ചിത്രത്തില്‍ കാണുന്ന ജവാന്‍ വീരമൃത്യു വരിച്ചത് എപ്പോഴാണ്?

സാമൂഹികം

വിരവണം

ഇന്നലെ കൊല്ലം പോരുവഴി സ്വദേശി ജവാന്‍ ഉറയില്‍ വെടിയേറ്റ് വീര മൃത്യു വരിച്ചു.. ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കണ്ടില്ല.. പ്രിയപ്പെട്ട വിശാഖിന് ആദരാഞ്ജലികള്‍.. എന്ന പേരില്‍ ഒരാളുടെ ചിത്രം സഹിതം പിടെഎ മീഡിയ ഓണ്‍ലൈന്‍ എന്ന പേജില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 25ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 174 ലൈക്കുകളും 78 ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇന്നലെ അതായത് സെപ്റ്റംബര്‍ 24ന് (2019) വീരമൃത്യുവരിച്ച ജവാന്‍റെ ചിത്രമെന്ന പേരിലാണ് പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്.

Archived Link

എന്നാല്‍ സെപ്റ്റംബര്‍ 24ന് ഉറിയില്‍ വീരമൃത്യു വരിച്ച ജവാന്‍റെ ചിത്രമാണോയിത്? മാധ്യമങ്ങളൊന്നും ഈ ജവാന്‍റെ മരണം വാര്‍ത്തയാക്കിയില്ലേ? സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഉറിയില്‍ മലയാളി സൈനികന്‍ വീരമൃത്യു വരിച്ചു എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഉറിയില്‍ വീരമൃത്യു വരിച്ച കൊല്ലം സ്വദേശിയുടെ ചിത്രം തന്നെയാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നലെ അതായത് സെപ്റ്റംബര്‍ 24ന് വീരമൃത്യുവരിച്ച ജവാന്‍റെ ചിത്രമല്ല ഇതെന്നതാണ് വാസ്‌തവം. 2019 ഓഗസ്റ്റ് ഏഴിന് വീരമൃത്യു വരിച്ച ജവാന്‍റെ ചിത്രമാണിത്. കൈരളി ന്യൂസ്, തേജസ് ന്യൂസ്, മലയാള മനോരമ തുടങ്ങിയ മുഖ്യധാരമാധ്യമങ്ങള്‍ എല്ലാം തന്നെ ഇതെകുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൈരളി ന്യൂസ് വാര്‍ത്ത-

തേജസ് ന്യൂസ്-

Archived LinkArchived Link

നിഗമനം

ഏകദേശം രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഉറിയില്‍ വീരമൃത്യു വരിച്ച കൊല്ലം പോരുവഴി സ്വദേശി വിശാഖ് കുമാറിന്‍റെ ചിത്രം തന്നെയാണ് ഇന്നലെ വീരമൃത്യു വരിച്ച ജവാന്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ കാണുന്ന ജവാന്‍ വീരമൃത്യു വരിച്ചത് എപ്പോഴാണ്?

Fact Check By: Dewin Carlos 

Result: False