ശവസംസ്കാരത്തിനും മോര്‍ച്ചറി സേവനത്തിനും ജിഎസ്‌ടി ഒഴിവാക്കിയത് കേന്ദ്ര ബജറ്റിലാണോ? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കേന്ദ്ര ബജറ്റ് പ്രക്യാപനത്തിലെ കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുകയാണ്. ഇതിനിടയില്‍ കേന്ദ്ര ധനമന്ത്രി ബജറ്റില്‍ നിരക്ക് കുറച്ച ഒരിനത്തെ കുറിച്ചുള്ള ട്രോളുകളും വിവാദങ്ങളും വൈറലാകുകയാണ്. ശവസംസ്കാരത്തിനും മോര്‍ച്ചറി സേവനത്തിനും ജിഎസ്‌ടി ഇല്ലായെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു എന്നതാണ് പ്രചരണം. റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഗ്രൂപ്പില്‍ റിബിന്‍ ഹബീബ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 107ല്‍ അധികം റിയാക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബജറ്റ് അവതരണത്തില്‍ നിര്‍മ്മല സീതാരാമന്‍ ഇത്തരമൊരു പ്രഖ്യാനം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം.

വസ്‌തുത ഇതാണ്

പ്രചരിക്കുന്ന ന്യൂസ് കാര്‍ഡിലെ വാക്കുകള്‍ ഗൂഗിളില്‍ കീ വേര്‍ഡ് സെര്‍ച്ച് ചെയ്തതില്‍ നിന്നും മനോരമ ഓണ്‍ലൈന്‍ 2022 ഓഗസ്റ്റ് ഒന്‍പതിന് പ്രസിദ്ധീകരിച്ച വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇത് ബജറ്റ് അവതരണത്തിലെ പ്രഖ്യാപനമല്ലാ എന്നതാണ് വസ്‌തുത. 2022 ജൂലൈ 18 മുതല്‍ പല ആവശ്യ സേവനങ്ങള്‍ക്കും ജിഎസ്‌ടി നിരക്കുകള്‍ കൂട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അടിയനന്തര സേവനങ്ങളില്‍ ഒന്നായ മോര്‍ച്ചറി, ശവസംസ്കാരം, ശ്മശാനത്തിന്‍റെ നിര്‍മ്മാണ ആവശ്യത്തിനായുള്ള വസ്തുക്കളും ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തില്ലായെന്നും നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി എന്നതാണ് വാര്‍ത്ത. മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. 

നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ മോര്‍ച്ചറി, ശവസംസ്കാരം, ശ്മശാനത്തിന്‍റെ നിര്‍മ്മാണ ആവശ്യത്തിനായുള്ള വസ്തുക്കളും ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തില്ലായെന്ന് ലോക്‌സഭയില്‍ വ്യക്തമാക്കുന്ന വീഡിയോ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഓഗസ്റ്റ് 22ന് പങ്കുവെച്ച പോസ്റ്റ്-

Facebook Video 

നിഗമനം

മോര്‍ച്ചറി, ശവസംസ്കാരം, ശ്മശാനത്തിന്‍റെ നിര്‍മ്മാണ ആവശ്യത്തിനായുള്ള വസ്തുക്കളും ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തില്ലായെന്ന് രണ്ട് വര്‍ഷം മുന്‍പ് ലോക്ക്‌സഭയില്‍ ജെഎസ്‌ടി സംബന്ധമായ ചര്‍ച്ചയില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയതാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. 2024ലെ കേന്ദ്ര ബജറ്റുമായി ഇതിന് യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പോസ്റ്റ് തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ശവസംസ്കാരത്തിനും മോര്‍ച്ചറി സേവനത്തിനും ജിഎസ്‌ടി ഒഴിവാക്കിയത് കേന്ദ്ര ബജറ്റിലാണോ? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading