FACT CHECK: കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ സംസ്കാരം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ ചിത്രമാണ്
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗുജറാത്തിലെ ഒരു സ്മശാനത്തില്‍ സംസ്കരിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കോവിഡ് മഹാമാരി തുടങ്ങുന്നതിന് മുമ്പ് മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് കണ്ടെത്തി.
പ്രചരണം
Screenshot: Facebook post claiming the photo to be of last rites of covid victims.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ പല മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതായി നമുക്ക് കാണാം. ചിത്രം കോവിഡ് ബാധിച്ച് മരിച്ച രോഗികളെ ദഹിപ്പിക്കുന്നതിന്‍റെ ചിത്രമാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയത് ഇങ്ങനെയാണ്:
“മോദിയുടെ വാക്ക് കേട്ട് ദീപം തെളിയിക്കുന്നതല്ല. മോദിയുടെ പിടിപ്പുകേട് കൊണ്ടു മരിച്ചു വീഴുന്ന കോവിഡ് രോഗികളെ കൂട്ടത്തോടെ ദഹിപ്പിക്കുന്ന , ആയിരങ്ങൾ മരിച്ചു വീണാലെന്ത് നമുക്ക് 3000 കോടിയുടെ പ്രതിമ ഉണ്ടല്ലോ”
ഇതേ വിവരണവുമായി ഈ ചിത്രം പ്രചരിപ്പിക്കുന്ന ചില പോസ്റ്റുകള്‍ ഈ ലിങ്കുകള്‍ ക്ലിക്ക് ചെയ്ത് കാണാം. ലിങ്ക് 1, ലിങ്ക് 2.
വസ്തുത അന്വേഷണം
ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2017ല്‍ അമര്‍ ഉജാല എന്ന ഹിന്ദി മാധ്യമ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ ഈ ചിത്രം ലഭിച്ചു. ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
Screenshot: Amar Ujala article dated 3rd May 2017, titled: शमशान के कुछ तंत्र प्रयोग, असफलता या निराशा का सामना नहीं करना पड़ेगा
ലേഖനം വായിക്കാന്‍- Amar Ujala | Archived Link
അങ്ങനെ ലോകത്ത് കോവിഡ് വ്യാപനം തുടങ്ങുന്നതിന് മുമ്പ് മുതല്‍ ഈ ചിത്രം ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഈ ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ജനുവരി 2014ല്‍ ഈ ചിത്രം ഒരു ബ്ലോഗില്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. ഈ ബ്ലോഗ് ഹിന്ദു മതത്തില്‍ മൃതദേഹങ്ങള്‍ എങ്ങനെയാണ് സംസ്കരിക്കുന്നത് എന്നതിനെ കുറിച്ചാണ്.
Screenshot: Passion India.com date: Jan 25, 2014, Titled: Bones In Benares
ലേഖനം വായിക്കാന്‍-Passion India | Archived Link
ഈ ബ്ലോഗില്‍ ഈ ചിത്രത്തിന്‍റെ സ്രോതസ് നല്‍കിയിട്ടുണ്ട്. കാശി ഗാഥ എന്ന വെബ്സൈറ്റിനെയാണ് ഈ ചിത്രത്തിന് വേണ്ടി ബ്ലോഗില്‍ കടപ്പാട് അറിയിച്ചിരിക്കുന്നത്. പക്ഷെ ഈ വെബ്സൈറ്റില്‍ ഈ ചിത്രം നിലവില്‍ ലഭ്യമല്ല. 2013ല്‍ ഈ വെബ്സൈറ്റിനെ ആര്‍കൈവ് ചെയ്തിരുന്നു. ഈ ആര്‍കൈവ് ലിങ്ക് പരിശോധിച്ചപ്പോള്‍ ഈ ചിത്രം കാശിയിലെ മണികര്‍ണിക ഘട്ടിന്‍റെതാണ് എന്ന് വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നു.
Screenshot: Web Archive, dated: 15 Aug 2013, Titled:Attractions in Benaras (KashiGatha.com)
ലേഖനം വായിക്കാന്‍- Archived Link
മണികര്‍ണിക ഘാട്ട് കാശിയിലെ ഏറ്റവും പഴയതും പവിത്രവുമായ ഘാട്ടുകളില്‍ ഒന്നാണ്. ഇവിടെ സംസ്കരിക്കപെട്ടാല്‍ മോക്ഷം ലഭിക്കും എന്നൊരു വിശ്വാസമാണ്. അതിനാല്‍ വലിയ തോതില്‍ ഇവിടെ മൃതദേഹങ്ങള്‍ സംസ്കരിക്കാറുണ്ട്. പക്ഷെ ഈ ചിത്രം മണികര്‍ണിക ഘട്ടിന്‍റെ തന്നെയാണോ എന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കാന്‍ പറ്റില്ല. പക്ഷെ ഈ ചിത്രം 8 കൊല്ലം കൊണ്ട് ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്നത് വ്യക്തമാണ്.
നിഗമനം
പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്. ഈ ചിത്രത്തിന് നിലവില്‍ രാജ്യത്തുണ്ടാകുന്ന കോവിഡ് മരണങ്ങളുമായി യാതൊരു ബന്ധവുമില്ല. ഈ ചിത്രം 2013 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:കോവിഡ് ബാധിച്ച് മരിച്ച രോഗികളുടെ സംസ്കാരം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ബന്ധമില്ലാത്ത പഴയ ചിത്രമാണ്
Fact Check By: Mukundan KResult: False