
യോഗിയുടെ ഉത്തര്‍പ്രദേശിലെ ഒരു റോഡിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രം ഉത്തര്‍പ്രദേശിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മോശമായ ഒരു റോഡിന്‍റെ ചിത്രം നമുക്ക് കാണാം. ഈ ചിത്രം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു പാതയാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുനത് ഇങ്ങനെ:
“ഇതാണ് യോഗിയുടെ യുപി എല്ലാ വീടിനുമുമ്പിലും സ്വിമ്മിംഗ് പൂൾ ഒരുക്കി ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സിറ്റി“
എന്നാല്‍ ഈ റോഡ് ശരിക്കും ഉത്തര്‍പ്രദേശിലെതാണോ എന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രം രണ്ട് കൊള്ളം മുമ്പ് ഞങ്ങളുടെ ഹിന്ദി ടീം ഫാക്റ്റ് ചെക്ക് ചെയ്തിരുന്നു. ഈ ചിത്രം ബീഹാറിലെ ഭാഗല്‍പ്പൂറിലെ ദേശിയപാത 80ന്‍റെതാണ്. ഹിന്ദിയില്‍ ഫാക്റ്റ് ചെക്ക് വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയുക:
ഈ ചിത്രം 2016 മുതല്‍ ട്വിട്ടറില്‍ ബീഹാറിലെ ഭഗല്‍പൂറിലുള്ള ദേശിയപാതയുടെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തിലെ ഒരു ട്വീറ്റ് നമുക്ക് താഴെ കാണാം.
any news on #NH80 Bhagalpur-Pirpainti ? pic.twitter.com/JICUsMONJy
— Abhishek Priyadarshi 🇮🇳 (@gustakhiya) December 24, 2016
ഈ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ടൈംസ് ഓഫ് ഇന്ത്യ ഈ റോഡിനെ കുറിച്ച് പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയും ലഭിച്ചു.

വാര്‍ത്ത വായിക്കാന്‍-TOI | Archived Link
ഈ വാര്‍ത്തയില്‍ പറയുന്നത് ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ മാര്‍ച്ച് 2016ല്‍ ഈ റോഡിനെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ റോഡ് കണ്‍സ്ട്രക്ഷന്‍ ഡീപാര്‍ട്ട്മെന്‍റിന്‍റെ അധികാരികളെ ശാസിക്കുകയും ചെയ്തിരുന്നു. പക്ഷെ ജൂണ്‍ 2017വരെയും ഒന്നും നടന്നില്ല എന്ന് വാര്‍ത്തയില്‍ പറയുന്നു.
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡകറി ഏപ്രില്‍ 3, 2021ന് ട്വീറ്റ് ചെയ്ത് അറിയിക്കുന്നു: ഭാഗല്‍പ്പൂര്‍-കഹാല്‍ഗാവ്-മിര്‍സാചൌക്കി എന്നി നഗരങ്ങളില്‍ നിന്ന് പോകുന്ന ദേശിയപാത 80നെ ഡബിള്‍ ലൈനാക്കി വികസിപ്പിക്കാന്‍ 566.15 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ട്വീറ്റ് നമുക്ക് താഴെ കാണാം.
Rehabilitation and widening work for 2 Lane with paved shoulder of existing NH-80 Bhagalpur – Kahalgaon – Mirzachowki section in the state of Bihar has been approved with a budget Rs. 566.15 Cr. #PragatiKaHighway
— Nitin Gadkari (@nitin_gadkari) April 3, 2021
2016 മുതല്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന് യോഗി ആദിത്യനാഥുമായി യാതൊരു ബന്ധവുമില്ല. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി ആയത് 19 മാര്‍ച്ച് 2017നാണ്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണമായും തെറ്റാണ്. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം ബീഹാറിലെ ദേശിയപാത 80ന്‍റെ നാലു കൊല്ലം പഴയ ചിത്രമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മോശമായ സ്ഥിതിയില്‍ കിടക്കുന്ന ബീഹാറിലെ ദേശിയ പാതയുടെ പഴയ ചിത്രം യുപിയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
