ടീമിൻ്റെ തോൽവിയുടെ പിന്നാലെ പാക്കിസ്ഥാൻ ഫാൻസ്‌ ടി.വി. പൊട്ടിക്കുന്ന ചിത്രം പഴയതാണ് 

Misleading

ഇന്ത്യയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നിലവിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ തൊട്ടതിന് പിന്നാലെ പാകിസ്ഥാനിൽ ഫാൻസ്‌ ടി.വി. പൊട്ടിച്ചു  എന്ന തരത്തിൽ ഒരു ചിത്രം   പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് പാക്ക് ക്രിക്കറ്റ് ഫാൻസ്‌ ടി.വി. പൊളിക്കുന്നതായി    കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ടി വി തല്ലിപൊട്ടിച്ചു തുടങ്ങി” 

എന്നാൽ ശരിക്കും പാകിസ്ഥാനിൽ ടിവി പൊട്ടിക്കുന്ന ഈ കാഴ്ച ഇന്നലെ ഇന്ത്യ പാക്കിസ്ഥാനിനെ തോൽപ്പിച്ചതിന് ശേഷം നടന്ന സംഭവത്തിൻ്റെതാണോ? നമുക്ക് അന്വേഷിക്കാം. 

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ഞങ്ങൾക്ക് ഈ ചിത്രം ഡെയിലി തന്തിയുടെ ഇംഗ്ലീഷ് വെബ്സൈറ്റിൽ 21 മാർച്ച് 2016ന് പ്രസിദ്ധികരിച്ചതായി കണ്ടെത്തി. 

വാർത്ത വായിക്കാൻ – DT | Archived

ഈ വാർത്ത പ്രകാരം 2016ൽ ഇന്ത്യ പാക്കിസ്ഥാനിനെ ട്വൻ്റി-ട്വൻ്റി ലോകകപ്പിൽ തോൽപ്പിച്ചതിന് ശേഷം കറാച്ചിയിൽ പാക് ക്രിക്കറ്റ് ഫാൻസ്‌ ടിവി തല്ലിപൊട്ടിച്ചു. ഈ സംഭവത്തിൻ്റെ  ചിത്രങ്ങൾ വൺ ഇന്ത്യ എന്ന മാധ്യമവും അവരുടെ യുട്യൂബ് ചാനലിൽ മാർച്ച് 21, 2016ന് പ്രസിദ്ധികരിച്ചിട്ടുണ്ട്. 

YouTube

ഈ സംഭവത്തിൻ്റെ ഒരു ചിത്രം നമുക്ക് സ്റ്റോക്ക് വെബ്സൈറ്റ് ഗേറ്റി ഇമേജസിലും കാണാം. ഈ ചിത്രത്തിനെ കുറിച്ച് നൽകിയ വിവരണവും ഈ ചിത്രം 2016ൽ കറാച്ചിയിൽ നടന്ന സംഭവത്തിൻ്റെതാണ് എന്ന് സ്ഥിരീകരിക്കുന്നു.

ചിത്രം കാണാൻ – Getty Images | Archived     

നിഗമനം

സമൂഹ മാധ്യമങ്ങളിൽ പാകിസ്ഥാനിൽ നിലവിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ഇന്ത്യക്കെതിരെ പാക് ക്രിക്കറ്റ് ടീം തൊട്ടപ്പോൾ പാക് ഫാൻസ്‌ ടി വി പൊട്ടിച്ചു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം പഴയതാണ്. ഈ കാര്യം അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ടീമിൻ്റെ തോൽവിയുടെ പിന്നാലെ പാക്കിസ്ഥാൻ ഫാൻസ്‌ ടി.വി. പൊട്ടിക്കുന്ന ചിത്രം പഴയതാണ് 

Written By: Mukundan K  

Result: Misleading