ഇന്ത്യന്‍ സൈന്യം ജമ്മു കാശ്മീരില്‍ ഒരു തീവ്രവാദിയെ പിടികുടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ആര്‍മി ഒരു തീവ്രവാദിയെ പിടികുടുന്നത്തിന്‍റെതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് സൈനികര്‍ ഒരു തീവ്രവാദിയെ പിടികുടുന്നതായി കാണാം. സൈനികര്‍ക്ക് മുന്നില്‍ ഈ തീവ്രവാദി ആത്മസമര്‍പ്പണം ചെയ്യുന്നു. സൈനികര്‍ ഇയാളെ പിടികുടുന്നു എന്നാണ് വീഡിയോയില്‍ കാണുന്ന സംഭവം വിവരിക്കുന്നത്. വീഡിയോയിലെ ഒറിജിനല്‍ സംഭാഷണം എഡിറ്റ്‌ ചെയ്ത് സൌണ്ട് ട്രാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ അടികുറിപ്പില്‍ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “കാശ്മീരിൽ തീവ്രവാദിയെ ഇന്ത്യൻ സേന പിടികൂടുന്നു.

പോസ്റ്റില്‍ വാദിക്കുന്ന പോലെ ഈ വീഡിയോ ഇന്ത്യന്‍ സൈന്യം തീവ്രവാദിയെ പിടികുടുന്നതിന്‍റെ തന്നെയാണോ അതോ അല്ലയോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ In-Vid We Verify ടൂള്‍ ഉപയോഗിച്ച് ഞങ്ങള്‍ വിവിധ കീ ഫ്രെമുകളില്‍ വിഭജിച്ചു. അതില്‍ നിന്ന് ലഭിച്ച ചിത്രങ്ങളെ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് വിധേയമാക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഇറാക്കിലെ കുര്‍ദി മീഡിയ ചാനലായ ‘രുദാവ്’ എന്ന യുട്യൂബ് ചാനലില്‍ ഈ വീഡിയോ ലഭിച്ചു. സാമുഹ മാധ്യമങ്ങളില്‍ ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ ഒറിജിനല്‍ വീഡിയോയാണിത്‌. 3 മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ നമുക്ക് സൈനികരും പിടിയിലായ ഭീകരനും തമ്മിലുള്ള സംഭാഷണവും കേള്‍ക്കാം.

വീഡിയോയുടെ അടികുറിപ്പില്‍ കുര്‍മാഞ്ചി കുര്‍ദി ഭാഷയില്‍ എഴുതിയത് ഈ വീഡിയോ ഇറാക്കില്‍ കുര്‍ദി സൈന്യം (പശമര്‍ഗ) നടത്തിയ ഒരു സൈന്യ നടപടിയുടെതാണ്. പിടിയിലായ തീവ്രവാദിക്ക് ഐ.എസുമായി ബന്ധമുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭാഷണം ഇന്ത്യന്‍ ഭാഷകളിളല്ല എന്ന് വ്യക്തമാണ്. കുടാതെ സൈനികരുടെ യുണിഫോം ഇന്ത്യന്‍ സൈന്യത്തിന്‍റെതല്ല. വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ നമുക്ക് യുണിഫോമില്‍ കുര്‍ദിസ്ഥാന്‍റെ പതാക കാണാം.

നിഗമനം

ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ തീവ്രവാദിയെ പിടികുടുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഇറാക്കിലേതാണ് എന്ന് വ്യക്തമാണ്. വീഡിയോയില്‍ കാണുന്ന സൈനികര്‍ കുര്‍ദി സേനയുടെ ജവാന്മാരാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം തീവ്രവാദിയെ പിടികുടുന്നു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യാവസ്ഥ അറിയൂ...

Fact Check By: Mukundan K

Result: False