‘ഡല്‍ഹിയില്‍ G-20 ഉച്ചകോടി ഒരുക്കങ്ങള്‍ക്കിടെ ചേരികള്‍ മൂടിവെച്ചു’…  വാര്‍ത്തക്കൊപ്പം പ്രചരിക്കുന്നത് മുംബൈയില്‍ നിന്നുള്ള പഴയ ചിത്രം 

രാഷ്ട്രിയം

ഡല്‍ഹിയില്‍ G-20 ഉച്ചകോടിയുടെ ഒരക്കങ്ങള്‍ നടക്കുന്നതിനിടെ ചേരികളെ പച്ച നെറ്റ് ഉപയോഗിച്ച് മൂടിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ സംഭവത്തെ തുടര്‍ന്ന് പലരും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്. ഉച്ചകോടി നടക്കാന്‍ പോകുന്ന വേദിയായ പ്രഗതി മൈതാനിന്‍റെ സമീപമുള്ള മുനീര്‍ക്കയിലെ ചേരികളാണ് നെറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നത്. ഇതുകാരണം നിവാസികള്‍ക്ക് ഏറെ പ്രതിസന്ധി നേരിടേണ്ടി വരുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ നിന്ന് മനസിലാകുന്നു.

പക്ഷെ ഇതിനിടെ ഒരു ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. ഡല്‍ഹിയില്‍ ഇപ്പോള്‍ മൂടി വെച്ച ഒരു ചേരിയുടെതാണ് എന്ന് തരത്തിലാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്. ജനയുഗം നല്‍കിയ വാര്‍ത്ത‍യില്‍ നമുക്ക് ചിത്രം കാണാം: 

വാര്‍ത്ത‍ വായിക്കാന്‍ – Janayugam | Archived Link

അതേസമയം മറ്റൊരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന ജി-20 ഉച്ചകോടിയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം നമുക്ക് താഴെ നല്‍കിയ പോസ്റ്റില്‍ കാണാം.

FacebookArchived Link

കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ചേരികള്‍ മറച്ച് വെച്ചു എന്ന വാര്‍ത്ത‍ സത്യമാണ്. പക്ഷെ ഈ രണ്ട് ചിത്രങ്ങള്‍ക്ക് ഡല്‍ഹിയുമായി യാതൊരു ബന്ധവുമില്ല. ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രങ്ങള്‍ പഴയതാണെന്ന് കണ്ടെത്തി. രണ്ടു ചിത്രങ്ങളും കഴിഞ്ഞ കൊല്ലം മുംബൈയില്‍ ജി-20 ഉച്ചകോടി നടന്ന സമയത്ത് ഉള്ളതാണ്. ജി-20 പ്രതിനിധികള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നതിന് മുമ്പ് ജോഗേശവരിയിലെ ചേരികളാണ് ഇത്തരത്തില്‍ മറച്ച് വെച്ചത്. 

വാര്‍ത്ത‍ വായിക്കാന്‍ – Yahoo | Archived Link

മുകളില്‍ നമുക്ക് ഡിസംബര്‍ 2022ല്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍ കാണാം. വാര്‍ത്തയില്‍ നമുക്ക് ജനയുഗം ഉപയോഗിച്ച അതേ ചിത്രം കാണാം. ഈ ചിത്രം പഴയതാണ് എന്ന് വ്യക്തമാണ്. ഈ ചിത്രം മുംബൈയിലെ ചേരികളുടെതാണ് വാര്‍ത്ത‍ വ്യക്തമാക്കുന്നു. ഇതേ പോലെ അടുത്ത ചിത്രം ഞങ്ങള്‍ക്ക് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഒരു വാര്‍ത്ത‍യില്‍ ലഭിച്ചു.

വാര്‍ത്ത‍ വായിക്കാന്‍ – Hindustan Times | Archived Link

ഡിസംബര്‍ 2022നാണ് ഹിന്ദുസ്ഥാന്‍ ടൈംസും ഈ വാര്‍ത്ത‍ പ്രസിദ്ധികരിച്ചത്. വെസ്റ്റേണ്‍ എക്സ്പ്രസ്സ്‌വേയുടെ സമീപമുള്ള ജോഗേശവരിയിലെ ചേരികളുടെ ചിത്രമാണിത്. 

തട്ടിദരിപ്പിക്കുന്ന പ്രചരണമാണിത് എന്നു വ്യക്തമാക്കി, പ്രസ്സ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗം സാമൂഹ്യ മാധ്യമങ്ങളില്‍ വിശദീകരണം നല്കിയിട്ടുണ്ട്. 

നിഗമനം

ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയിലെ ചേരികളെ പച്ച നെറ്റ് ഉപയോഗിച്ച് മൂടിയ ചിത്രങ്ങള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ മുംബൈയില്‍ നിന്നുള്ള പഴയ ചിത്രങ്ങളാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘ഡല്‍ഹിയില്‍ G-20 ഉച്ചകോടി ഒരുക്കങ്ങള്‍ക്കിടെ ചേരികള്‍ മൂടിവെച്ചു’… വാര്‍ത്തക്കൊപ്പം പ്രചരിക്കുന്നത് മുംബൈയില്‍ നിന്നുള്ള പഴയ ചിത്രം

Written By: K. Mukundan 

Result: Misleading