കഴിഞ്ഞ ഞായറാഴ്ച ഇറാന്‍ ഇസ്രയേല്‍ക്ക് നേരെ ഡ്രോണു൦ മിസൈലുമായി ആക്രമണം നടത്തി. ഇത് ഇറാന്‍ ഇസ്രയേലിനെതിരെ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ ആക്രമണം നടത്തിയത്. പക്ഷെ ഇസ്രയേല്‍ അവരുടെ ആയന്‍ ഡോ൦ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞു.

ഇതിനിടെ ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തിന് നിലവില്‍ ഇസ്രയേലും ഇറാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തില്‍ ഒരു നഗരത്തിന് നേരെ റോക്കറ്റുകളുടെ ആക്രമണം നമുക്ക് കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

വിഷു അല്ല... ഇസ്രായേലിന്റെ ആകാശം ആണ്....

ഇറാൻ വാങ്ങാൻ പോകുന്ന വഴുതനയ്ങ്ങകൾക്ക് വേണ്ടി ഇപ്പോൾ കൊടുക്കുന്ന ചുണ്ടങ്ങകൾ.

ഇറാൻ തൊടുത്ത് വിട്ട 36 ൽ 36 ക്രൂയിസ് മിസൈലുകളും ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാനം വീഴ്ത്തി.

110 റോക്കറ്റിൽ 103 എണ്ണവും തടഞ്ഞു.

200 ലധികം കൊലയാളി ഡ്രോണുകളിൽ ഒന്നൊഴിയാതെ എല്ലാം വീഴ്ത്തിയിട്ടുണ്ട്.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കണ്ടറിയണം എന്താണ് നടക്കാൻ പോകുന്നതെന്ന്...

#Israel

എന്നാല്‍ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. 22 മെയ്‌ 2021നാണ് ഈ ചിത്രം ബ്ലൂംബര്‍ഗ് പ്രസിദ്ധികരിച്ചത്. ബ്ലൂംബര്‍ഗ് വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്. സ്ക്രീന്‍ഷോട്ടില്‍ നമുക്ക് ലേഖനം പ്രസിദ്ധികരിച്ച തീയതി കാണാം.

ലേഖനം വായിക്കാന്‍ - Bloomberg | Archived

ലേഖനത്തില്‍ അധികം വിവരം നല്‍കിയിട്ടില്ല വരും എ.എഫ്.പിയുടെ മൊഹമ്മദ്‌ ആബെദ് എന്ന ഫോട്ടോഗ്രാഫര്‍ ആണ് ഈ ചിത്രം പകര്‍ത്തിയത് എന്ന് പറയുന്നു. ഞങ്ങള്‍ക്ക് ദി ഖമേര്‍ ടൈംസ്‌ എന്ന വെബ്സൈറ്റ് ഈ ചിത്രം 14 മെയ്‌ 2021ന് ഒരു വാര്‍ത്ത‍യില്‍ പ്രസിദ്ധികരിച്ചത്. വാര്‍ത്ത‍യില്‍ നല്‍കിയ വിവരണ പ്രകാരം ഈ ചിത്രം ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് വിട്ട റോക്കറ്റുകളുടെ ചിത്രമാണ്.

വാര്‍ത്ത‍ വായിക്കാന്‍ - Khmer Times | Archived

ഈ ചിത്രം മെയ്‌ 14, 2021ന് ഇസ്രയേലിന്‍റെ നേരെ നടന്ന റോക്കറ്റ് ആക്രമണത്തിന്‍റെതാണ് എന്ന് മിഡില്‍ ഈസ്റ്റ്‌ ഐ എന്ന മാധ്യമം അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിഗമനം

ഇസ്രയേലും ഇറാനും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം പഴയതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം 2021ല്‍ ഗാസയില്‍ നിന്ന് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തിന്‍റെതാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇസ്രയേലിന്‍റെ നേര്‍ക്കുണ്ടായ ഇറാന്‍ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പഴയതാണ്...

Written By: Mukundan K

Result: False