
മുസ്ലിങ്ങളുടെ വോട്ടുകള്‍ നേടാന്‍ വേണ്ടി ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയില്‍ ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ ചിത്രത്തിന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയുടെ മുന്നില്‍ തൊഴുന്നതായി നമുക്ക് കാണാം. ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “നാല് വോട്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ ഹിന്ദു വംശഹത്യ നടത്തിയ ടിപ്പുവിന്‍റെ കാല്‍കീഴില്‍ നിന്ന് തൊഴുന്ന ശിവകുമാര്‍…”
പോസ്റ്റിന്‍റെ അടികുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “മതേതര ഹിന്ദു ! കണ്ടു പഠിക്കൂ”. പോസ്റ്റിന് ലഭിച്ച കമന്‍റുകള്‍ ശ്രദ്ധിച്ചാല്‍ ഈ ചിത്രം തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെതാണ് എന്ന് വിശ്വസിച്ചാണ് പലരും പ്രതികരിക്കുന്നത് എന്നു നമുക്ക് വ്യക്തമാകും.

എന്നാല്‍ എന്താണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഇപ്പോഴത്തെയല്ല എന്ന് കണ്ടെത്തി. അന്വേഷണത്തില്‍ 2020ല്‍ ചെയ്ത ഒരു ട്വീറ്റ് ഞങ്ങള്‍ക്ക് ലഭിച്ചു. ഈ ട്വീറ്റില്‍ നമുക്ക് ഈ ചിത്രം കാണാം.

ഇതേ സംഭവത്തിന്‍റെ മറ്റൊരു ചിത്രം ഞങ്ങള്‍ക്ക് ഫെസ്ബൂക്കില്‍ ലഭിച്ചു. നവംബര്‍ 2019നാണ് ഈ ചിത്രം ഫെസ്ബൂക്കില്‍ പോസ്റ്റ് ചെയ്തത്.

യുട്യൂബില്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിനെ കുറിച്ച് ഒരു റിപ്പോര്‍ട്ടും ലഭിച്ചു. ഏഷ്യാനെറ്റ് സുവര്‍ണ പ്രസിദ്ധികരിച്ച ഈ റിപ്പോര്‍ട്ട് യുട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് 8 നവംബര്‍ 2019നാണ്. ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സ്മാരകത്തില്‍ ടിപ്പു സുല്‍ത്താനെ പോലെ വേഷംകെട്ടി ആദരം അര്‍പ്പിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഫോട്ടോയ്ക്ക് ഈയിടെ ഉണ്ടായ കര്‍ണാടക തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല എന്നു വ്യക്തമാണ്.
നിഗമനം
സമൂഹ മാധ്യമങ്ങളില്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്ലിംകളുടെ വോട്ട് നേടാന്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയില്‍ തൊഴുന്നത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന് ഈ അടുത്ത കാലത്ത് നടന്ന കര്‍ണാടക തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ഈ ചിത്രം 2019ലാണ് എടുത്തത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Title:ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയില്‍ തൊഴുന്നത്തിന്‍റെ ചിത്രം കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല…
Fact Check By: Mukundan KResult: Missing Context
