
ഈയിടെയുണ്ടായ ഡല്‍ഹിയിലെ കലാപത്തില്‍ പലര്‍ക്കും ജീവനനഷ്ടമുണ്ടായി കടകളും, വീടുകളും തീകൊളുത്തി കലാപകാരികള്‍ നശിപ്പിച്ചു. ഈ ഒരു ദുഃഖ വേളയിലും ചില ആളുകള്‍ മതസൌഹാര്‍ദ്ദത്തിന്റെ ഉദാഹരണങ്ങള്‍ മുന്നില്‍ വെച്ച് സകാരാത്മകമായ പ്രചോദനം സമൂഹത്തിന് നല്കി. തന്റെ അന്യ മതവിശ്വാസിയായ അയല്ക്കാരന്റെ വീടിനെ മുന്നില്‍ കാവല്‍ നില്ക്കുന്ന ചിലവരുടെ കുറിച്ച് നമ്മള് കെട്ടിയിരുന്നു. അതു പോലെ അമ്പലം/പള്ളി തകര്‍ക്കാന്‍ ശ്രമിച്ചവരെ തടയാനും പലരും മുന്നില്‍ വന്നു. ഇപ്പോഴും ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ സഹായവുമായി എത്തുന്ന സിഖ് സമുദായവും കലാപം ബാധിച്ച കുടുംബങ്ങള്‍ക്ക് സഹായവുമായി എത്തി. സിഖ് സമുദായത്തില്‍ പെട്ട ആളുകള്‍ ഡല്‍ഹി കലാപത്തില്‍ അവരുടെ എല്ലാം നഷ്ടപെട്ട ജനങ്ങളെ സഹായിക്കുന്നതിന്റെ പല ഫോട്ടോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രങ്ങളുടെ ഇടയില്‍ ഒരു പഴയ ചിത്രവും പ്രചരിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വിവരണം

Archived Link |
മുകളില്‍ നല്കിയ പോസ്റ്റിന്റെ അടികുറിപ്പ് ഇപ്രകാരമാണ്: “കലാപഭൂമിയിൽ ആശ്വാസമായി സിഖ് സഹോദരങ്ങൾ എത്തി.”
ഇതേ അടിക്കുറിപ്പുമായി സാമുഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രം പ്രചരിപ്പിക്കുന്ന അന്യ ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട്:

വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം പ്രസിദ്ധികരിച്ച ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഒരു ലേഖനം ലഭിച്ചു. ലേഖനത്തിന്റെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.

വാര്‍ത്ത പ്രസിദ്ധികരിച്ചത് സെപ്റ്റംബര്‍ 2017ലാണ്. ബംഗ്ലാദേശ്-മ്യാന്മാര് അതിര്‍ത്തിയില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ താമസിക്കുന്ന മ്യാന്മാറിലെ രോഹിന്ഗ്യ മുസ്ലിം അഭയാര്‍ഥികള്‍ക്ക് സഹ്യവുമായി എത്തിയ അന്താരാഷ്ട്ര സിഖ് വോലന്റ്റിയര് സംഘടന ഖാല്‍സാ എഡ് ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകനെയാണ് നമ്മള് ചിത്രത്തില്‍ കാണുന്നത്. ഈ ചിത്രം ഖാല്‍സാ എഡ് ഇന്റര്‍നാഷണലിന്റെ ട്വിട്ടര്‍ അക്കൗണ്ടില്‍ സെപ്റ്റംബര്‍ 2017 ലാണ് പ്രസിദ്ധികരിച്ചത്.
Rohingya Refugees 2017
— Khalsa Aid (@Khalsa_Aid) February 27, 2019
Our team was one of the first to reach the Bangladesh/Myanmar border in 2017 to assist the #Rohingya refugees. https://t.co/V4CTJ4cnZU pic.twitter.com/VI1M6a0reZ
ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ സഹായവുമായി ഖാല്‍സാ എഡ് ഇന്റര്‍നാഷണല്‍ നടത്തുന്ന പ്രവര്ത്തനങ്ങളിന്റെ ചിത്രങ്ങള്‍ സംഘടന അവരുടെ ഔദ്യോഗിക ഫെസ്ബൂക്ക് പേജില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഡല്‍ഹി കലാപത്തില്‍ ഈ സംഘടന ചെയ്യുന്ന സഹായത്തിന്റെ ചിത്രങ്ങള്‍ നമുക്ക് അവരുടെ ഈ പോസ്റ്റില്‍ കാണാം.
നിഗമനം
ഡല്‍ഹി കലാപത്തില്‍ സിഖ് യുവാവ് സഹായിക്കുന്നത്തിന്റെ വൈറല്‍ ചിത്രം 2017ല്‍ ബംഗ്ലാദേശ്-മ്യാന്മാര് അതിര്‍ത്തിയില്‍ രോഹിന്ഗ്യ മുസ്ലിം അഭയാര്‍ഥികളെ സഹായിക്കുന്നതിന്റെതാണ്.

Title:FACT CHECK: ബംഗ്ലാദേശ്-മ്യാന്മാര് അതിര്‍ത്തിയില്‍ രോഹിന്ഗ്യ മുസ്ലിങ്ങളെ സഹായിക്കുന്ന സിഖിന്റെ പഴയ ഫോട്ടോ ഡല്‍ഹിയുടെ പേരില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
