
പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ ജനങ്ങള്‍ റോഡില്‍ ‘ഗോ ബാക്ക് മോദി’ എന്ന് എഴുതി പ്രതിഷേധിച്ചു എന്ന വാദം ഉന്നയിച്ച് ഒരു ചിത്രം കുറച്ച് ദിവസങ്ങളായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസണ്ടോ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം ബീഹാറിലെതള്ള പകരം ജനുവരിയില്‍ ബംഗാളില്‍ എടുത്ത ചിത്രമാണെന്ന്‍ കണ്ടെത്തി. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ നമുക്ക് നോക്കാം.
പ്രചരണം

Screenshot: An example of viral social media posts claiming Bihar welcomed Modi with ‘Go Back Modi’ graffiti.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ റോഡില്‍ ‘ഗോ ബാക്ക് മോദി’ എന്ന് എഴുതി ജനങ്ങള്‍ പ്രതിഷേധിക്കുന്നതായി കാണാം. ഒരു കുഞ്ഞ് കയ്യില്‍ ദേശിയ പതാക പിടിച്ച് നില്‍കുന്നതും കാണാം. അടികുറിപ്പില്‍ ചിത്രത്തിനെ കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്, “ബീഹാറിൽ ഇലക്ഷൻ പ്രചരണത്തിന് എത്തിയ മോഡിക്ക് ബീഹാർ ജനത നൽകിയ സ്വീകരണം. എല്ലാം ഗോമാതാവിന്റെ അനുഗ്രഹം 🐂. ജയ് സംഘ ശക്തി🥾, ജയ് സുമേഷ് കാവി പട 🐕🚩”
ഇതേ പോലെയുള്ള പല പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചില പോസ്റ്റുകല്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: More examples of posts sharing the viral image with misleading claim.
വസ്തുത അന്വേഷണം
ചിത്രത്തിന്‍റെ വസ്തുത അറിയാന്‍ ഞങ്ങള്‍ പതിവ് പോലെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു.

Screenshot: Tweet containing the viral image posted on Twitter in January this year.
ട്വീറ്റ് 11 ജനുവരി 2020നാണ് ചെയ്തത്. ട്വീറ്റില്‍ നല്‍കിയ നാലു ചിത്രങ്ങളില്‍ ഒന്ന്‍ നിലവില്‍ പ്രധാനമന്ത്രി മോദിയോടും ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണതോടും ബന്ധപെടുത്തി വ്യാജമായി പ്രചരിപ്പിക്കുന്നത്. ട്വീറ്റില്‍ നല്‍കിയ വിവരം പ്രകാരം ഈ ചിത്രം കൊല്‍കത്തയില്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെതാണ്. രാജ്യത്ത് പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നതിന്‍റെ ഇടയിലാണ് ജനുവരിയില്‍ പ്രധാനമന്ത്രി കൊല്‍കത്ത സന്ദര്‍ശിച്ചത്. ഇതിനെതിരെ കൊല്‍കത്തയിലെ എസ്പ്ലനാടില്‍ നടന്ന പ്രതിഷേധത്തിന്‍റെ ചിത്രങ്ങളാണ് നാം ട്വീറ്റില്‍ കാണുന്നത്.

Screenshot: TOI report
ലേഖനം വായിക്കാന്‍-TOI | Archived Link
ഈ പ്രതിഷേധത്തിനെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ ബംഗാളി വെബ്സൈറ്റ് ഈസം വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വാര്‍ത്തയിലും എസ്പ്ലനാടില്‍ റോഡില്‍ ‘ഗോ ബാക്ക് മോദി’ എഴുതിയ ചിത്രം നമുക്ക് കാണാം.

Screenshot: Eisamay Report
ലേഖനം വായിക്കാന്‍-Eisamay | Archived Link
ഇതിനെ മുമ്പേ ഞങ്ങളുടെ തമിഴ് ടീം ഈ പ്രചരണത്തിനെ പൊളിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണം തമിഴില്‍ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.
FactCheck: இந்த Go Back Modi புகைப்படம் பீகாரில் எடுக்கப்பட்டதா?
നിഗമനം
നിലവില്‍ ബീഹാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന ചിത്രം പഴയതാണ്, കൂടാതെ ബീഹാറുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ചിത്രം കോല്‍കാത്തയില്‍ ജനുവരി മാസത്തില്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെതാണ്.

Title:‘Go Back Modi’ എന്ന് റോഡില്‍ എഴുതിയ ഈ ചിത്രം ബീഹാറിലെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
