ലോകസഭയിൽ വഖ്ഫ് ബില്ല് പാസാക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉറങ്ങുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ…   

Misleading Political

ലോകസഭയിൽ വഖ്ഫ് ബില്ല് പാസാക്കുന്നത്തിനിടെ രാഹുൽ ഗാന്ധി ഉറങ്ങുന്നത് കാണിക്കുന്ന ചിത്രം എന്ന തരത്തിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ വഖഫ് ബില്ലുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ വിശദാംശങ്ങള്‍ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ലോകസഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉറങ്ങുന്നതായി നമുക്ക് കാണാം. വീഡിയോയെ കുറിച്ച്  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: 

ബില്ല് പാസായതൊന്നും മൂപ്പര് അറിഞ്ഞിട്ടില്ല…”  

പോസ്റ്റിൽ ഇന്നലെ ലോകസഭയിൽ പാസ് ആയ വഖഫ് ഭേദഗതി ബില്ല് 2025നെ കുറിച്ചാണ് പറയുന്നത്. ഈ ബില്ലിൻ്റെ മുകളിൽ ചർച്ച നടക്കുന്ന സമയത് രാഹുൽ ഗാന്ധി ഉറങ്ങുന്ന ചിത്രമാണിത് എന്ന് പോസ്റ്റിൽ സൂചിപ്പിക്കുന്നു. എന്നാൽ എന്താണ് ഈ സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

 ചിത്രത്തിനെ  കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ചിത്രത്തിനെ  ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയിൽ ഞങ്ങൾക്ക് ഈ സംഭവം പഴയതാണെന്ന് കണ്ടെത്തി. കഴിഞ്ഞ കൊല്ലം ഓഗസ്റ്റിൽ വഖ്ഫ് ഭേദഗതി ബില്ല് ആദ്യമായി ലോകസഭയിൽ NDA സർക്കാർ അവതരിപ്പിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ ഈ ദൃശ്യങ്ങൾ വൈറൽ ആയത്. ലോകസഭയിൽ ന്യുനപക്ഷ ക്ഷേമ മന്ത്രി കിരെൻ റിജിജുവിൻ്റെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി ഉറങ്ങുന്ന പോലെയുള്ള ദൃശ്യങ്ങൾ കണ്ടിരുന്നു. ഇതിനൊപ്പം മന്ത്രി ഗിരിരാജ് സിങ്ങും റിജിജുവും ഉറങ്ങി പോയ ഒരു പ്രതിപക്ഷ എം.പിയെ കളിയാക്കുന്ന ദൃശ്യങ്ങളും പ്രചരിപ്പിക്കുകേയുണ്ടായി. അതിനാൽ ഇവർ രാഹുൽ ഗാന്ധിയെ കളിയാക്കുകേയാണെന്ന് പലർക്ക് തോന്നി. പക്ഷെ ഇവർ രാഹുൽ ഗാന്ധിയെയല്ല പകരം തൃണമൂൽ കോൺഗ്രസിൻ്റെ എം.പിയെയാണ് കളിയാക്കിയിരുന്നതെന്ന് മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ഞങ്ങൾ ഈ പ്രസംഗത്തിൻ്റെ മുഴുവൻ വീഡിയോ സൻസദ് ടിവിയുടെ യുട്യൂബ് ചാനലിൽ കണ്ടെത്തി. ഓഗസ്റ്റ് 9, 2024ന് പ്രസിദ്ധികരിച്ച ഈ വീഡിയോയിൽ നമുക്ക് മന്ത്രി കിരൻ റിജിജുവിൻ്റെ പ്രസംഗം കേൾക്കാം.

ഈ വീഡിയോയിൽ 10:33ന് നമുക്ക് രാഹുൽ ഗാന്ധി ഉറങ്ങുന്ന പോലെയുള്ള ദൃശ്യങ്ങൾ കാണാം. 

10:41ന് നമുക്ക് രാഹുൽ ഗാന്ധി വീണ്ടും ഇതേ പോലെ ഇരിക്കുന്നതായി കാണാം. 

13:06ന് ക്യാമറ വീണ്ടും രാഹുൽ ഗാന്ധിയെ കാണിക്കുമ്പോൾ അദ്ദേഹം ഇരിക്കുന്നതായി നമുക്ക് കാണാം.

അന്ന് ഈ ബില്ല് സർക്കാർ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ പാർട്ടികളും  NDAയുടെ ചില ഘടക കക്ഷികളുടയും എതിർപ്പുകളെ തുടർന്ന് ഈ ബില്ലിനെ ഒരു ജോയിന്‍റ്  പാർലമെൻ്ററി കമ്മിറ്റിക്ക് പരിശോധനയ്ക്കായി നൽകി. ഇന്നലെ ലോകസഭയിൽ നടന്ന വഖ്ഫ് ബില്ല് ബന്ധപ്പെട്ട ചർച്ചയുമായി ഈ സംഭവത്തിന് യാതൊരു ബന്ധമില്ല. ഇന്നലെ 12 മണിക്കൂർ ബില്ലിനെ കുറിച്ച് ലോകസഭയിൽ ചർച്ചയുണ്ടായത്തിന് ശേഷം രാത്രി വോട്ടിംഗ് നടന്നു. 288 വോട്ട് ബില്ലിനെ പിന്തുണയിച്ചിട്ടും 232 ബില്ലിനെതിരെയും വോട്ട് ലഭിച്ചു. അങ്ങനെ വഖ്ഫ് ഭേദഗതി 2025 ബില്ല് പാസായി. ഈ ചർച്ചയുടെ വീഡിയോ നിങ്ങൾക്ക് താഴെ കാണാം.

നിഗമനം

ലോകസഭയിൽ വഖ്ഫ് ബില്ല് പാസാക്കുന്നത്തിനിടെ രാഹുൽ ഗാന്ധി ഉറങ്ങുന്നത് കാണിക്കുന്ന ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം കഴിഞ്ഞ കൊല്ലം ലോക്സഭയിൽ വഖ്ഫ് ബില്ലിൻ്റെ മുകളിൽ നടന്ന ചർച്ചക്കിടെ എടുത്തതാണ്. ഇന്നലെ അതായത് ഏപ്രിൽ 3, 2025ന് വഖ്ഫ് ബില്ലിൻ്റെ മുകളിൽ നടന്ന ചർച്ചയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ലോകസഭയിൽ വഖ്ഫ് ബില്ല് പാസാക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉറങ്ങുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ…

Fact Check By: K. Mukundan 

Result: Misleading

Leave a Reply

Your email address will not be published. Required fields are marked *