
ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ഒരു നൂറ്റാണ്ട് പഴക്കമുള്ള ചിത്രം എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.
പ്രചരണം
കേരളീയ തനത് മാതൃകയിലെ വാസ്തുനിര്‍മ്മിതിയിലുള്ള പൌരാണിക ക്ഷേത്രത്തിന്‍റെ പഴയ ചിത്രമാണ് പ്രചരിക്കുന്നത്. “ഗുരുവായൂർ അമ്പലം 1730 അപൂർവ ചിത്രം” എന്ന് ഫോട്ടോയ്ക്ക് കുറുകെ എഴുതിയിട്ടുണ്ട്.

എന്നാല്‍ തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
കഴിഞ്ഞ നൂറ്റാണ്ടില്‍ പകര്‍ത്തിയ ചിത്രം എന്ന വിവരണത്തോടെ പല കാലങ്ങളിലും ക്ഷേത്രങ്ങളുടെയും മറ്റു ചില ചരിത്ര പ്രാധാന്യമുള്ള നിര്‍മ്മിതികളുടെയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാം:
ഈ ചിത്രം 1730 ൽ പകർത്തിയതല്ല. കാരണം അന്ന് കാമറ കണ്ടുപിടിച്ചിട്ടില്ല. കാമറ കണ്ടുപിടിച്ചത് 1816 ലാണ്. ആദ്യ ക്ലിക്ക് സാധ്യമായത് അതായത് ആദ്യമായി ഫോട്ടോഗ്രാഫി ചരിത്രത്തിൽ ചിത്രം പകർത്തപ്പെട്ടത് 1826 ലാണ്. 1608 ൽ ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തി. എന്നാൽ ഇന്ത്യയിൽ ഫോട്ടോഗ്രാഫി നിലവിൽ വന്നത് 1855 ലാണെന്ന് ചരിത്ര രേഖകൾ പറയുന്നു. ഇന്ത്യയിൽ ആദ്യം പകർത്തിയ ചിത്രങ്ങൾ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഇതേ ചിത്രത്തിന്‍റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോപ്പി ചിത്രങ്ങളുടെ വില്‍പ്പന നടത്തുന്ന വെബ്സൈറ്റായ പിരിഡ്പേപ്പറില്‍ നല്‍കിയിരിക്കുന്നത് കണ്ടു.

“ഇന്ത്യയിലെ കൊച്ചിയിലെ (മുമ്പ് കൊച്ചിന്‍) ഒരു ഹിന്ദു ക്ഷേത്രത്തിന്‍റെ 1928-ൽ എടുത്ത ഒരു യഥാർത്ഥ ഫോട്ടോഗ്രേവറാണിത്. മാർട്ടിൻ ഹുർലിമാൻ എടുത്ത ഫോട്ടോ.” എന്നാണ് ചിത്രത്തിനൊപ്പമുള്ള വിവരണം.
കൂടാതെ മറ്റൊരു ഫോട്ടോ വെബ്സൈറ്റായ പിക്റില്‍-ലും ഇതേ വിവരണത്തോടെ ചിത്രം നല്‍കിയിട്ടുണ്ട്.

കൊച്ചിയിലെ ഇതു ക്ഷേത്രമാണ് എന്ന് വിവരണങ്ങളില്‍ വ്യക്തമാക്കുന്നില്ല എങ്കിലും ഇത് ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ 1730 ല്‍ പകര്‍ത്തിയ ചിത്രമല്ല എന്ന് ഉറപ്പിക്കാനാകും. കാരണം അന്ന് ഫോട്ടോഗ്രാഫി കണ്ടുപിടിച്ചിട്ടില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ജെമിനി പോലുള്ള എഐ ടൂളുകള്‍ ഉപയോഗിച്ച് മാറ്റങ്ങള്‍ വരുത്തി തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്.
നിഗമനം
1730 ല്‍ പകര്‍ത്തിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ചിത്രം എന്ന പ്രചരണം തെറ്റാണ്. ക്യാമറ കണ്ടുപിടിച്ചത് 1816 ളും ലോകത്തെ ആദ്യ ചിത്രം പകര്‍ത്തിയത് 1826 ലുമാണ്. ഇന്ത്യയില്‍ ഫോട്ടോഗ്രാഫി എത്തിയത് 1855 ലാണ്. കൊച്ചിയിലെ ഒരു ക്ഷേത്രത്തിന്‍റെ 1928-ൽ പകര്‍ത്തിയ ചിത്രമാണിത്.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക. വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)
പ്രചരണം: 1730 ല്‍ പകര്‍ത്തിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ ചിത്രം വസ്തുത: തെറ്റായ പ്രചാരണമാണ്. ക്യാമറ കണ്ടുപിടിച്ചത് 1816 ളും ലോകത്തെ ആദ്യ ചിത്രം പകര്‍ത്തിയത് 1826 ലുമാണ്. ഇന്ത്യയില്‍ ഫോട്ടോഗ്രാഫി എത്തിയത് 1855 ലാണ്. കൊച്ചിയിലെ ഒരു ക്ഷേത്രത്തിന്‍റെ 1928-ൽ പകര്‍ത്തിയ ചിത്രമാണിത്
Title:ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ പൌരാണിക ചിത്രം…? എന്നാല്‍ സത്യമിതാണ്…
Fact Check By: Vasuki SResult: False


