
ഇക്കഴിഞ്ഞ മാര്‍ച്ച് 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം ചെയ്ത ബംഗളുരു – മൈസൂർ എക്‌സ്പ്രസ്സ് വേ വെള്ളപൊക്കത്തിൽ മുങ്ങി എന്നവകാശപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്,
പ്രചരണം
ബാംഗ്ലൂരിൽ നിന്നും മൈസൂരിലേക്ക് മൂന്ന് മണിക്കൂർ 75 മിനിട്ട് കൊണ്ട് യാത്ര ചെയ്ത എത്താമെന്നുള്ള സൌകര്യമൊരുക്കി മാർച്ച് 12നാണ് 8480 കോടി രൂപ ചെലവിൽ നിർമ്മിച്ച ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഈ എക്സ്പ്രസ് വേയില്‍ ഈയിടെ മഴപെയ്തപ്പോൾ വാഹനങ്ങൾ വെള്ളത്തിൽ ഒഴുകി നടക്കുന്നു എന്നാണ് ഒപ്പമുള്ള വിവരണം ചൂണ്ടിക്കാണിക്കുന്നത്. വിവരണം ഇങ്ങനെ: “ഈ കാണുന്നത് പുന്നമട കായലോ അതിൽ ഒഴുകി നടക്കുന്നത് ഹൗസ് ബോട്ടോ അല്ല… ഒരാഴ്ച മുൻപ് മോദി ഉദ്ഘാടനം ചെയ്ത ബാംഗ്ലൂർ-മൈസൂർ 10 വരി പാതയാണ്. മൂന്ന് മണിക്കൂർ കൊണ്ട് എത്തിയിരുന്ന ദൂരം മോഡിഫൈ ചെയ്തതാണ്. ഇതിപ്പോള്‍ കാലാവസ്ഥ നോക്കി ഇറങ്ങണം”

എന്നാല്‍ പഴയ ഒരു ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ബംഗളൂരു മൈസൂർ രാമനഗരിയിലെ വെള്ളപ്പൊക്കത്തിൽ അടിപ്പാതയിൽ കുടുങ്ങിയ വാഹനങ്ങൾ എന്ന അടിക്കുറിപ്പോടെ ഇതേ ചിത്രം ഹിന്ദുസ്ഥാൻ ടൈംസിൽ നൽകിയിരിക്കുന്നത് കണ്ടു. ഈ ചിത്രം 2022 ഓഗസ്റ്റ് 30 നാണ് പ്രസിദ്ധികരിച്ചത്.

ബംഗളൂരുവിൽ വെള്ളക്കെട്ട് കാരണം ഗതാഗതം വഴിതിരിച്ചുവിട്ടുവെന്ന തലക്കെട്ടിൽ ലൈവ്മിന്‍റ് ഇതേ ചിത്രം നൽകിയിട്ടുണ്ട്.
2022 ഓഗസ്റ്റ് 29 ന് #bengalururains എന്ന ഹാഷ്ടാഗോടെ പ്രസിദ്ധീകരിച്ച ഒരു ട്വിറ്റര്‍ വീഡിയോ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. വൈറല്‍ ചിത്രത്തിലെ സമാന ദൃശ്യങ്ങള്‍ അതില്‍ കാണാം.
അതായത് 2022 ലെ മഴയില്‍ ബാംഗ്ലൂർ മൈസൂർ ഹൈവേയിൽ രാംനഗർ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ടിൽ വാഹനങ്ങൾ മുങ്ങി കിടക്കുന്നതാണ് ചിത്രം. പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസം ഉല്‍ഘാടനം ചെയ്ത ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ്സ് വേയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. സമാനമായ ഒരു ചിത്രം മുമ്പ് കേരളത്തിലേതാണ് എന്നു പ്രചരിച്ചപ്പോൾ ഞങ്ങൾ ഫാക്റ്റ് ചെക്ക് ചെയ്തിരുന്നു. ബാംഗ്ലൂര്‍ രാംനഗര്‍ റോഡില്‍ നിന്നുള്ളതായിരുന്നു ചിത്രം.
ഫാക്ട് ചെക്ക് താഴെ വായിക്കാം:
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. ബാംഗ്ലൂർ രാംനഗർ റോഡിൽ 2022 ഉണ്ടായ കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന ചിത്രമാണ് മാർച്ച് 2023 മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ്സ് വേയിൽ നിന്നും ഉള്ളത് എന്ന മട്ടിൽ തെറ്റിദ്ധാരണയുടെ പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Facebook | Twitter | Instagram | WhatsApp (9049053770)

Title:പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്ത ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ്സ് വേയില്‍ ഈയിടെ രൂപപ്പെട്ട വെള്ളക്കെട്ട്… പ്രചരിക്കുന്നത് പഴയ ചിത്രം
Fact Check By: Vasuki SResult: MISLEADING
