
അതി ദാരിദ്ര്യം മുക്തമായി പ്രഖ്യാപ്പിച്ച കേരളത്തിൽ അതി ദാരിദ്ര്യമായ ഒരു കുടുംബത്തിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ഒരു ദരിദ്ര കുടുംബത്തിനെ കാണാം.. ചിത്രത്തിൻ്റെ മുകളിൽ എഴുതിയ വാചകം എപ്രകാരമാണ്: “പത്തനംതിട്ട ജില്ലയിലെ റാന്നി തോമ്പികണ്ടം എന്ന സ്ഥലത്തെ ഒരു APL കാർഡ് ഉടമയാണിത്… അദ്ദേഹം തൻ്റെ ബംഗ്ളാവിൻ്റെ മുന്നിൽ നിൽക്കുകയാണ് ..!! ” പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“അതി ദരിദ്ര മുക്തനായ നമ്പർ വൺ കേരളത്തിലെ ഒരു കോടിശ്വരൻ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. 22 ജൂലൈ 2020ൽ ഈ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – Facebook | Archived
പത്തനംതിട്ട ജില്ലയിലെ റാന്നി തോമ്പികുണ്ടം എന്ന സ്ഥലത്തെ ഒരു APL കാർഡ് ഉടമ എന്ന തരത്തിൽ ഈ ദമ്പതിയുടെ ചിത്രം 2020 മുതൽ പ്രചരിപ്പിക്കുന്നുണ്ട്. കേരള സർക്കാർ 2021ലാണ് അതിദാരിദ്ര്യം നിർമാർജ്ജനം പദ്ധതി തുടക്കം വിട്ടത്. ഈ പദ്ധതിയിൽ നിന്ന് കേരളത്തിലെ അതിദാരിദ്ര്യ കുടുംബങ്ങളെ തിരിച്ചറിയാനും അവരെ സർക്കാർ പദ്ധതികളിൽ ചേർത്തി ഇവരുടെ ദാരിദ്ര്യം മാറ്റാനുള്ള നടപടിയാണ് സംസ്ഥാന സർക്കാർ നടത്തിയത്. ഈ കൊല്ലം കേരള പിറവിയുടെ ദിവസം കേരളം അതിദാരിദ്ര്യം മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപ്പിച്ചു.

വാർത്ത വായിക്കാൻ – Deccan Chronicle | Archived
ഈ പദ്ധതി നടപ്പിലാക്കാൻ 14 ലക്ഷം പേരാണ് പങ്ക് എടുത്തത്. ഇതിൽ സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം ASHA, അംഗൻവാടി, കുടുംബശ്രീ അംഗങ്ങളും ഉൾപെടും. ഇവർ അതിദാരിദ്ര്യം അനുഭവിക്കുന്ന 64000 കുടുംബങ്ങളെ തിരിച്ചറിഞ്ഞു. ആരോഗ്യം, വീട്, വരുമാനവും ഭക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കുടുംബങ്ങളെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞത്തിനെ ശേഷം ഇവർക്ക് ആവശ്യമായ ആധാർ കാർഡ്, വോട്ടർ കാർഡ്, ഭിന്നശേഷിയുള്ളവർക്ക് UDID, റേഷൻ കാർഡ് തുടങ്ങിയ ആധാരങ്ങൾ നേടി കൊടുത്തു. 21263 കുടുമ്പങ്ങൾക്ക് സാമൂഹിക സുരക്ഷ, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ സർക്കാർ ലഭ്യമാക്കി.

അങ്ങനെ ഈ ചിത്രം അതിദാരിദ്ര്യം നിമാർജ്ജനം പദ്ധതി തുടങ്ങുന്നതിനെക്കാളും പഴയതാണ്. ഞങ്ങൾ ഈ കുടുംബത്തിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇവരുടെ നിലവിലെ അവസ്ഥ എന്താണ് എന്നതിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഈ റിപ്പോർട്ടിൽ ചേർക്കുന്നതായിരിക്കും. പക്ഷെ ഈ ചിത്രത്തിന് അതിദാരിദ്ര്യം നിമാർജ്ജനം പദ്ധതിയുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
അതി ദാരിദ്ര്യം മുക്തമായി പ്രഖ്യാപ്പിച്ച കേരളത്തിൽ അതി ദാരിദ്ര്യമായ ഒരു കുടുംബത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 5 കൊല്ലം പഴയെ ചിത്രമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:കേരളത്തിൽ അതി ദാരിദ്ര്യമായ് ഒരു കുടുംബം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 5 കൊല്ലം പഴയതാണ്
Fact Check By: Mukundan KResult: Missing Context


