപ്പെടുന്നില്ല.

ഈ സഹായത്തിന്‍റെ പ്രതിഫലമായി പണ്ഡിറ്റ്‌ നെഹ്‌റു RSSനെ 1963ലെ റിപബ്ലിക് ദിന പരേഡില്‍ ക്ഷണിച്ചു എന്നും RSS/BJP നേതാക്കള്‍ അവകാശപ്പെടുന്നു. പക്ഷെ ഈ സംഭവത്തിന്‍റെ യാതൊരു തെളിവും ലഭ്യമല്ല എന്ന് ഇന്ത്യ ടുഡേ സമര്‍പ്പിച്ച വിവരാവകാശ ഹര്‍ജിയുടെ മറുപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ അറിയിച്ചിരുന്നു.

വാര്‍ത്ത‍ വായിക്കാന്‍ - India Today | Archived Link

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പഴയ ചിത്രം 1962ല്‍ ഇന്ത്യന്‍ സൈന്യത്തിനോടൊപ്പം ചൈനയെ നേരിടുന്ന RSS പ്രവര്‍ത്തകരുടെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ചിത്രം 1962ല്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ജവാന്മാര്‍ പരിശീലനം നടത്തുന്നതിന്‍റെതാണ്. പ്രശസ്ത ഫോട്ടോഗ്രഫര്‍ ലാറി ബറോസാണ് ഈ ചിത്രം പകര്‍ത്തിയത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഈ ചിത്രം 1962ല്‍ ചൈനക്കെതിരെ യുദ്ധം ചെയ്യുന്ന RSS കാരുടെതല്ല...

Written By: Mukundan K

Result: False