RAPID FC: മണ്ണാറശാല അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള പഴയ സന്ദേശം വീണ്ടും വൈറലാകുന്നു

സാമൂഹികം

കേരളത്തിലെ പ്രമുഖ നാഗക്ഷേത്രമായ മണ്ണാറശാലയിലെ വലിയമ്മ വാസുകി ശ്രീദേവി ഉമാദേവി അന്തര്‍ജനം സമാധിയായി എന്ന മട്ടിൽ കാലാകാലങ്ങളായി വ്യാജ പ്രചരണം നടക്കുന്നുണ്ട് 

പ്രചരണം 

അമ്മയുടെ ചിത്രവുമായി മണ്ണാറശ്ശാല അമ്മ സമാധിയായി എന്ന വാർത്ത സത്യമാണോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഞങ്ങള്‍ക്ക് വാട്ട്സ് ആപ്പില്‍ സന്ദേശം ലഭിച്ചിരുന്നു. 

തെറ്റായ പഴയ സന്ദേശം ഇപ്പോൾ വീണ്ടും പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായി 

വസ്തുത ഇതാണ്

ഞങ്ങൾ വാർത്തയുടെ വസ്തുത അറിയാൻ മണ്ണാറശാല ക്ഷേത്രവുമായി ബന്ധപ്പെട്ടു. ക്ഷേത്ര ഭാരവാഹിയും അധ്യാപകനും മണ്ണാറശ്ശാല വാര്‍ഡ്‌ കൌണ്‍സിലറുമായ എസ്.നാഗദാസുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു.

 പൂർണമായും വ്യാജപ്രചരണം ആണെന്നും പഴയ ചിത്രം തന്നെയാണ് വീണ്ടും വീണ്ടും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇത് സംബന്ധിച്ച് നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോവുകയാണെന്നും അതിനായി  പോലീസിൽ പരാതി നൽകാൻ ക്ഷേത്രകമ്മിറ്റി തീരുമാനിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

മണ്ണാറശാല അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ട് ഇതിനുമുമ്പ് പ്രചരണം വൈറലായ സമയത്ത് ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയ ലേഖനം ഇവിടെ വായിക്കാം: 

FACT CHECK: മണ്ണാറശാല വലിയമ്മക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടതില്ല, അമ്മ ആരോഗ്യവതിയായി ജീവനോടെ ഇരിക്കുന്നു…

തെറ്റായ പ്രചരണമാണ് പോസ്റ്റിലൂടെ നടത്തുന്നത്. ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. മണ്ണാറശാല വലിയമ്മ സമാധിയായി എന്നമട്ടിൽ പ്രചരിക്കുന്ന പോസ്റ്റുകൾ എല്ലാം വ്യാജ പ്രചരണമാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇതേ പ്രചരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ പ്രചരണവും എന്നു വ്യക്തമായിട്ടുണ്ട്. ദയവായി വ്യാജവാർത്ത പങ്കുവയ്ക്കാതിരിക്കുക.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:RAPID FC: മണ്ണാറശാല അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള പഴയ സന്ദേശം വീണ്ടും വൈറലാകുന്നു

Fact Check By: Vasuki S 

Result: False