ഇന്നലെ മുതൽ കാലവർഷം വീണ്ടും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. കൊച്ചിയിൽ പലസ്ഥലങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതായി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പലരും അറിയിക്കുന്നുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ കേരളത്തിലെ റോഡിന്‍റെ ചിത്രം എന്ന രീതിയിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.

പ്രചരണം

റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ രണ്ടു ബസ്സുകളും പാതിയോളവും കാറുകൾ ഏതാണ്ട് മുഴുവനായും വെള്ളത്തിൽ മുങ്ങി കിടക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. അത് കേരളത്തിലേതാണ് എന്ന് വാദിച്ച് ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഈ കാണുന്നതിന് മുകളിലൂടെ K Rail ചീറിപ്പാഞ്ഞാല്‍ അതിനെ വികസനം എന്ന് വിളിക്കാൻ ഞാൻ ഇല്ല. K Rail വേണ്ട കേരള മതി.

FB postarchived link

എന്നാൽ ഈ ചിത്രം മൈസൂർ ഹൈവേയിൽ രാംനഗര ഭാഗത്ത് നിന്നുള്ളതാണ് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി

വസ്തുത ഇതാണ്

ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഞങ്ങൾക്ക് ചില ട്വിറ്റര്‍ ഉപയോക്താക്കൾ പ്രസിദ്ധീകരിച്ച വീഡിയോ ലഭിച്ചു. മൈസൂർ, കനകപുര റോഡുകൾ ഗതാഗത യോഗ്യമല്ല എന്നും യാത്ര ഒഴിവാക്കണമെന്നുമുള്ള മുന്നറിയിപ്പോടു കൂടിയാണ് വീഡിയോ നൽകിയിട്ടുള്ളത്. പോസ്റ്റിലെ ദൃശ്യം വീഡിയോയിൽ നിന്ന് പകർത്തിയതാണ് എന്ന് വ്യക്തമാണ്.

പല മാധ്യമങ്ങളും മൈസൂർ രാംനഗര ഹൈവേയിൽ ഉണ്ടായ വെള്ളക്കെട്ടിനെ കുറിച്ച് വാർത്ത നൽകിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ബാംഗ്ലൂർ മൈസൂർ ഹൈവേയിൽ വെള്ളക്കെട്ടില്‍ വാഹനങ്ങൾ കുടുങ്ങി. രാംനഗരിയിൽ ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്തിന്‍റെ ചില പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കർണാടകയിൽ കനത്ത മഴ ജനജീവിതം താറുമാറാക്കി എന്നും വാർത്തയിൽ അറിയിക്കുന്നു.

കേരളത്തിൽ പല ജില്ലകളിലും ഇന്നലെ തുടങ്ങിയ കനത്ത മഴയുടെ കെടുതികൾ രൂക്ഷമാണ്. എങ്കിലും പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം കേരളത്തിലെതല്ല എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേരളത്തില്‍ പൊതുഗതാഗതത്തിന് ഇത്തരം ബസുകള്‍ ഉപയോഗിക്കുന്നില്ല.

നിഗമനം

പ്രചരണം തെറ്റാണ് കേരളത്തിൽ നിന്നുള്ള ബാംഗ്ലൂർ മൈസൂർ ഹൈവേയിൽ രാംനഗർ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ടിൽ വാഹനങ്ങൾ മുങ്ങി കിടക്കുന്നതാണ് ചിത്രം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്ന ഈ ദൃശ്യം കേരളത്തില്‍ നിന്നുള്ളതല്ല…

Fact Check By: Vasuki S

Result: False