
കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ സമീപം രാഹുല്‍ ഗാന്ധി എന്ന് തോന്നുന്ന ഒരാള്‍ നില്‍ക്കുന് പഴയ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ പ്രചരിക്കുന്നുണ്ട്.
പ്രചരണം
സോണിയ ഗാന്ധിയുടെ സമീപത്ത് നില്‍ക്കുന്ന വ്യക്തി രാഹുല്‍ ഗാന്ധിയുടെ അസാമാന്യ രൂപ സാദൃശ്യമുള്ളയാളാണെന്നും ഇയാളാണ് രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ പിതാവ് എന്നുമാണ് പോസ്റ്റിലെ വിവേചനപരമായ വിവരണത്തില്‍ അവകാശപ്പെടുന്നത്. വിവരണം ഇങ്ങനെ: “ഈ ഫോട്ടോയിൽ സോണിയ ഗാണ്ടി യോട് ഒട്ടി നിൽക്കുന്നത് രാഹുൽ ഗാണ്ടി ആണെന്ന് ആരും തെറ്റിദ്ധരിക്കണ്ട..
ഇത് പഴയ ബാർഡാൻസ് കാരിയുടെ “ബെസ്റ്റി” ഇറ്റലിക്കാരൻ ആണ്.
രാജീവ് ഗാണ്ടി മരിച്ചപ്പോൾ രാഹുൽ ഗാണ്ടിയുടെ DNA ടെസ്റ്റ് മാച്ച് ആവാത്തതിന്റെ കാരണം പിടികിട്ടി കാണും അല്ലെ… ”
ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ, ഇതേ ഫോട്ടോ 1996-ൽ ന്യൂഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്തതിനെ കുറിച്ചുള്ള വാർത്താ ലേഖനങ്ങളിൽ കണ്ടെത്തി. ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ PTI-ക്ക് കടപ്പാട് നൽകിയിരിക്കുന്ന ഫോട്ടോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, “കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ സ്ഥാപക ദിന ചടങ്ങിൽ”. ഫോട്ടോയുടെ മുകളിൽ ഇടതുവശത്തുള്ള തീയതി സ്റ്റാമ്പ് – 1996 ഏപ്രിൽ 8, സ്ഥലം ന്യൂഡൽഹി എന്നാണ്.
ചിത്രത്തിലുള്ളത് രാഹുല്‍ ഗാന്ധി തന്നെയാണ്. അദ്ദേഹത്തിന്‍റെ ചെരുപ്പ കാലത്തുള്ള ചിത്രമാണിത്. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തോടെയാണ് സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രം പ്രചരിപ്പിക്കുന്നത്.
നിഗമനം
ചിത്രത്തില്‍ സോണിയ ഗാന്ധിയുടെ സമീപത്ത് നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി തന്നെയാണ്. രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ പിതാവാണ് സോണിയയുടെ ഒപ്പമുള്ളത് എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:സോണിയ ഗാന്ധിയുടെ സമീപം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചരണം…
Fact Check By: Vasuki SResult: False
