
നേപ്പാൾ- തിബറ്റ് അതിർത്തിയിലെ ഭൂചലന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ദൃശ്യങ്ങൾ നിലവിൽ നേപ്പാൾ-തിബറ്റ് അതിർത്തിയിൽ വന്ന ഭൂചലനത്തിൻ്റെതല്ല എന്ന് വ്യക്തമായി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് റോഡിൻ്റെ ജംഗ്ഷനിലുള്ള ഒരു ഘടന ഭൂചലനത്തിൽ തകരുന്ന ദൃശ്യങ്ങൾ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്: “നേപ്പാൾ ടിബറ്റ് അതിർത്തിയിലെ ഭൂചലനം ”
എന്നാല്‍ എന്താണ് ഈ ദൃശ്യങ്ങൾ ഈയിടെ നേപ്പാൾ-തിബറ്റ് അതിർത്തിയിൽ വന്ന ഭൂചലനത്തിൻ്റെതാണോ എന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി അന്വേഷിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് ആജ് തക് എന്ന ദേശിയ മാധ്യമത്തിൻ്റെ യുട്യൂബ് ചാനലിൽ കണ്ടെത്തി. ഈ വീഡിയോ നേപ്പാളിൽ വന്ന ഭൂചലനത്തിൽ തലസ്ഥാന നഗരം കാഠ്മണ്ഡുയിലെ ത്രിലോക്കെശ്വർ ചൗക്ക് തകരുന്നത്തിൻ്റെതാണെന്ന് വാർത്തയിൽ പറയുന്നു.
ഈ വീഡിയോ ആജ് തക് യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത് മെയ് 1, 2015നാണ്. ഈ വീഡിയോ 9 കൊല്ലം പഴയതാണെന്ന് നമുക്ക് താഴെ നൽകിയ സ്ക്രീൻഷോട്ടിൽ കാണാം.

ജനുവരി 7നാണ് നേപ്പാളും തിബറ്റിലും ഭൂചലനമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് നേപ്പാൾ-തിബറ്റ് അതിർത്തിയിൽ റിക്ടർ സ്കേലിൽ 7.1 രേഖപെടുന്ന ഭൂചലനമുണ്ടായത്. ഈ ഭൂചലനത്തിൽ നൂറിലധികം പേര് ഇത് വരെ മരണപ്പെട്ടു എന്ന് റിപോർട്ടുകൾ പറയുന്നു.
പക്ഷെ പ്രസ്തുത വീഡിയോയ്ക്ക് ഈ ഭൂചലനവുമായി യാതൊരു ബന്ധവുമില്ല. ഈ ദൃശ്യങ്ങൾ 2015ൽ നേപ്പാളിൽ വന്ന ഭൂചലനത്തിൻ്റെതാണെന്ന് നമുക്ക് താഴെ നൽകിയ ദി ഗാർഡിയൻ വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാർത്തയിൽ നിന്നും വ്യക്തമാകുന്നു. വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കാണാം.

വാർത്ത വായിക്കാൻ – The Guardian | Archived
നിഗമനം
നേപ്പാളിൽ 9 കൊല്ലം മുൻപ് വന്ന ഭൂചലനത്തിൻ്റെ ദൃശ്യങ്ങലാണ് കഴിഞ്ഞ ദിവസം നേപ്പാൾ-തിബറ്റ് അതിർത്തിയിലെ ഭൂചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:9 കൊല്ലം പഴയെ വീഡിയോ നേപ്പാൾ-തിബറ്റ് അതിർത്തിയിൽ ഇയാടെയായി വന്ന ഭൂചലനത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നു
Written By: Mukundan KResult: Misleading
