സിപിഎമ്മിൽ നിന്ന് പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്കും പിന്നെ അവിടെ നിന്നും ബിജെപിയിലേക്കും ചുവടുമാറ്റം നടത്തിയ എപി അബ്ദുള്ളക്കുട്ടി എന്ന രാഷ്ട്രീയ നേതാവ് ബിജെപിയിൽ നിന്നും മാറുന്നു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്

പ്രചരണം

അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നു മുസ്ലിം ലീഗിലേക്ക് എന്ന സൂചന കുഞ്ഞാലിക്കുട്ടിയുമായി ഫോണിൽ വിളിച്ചു ആശയ വിനിമയം നടത്തി എന്ന വാചകങ്ങളോടൊപ്പം അബ്ദുള്ളക്കുട്ടിയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്.

FB postarchived link

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനു ശേഷമാണ് പോസ്റ്റര്‍ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ പൂർണമായും തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.

വസ്തുത ഇതാണ്

പ്രചരിക്കുന്ന വാർത്തയിൽ എന്തെങ്കിലും വസ്തുത ഉണ്ടോ എന്നറിയാനായി ഞങ്ങൾ ആദ്യം എപി അബ്ദുള്ളകുട്ടിയുമായി സംസാരിച്ചു അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയാണ്: “പൂർണമായും കള്ള വാർത്തയാണ്. എന്നെ ടാർഗറ്റ് ചെയ്ത് ദുഷ്പ്രചരണം നടത്തുകയാണ്. ഞാൻ ബിജെപിയിൽ ചേർന്നത് ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോദി എന്ന വ്യക്തിയോടുള്ള ആരാധന മൂലമാണ്. ബിജെപിയിൽ തന്നെ തുടർന്ന് പ്രവർത്തിക്കാനാണ് എന്‍റെ തീരുമാനം. അതിന് മാറ്റമൊന്നുമില്ല. ഞാൻ ദേശീയ മുസ്‌ലിമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളാണ് ഇതിനുമുമ്പും എനിക്കെതിരെ ഇത്തരം കള്ളപ്രചരണം നടന്നിരുന്നു.”

എപി അബ്ദുള്ളകുട്ടി ഞങ്ങള്‍ക്ക് അയച്ചു തന്ന വിശദീകരണ പോസ്റ്റര്‍:

കൂടാതെ എപി അബ്ദുള്ളക്കുട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അദ്ദേഹം തനിക്കെതിരെയുള്ള കള്ളപ്രചരണങ്ങൾക്കെതിരെ വിശദീകരണം നൽകിയിട്ടുണ്ട്.

എപി അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നു എന്ന് ദുഷ്പ്രചരണം നടത്തുകയാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ് എ പി അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നു എന്നത് തെറ്റായ വാർത്തയാണ് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളതെല്ലാം വ്യാജ പ്രചരണങ്ങളാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:എ‌പി അബ്ദുള്ളക്കുട്ടി ബിജെപി വിടുന്നുവെന്ന് വ്യാജ പ്രചരണം...

Fact Check By: Vasuki S

Result: False