
എല്‍.ഡി.എഫ്. ഭരണത്തില്‍ കേരളത്തിലെ ഒരു റോഡിന്‍റെ ദുരവസ്ഥ കാണിക്കുന്ന ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ ജനങ്ങളുടെ ഇടയിലും മാധ്യമങ്ങളിലും വലിയൊരു ചര്‍ച്ച വിഷയമാണ്. സമുഹ മാധ്യമങ്ങളിലും കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ ചുണ്ടി കാണിച്ച് എല്‍.ഡി.എഫ്. സര്‍ക്കാറിന്‍റെ കെ-റെയില്‍ പദ്ധതിയെയും പലരും ട്രോള്‍ ചെയ്തിട്ടുണ്ട്. ഈ ട്രോളുകളില്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ എല്‍.ഡി.എഫ്. ഭരണത്തില്‍ റോഡുകളുടെ ദുരവസ്ഥ കാണിക്കുന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഇതില്‍ ചില പഴയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
Also Read: FACT CHECK – ഈ ചിത്രം കേരളത്തിലെ റോഡിന്‍റേതല്ല.. പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..
ഇതേ പരമ്പരയില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തിനോടൊപ്പമുള്ള വാചകത്തില്‍ കെ-റയിലിനെ പരിഹസിച്ച് പറയുന്നത് ,“കെ റയില്‍ യാത്രയ്ക്ക് ശേഷം വീട്ടില്‍ പോകാന്‍ വേണ്ടിയുള്ള റോഡ്”

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “K റെയിൽ 500 km 4 മണിക്കൂർ
K റോഡ് 4 km 4 മണിക്കൂർ…” എന്നാല്‍ ഈ ചിത്രം കേരളത്തിലെതാണോ? ആണെങ്കില്‍ ഇപ്പോഴത്തെതാണോ? എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്ര ടൈംസ് ഓഫ് ഇന്ത്യ 2015ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ ഞങ്ങള്‍ കണ്ടെത്തി.

വാര്‍ത്ത വായിക്കാന്‍- TOI | Archived Link
വാര്‍ത്ത ഉത്തര്‍പ്രദേശിലെ അധികാരികളെ റോഡിലെ കുഴികള്‍ കാരണം ആരെങ്കിലും മരിച്ചാല്‍ ശിക്ഷയുണ്ടാകും എന്നതിനെ കുറിച്ചാണ് പറയുന്നത്. ഈ ചിത്രം ഈ വാര്‍ത്ത അല്ലാതെ മറ്റു പല ടൈംസ് വാര്‍ത്തകളില്‍ ഉപയോഗിച്ചിട്ടുണ്ട്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ശപഥം എടുത്തത് മെയ് 2016ലാണ്. അതിനാല്‍ ഈ ചിത്രത്തിന് നിലവിലെ എല്‍.ഡി.എഫ്. സര്‍ക്കാരോ ഇതിനെ മുമ്പുള്ള സര്‍ക്കാരുമായോ യാതൊരു ബന്ധവുമില്ല എന്ന് നമുക്ക് ഉറപ്പിക്കാം. പക്ഷെ ഈ ചിത്രം എവിടുത്തെതാണ് എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല.
നിഗമനം
സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ ചിത്രം എല്‍.ഡി.എഫ്. ഭരണത്തില്‍ കേരളത്തിലെ റോഡിന്‍റെ ചിത്രമല്ല. 2015 മുതല്‍ ഈ ചിത്രം ഇന്‍റ൪നെറ്റില്‍ ലഭ്യമാണ്.

Title:കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ഈ വൈറല്‍ ചിത്രം നിലവിലേതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
