പിണറായി വിജയന്‍ വൃക്ഷതൈ നടാന്‍ ബൂട്ടും ഗ്ലൌസും ഇട്ടു ഇറങ്ങുന്നതിന്‍റെ ചിത്രമാണോ ഇത്…?

രാഷ്ട്രീയം | Politics

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു പഴയ ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍ ആയിരിക്കുന്നു. ചിത്രത്തില്‍ പിണറായി വിജയന്‍ ബൂട്ടും ഗ്ലൌസും ഇട്ടു നില്‍ക്കുന്നത് നമുക്ക് കാണാം. ഇത്രയും സുരക്ഷ സന്നാഹങ്ങളോടെ മുഖ്യമന്ത്രി ഒരുവൃക്ഷതൈ നടാന്‍ പോവുകയാണ് എന്നാണ് പ്രചരണം. തൊഴിലാളി വര്‍ഗത്തിന്‍റെ നേതാവിന് ഒരു വൃക്ഷതൈ നടാന്‍ ഇത്രയും ഒരുക്കങ്ങള്‍ ചെയ്യേണ്ടി വരുന്നു എന്ന് പോസ്റ്റില്‍ പരിഹസിക്കുകയാണ്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം ഇങ്ങനെയല്ല എന്ന് മനസിലായി. ഈ ഫോട്ടോ മുഖ്യമന്ത്രി പിണറായി വിജയന്‍ വൃക്ഷതൈ നടാന്‍ പോക്കുന്നത്തിന്‍റെയല്ല പകരം മാലിന്യം നീക്കം ചെയ്യാന്‍ പോകുന്നത്തിന്‍റെതാണ്. എന്താണ് ഈ ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “കണ്ടാൽ തോന്നും കൊറോണ ബാധിച്ചു മരിച്ച ആളുടെ ശവമടക്കാൻ പോകുകയാണെന്ന്…ഒരു കുഞ്ഞു തൈ വെക്കാനുള്ള PPE ധരിക്കൽ ആണ്!!!”

പോസ്റ്റില്‍ പങ്ക് വെച്ച സ്ക്രീന്‍ഷോട്ടിന്‍റെ മുകളില്‍ എഴുത്തിയ വാചകം ഇപ്രകാരമാണ്: “ഒരു വൃക്ഷതൈ നടാന്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാവ് കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടാല്‍ തോന്നും വല്ല സെപ്റ്റിക്ക് ടാങ്കിലും ഇറങ്ങാന്‍ പോകുവാണോ എന്ന്. ഇവരാണത്രേ അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം.”

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ പ്രത്യേക കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞു. അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് One India എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ ലഭിച്ചു.

One IndiaArchived Link

2014ലെ സി.പി.എം പാര്‍ട്ടി സംഘടിപ്പിച്ച ശുചിത്വ കേരളത്തിന്‍റെ പരിപാടിയുടെ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സി.പി.എമ്മിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. 

cpimkerala.org

കുടാതെ പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം പകര്‍ത്തിയ മലയാള മനോരമയുടെ ഫോട്ടോഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിയുമായി ഞങ്ങള്‍ ബന്ധപെട്ടു. ഈ ചിത്രം അദേഹം തന്നെയാണ് പകര്‍ത്തിയത് എന്ന് അദേഹം അറിയിച്ചു. കൂടാതെ ഈ ചിത്രം അഞ്ചര കൊല്ലം മുമ്പേ സി.പി.എം പാര്‍ട്ടി കണ്ണൂരില്‍ സംഘടിപ്പിച്ച ശുചികരണം പരിപാടിയുടെതാണ് , അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഈ ശുചികരണ പരിപാടിയില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍റെ ചിത്രമാണ് ഇപ്പോള്‍ തെറ്റായ വിവരണം ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് എന്നും അദേഹം വ്യക്തമാക്കി.

നിഗമനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ബൂടും ഗ്ലോവ്സും ധരിച്ച് ഒരു വൃക്ഷതൈ നടാന്‍ പോക്കുന്നതിന്‍റെതല്ല പകരം 2014ല്‍ സി.പി.എം. സംഘടിപ്പിച്ച ഒരു ശുചികരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍റെ ചിത്രമാണിത്.

Avatar

Title:പിണറായി വിജയന്‍ വൃക്ഷതൈ നടാന്‍ ബൂട്ടും ഗ്ലൌസും ഇട്ടു ഇറങ്ങുന്നതിന്‍റെ ചിത്രമാണോ ഇത്…?

Fact Check By: Mukundan K 

Result: False