
കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് നിപ്പ വൈറസ് കേസുകള്‍ സ്ഥിരികരിച്ചു എന്ന പ്രചരണം വാട്സാപ്പില്‍ നടക്കുന്നുണ്ട്. വാട്സാപ്പില്‍ ഇത് സംബന്ധിച്ച് പ്രചരിപ്പിക്കുന്ന സന്ദേശത്തില്‍ നിപ്പ വൈറസ് വരാതിരിക്കാന്‍ കോഴിയിറച്ചി കഴിക്കല്‍ ഒഴിവക്കുക എന്നും അഭ്യര്‍ത്ഥിക്കുന്നു.
പക്ഷെ ഞങ്ങള്‍ ഈ സന്ദേശത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ ഞങ്ങള്‍ കണ്ടെത്തി. എന്താണ് സന്ദേശത്തില്‍ പറയുന്നതും സന്ദേശത്തിന്‍റെ യാഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം
ഞങ്ങളുടെ വാട്സാപ്പ് ഫാക്റ്റ് ലൈന്‍ നമ്പറില്‍ താഴെ നല്‍കിയ സന്ദേശം പരിശോധനക്കായി ലഭിച്ചതാണ്.

മുകളില്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നത് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത പ്രകാരം കോട്ടയം മെഡിക്കല്‍ കോളേജില്‍ നിപ്പ വയറസ് രണ്ട് പേര്‍ക്ക് സ്ഥിരികരിച്ചു. കൂടാതെ ഈ വയറസ് പകരുന്നത് ബ്രോയിലര്‍ കോഴികളില്‍ നിന്നാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. ഇതിന് സംബന്ധിച്ച് ഒരു വാര്‍ത്തയുടെ ലിങ്ക് നല്‍കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ വാര്‍ത്തയുടെ ലിങ്ക് സന്ദേശത്തിലില്ല.
എന്താണ് ഈ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ഫെസ്ബൂക്കില്‍ ഈ സന്ദേശം പ്രച്ചരിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ഫെസ്ബൂക്കില്‍ ഈ സന്ദേശം നിലവില്‍ പ്രചരിപ്പിക്കുന്നില്ല എന്ന് കണ്ടെത്തി. പക്ഷെ ഇതേ സന്ദേശം 2018ല്‍ പ്രസിദ്ധികരിച്ച ഒരു പോസ്റ്റില്‍ ഞങ്ങള്‍ക്ക് ലഭിച്ചു. പോസ്റ്റ് നമുക്ക് താഴെ കാണാം.

ഇതേ മൂന്ന്‍ കൊല്ലം പഴയെ പോസ്റ്റാണ്. വിണ്ടും വാട്സാപ്പില്‍ തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പ്രചരിപ്പിക്കുന്നത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിപ്പയുടെ വല്ല കേസുകള്‍ സ്ഥിരികരിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ഞങ്ങള്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പി.എസ്. ശ്രി. പ്രമോദ് എ.എസുമായി ബന്ധപെട്ടു. ഈ സന്ദേശത്തിനെ കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ഈ പ്രചരണം വ്യാജമാന്നെന്ന്‍ വ്യക്തമാക്കി. കുടാതെ “ഇത് വെറുതെയൊരു കള്ള പ്രചരണം നടത്തുകയാണ്”, എന്നും അദ്ദേഹം ചേര്‍ത്തു.
ഇതിനെ മുന്നേ കോഴിയില്‍ നിന്ന് നിപ്പ വൈറസ് പകരുന്നു എന്ന വ്യാജ പ്രചരണമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്ക് എതിരെ സര്‍ക്കാര്‍ കേസും എടുത്തിട്ടുണ്ട്.

Screenshot: Samayam Article dated:May 29, 2018, titled:കോഴിയില്‍ നിന്ന് നിപ്പ: വ്യാജ സന്ദേശം പ്രച്ചരിപ്പിച്ചയാള്‍ക്കെതിരെകേസ്
ലേഖനം വായിക്കാന്‍-Samayam | Archived Link
ഇതേ സന്ദേശം 2019ല്‍ മുണ്ടക്കയം ഗവര്‍മെന്റ്റ് ആശുപത്രിയുടെ പേരിലും പ്രചരിച്ചിട്ടുണ്ട്. അന്ന് ഫാക്റ്റ് ക്രെസെന്‍ഡോ ഇതിനെ കുറിച്ച് നടത്തിയ ഫാക്റ്റ് ചെക്ക് താഴെ നല്‍കിയ ലിങ്കിളുടെ വായിക്കാം.
മുണ്ടക്കയത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ചോ…?
നിഗമനം
കോവിഡിന്‍റെ പശ്ച്യതലത്തില്‍ 2018 മുതല്‍ ഇടവേലകലായി പ്രചരിക്കുന്ന നിപ്പ വയറസിനെ കുറിച്ചുള്ള വ്യാജ പ്രചരണമാണ് വിണ്ടും വാട്സാപ്പിലൂടെ സജീവമാവുന്നത്. വരും ആശുപത്രിയുടെ പേര് മാറ്റി പരിഭ്രാന്തി ശ്രിഷ്ടിക്കാണ് പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശമാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കോട്ടയം മെഡിക്കല്‍ കോളേജില്‍ നിപ്പയുടെ രണ്ട കേസുകള്‍ സ്ഥിരികരിച്ചു എന്ന വൈറല്‍ വാട്സാപ്പ് സന്ദേശം വ്യാജം….
Fact Check By: Mukundan KResult: False
