വൈറൽ ചിത്രത്തിൽ ആർ.എസ്.എസ് യൂണിഫോം ധരിച്ച് നിൽക്കുന്നത് ഗവർണറല്ല ; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

RSS യൂണിഫോം ധരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തിയപ്പോൾ ചിത്രം ഗവർണറുടെതല്ല എന്ന് കണ്ടെത്തി.

എന്താണ് പ്രചരണവും, പ്രചരണത്തിന്‍റെ സത്യാവസ്ഥയും നമുക്ക് പരിശോധിക്കാം.

പ്രചരണം      

Facebook Archived  Link 

“”എന്തെല്ലാം,ഏതെല്ലാംസ്വപ്നങ്ങളാണെന്നോ”………” എന്ന അടിക്കുറിപ്പ് വെച്ചാണ് മുകളിൽ കാണുന്ന പോസ്റ്റ് വൈറൽ ചിത്രം പ്രചരിപ്പിക്കുന്നത്. ചിത്രത്തിൽ നമുക്ക് RSS ഒരു പരിപാടിയിൽ അവരുടെ യൂണിഫോറം ധരിച്ച്  നിൽക്കുന്ന ചില അംഗങ്ങളെ കാണാം. ചിത്രത്തിനെ കുറിച്ച് സ്ക്രീൻഷോട്ടിൽ എഴുതിയത് ഇങ്ങനെയാണ്: “ആരാണ് മനസിലായോ…? സൂക്ഷിച്ചു നോക്കിയേ..ഇതാണ് കേരളം കലക്കുവാൻ വന്നിരിക്കുന്ന RSS കാരൻ” താഴെ നൽകിയ വാചകത്തിലൂടെ ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൻറെ പേരിലാണ് എന്ന് മനസ്സിലാവുന്നു. വാചകത്തിൽ പറയുന്നത് ഇങ്ങനെ: “RSSൻറെ കെണ വേഷത്തിൽ ഗവർണർ; ഇതിലും വലിയ അയോഗ്യത വേറെ എന്തുണ്ട്?  ” 

പക്ഷെ യഥാർത്ഥത്തിൽ ഈ ചിത്രം ഗവർണറുടെതാണോ? നമുക്ക് പരിശോധിക്കാം. 

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലൂടെ ഞങ്ങൾക്ക് 2018ൽ  ദേശ് ഗുജറാത്ത് എന്ന മാധ്യമത്തിന്‍റെ ഒരു ട്വീറ്റ് ലഭിച്ചു. ട്വീറ്റിൽ നമുക്ക് വൈറൽ ചിത്രം കാണാം.

ട്വീറ്റ് – Twitter | Archived Link  

ട്വീറ്റ് അനുസരിച്ച് ഈ ചിത്രങ്ങൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെതല്ല പകരം മുൻ കരസേന മേധാവിയും BJP നേതാവുമായ ജനറൽ വി.കെ. സിങിന്‍റെതാണ്. 2018ൽ ഉത്തർ പ്രദേശിലെ മീററ്റിൽ നടന്ന RSSന്‍റെ രാഷ്ട്രോദയ് എന്ന പരിപാടിയിൽ എടുത്തതാണ്. ഇതിനു മുമ്പും ഈ ചിത്രം മുൻ സേന മേധാവി വിപിൻ രാവത്തിന്‍റെ പേരിൽ പ്രചരിപ്പിച്ചിരുന്നു. 2019ൽ ഈ ചിത്രത്തിൻറെ മുകളിൽ ഞങ്ങൾ നടത്തിയ അന്വേഷണത്തിൻറെ റിപ്പോർട്ട് താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം.

Also Read | ചിത്രത്തില്‍ ആര്‍എസ്എസ് വേഷമണിഞ്ഞ് നില്‍ക്കുന്നത് കരസേന മേധാവി ബിപിന്‍ റവാത്ത് ആണോ?

നിഗമനം

സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വൈറൽ ചിത്രം RSS വസ്ത്രം ധരിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെതല്ല എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 2018ൽ എടുത്ത ഈ ചിത്രത്തിൽ നാം കാണുന്നത് മുൻ കരസേന മേധാവിയും BJP നേതാവുമായ വി.കെ.സിങ്ങിനെയാണ്.  

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി

ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച്

സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വൈറൽ ചിത്രത്തിൽ ആർ.എസ്.എസ് യൂണിഫോം ധരിച്ച് നിൽക്കുന്നത് ഗവർണറല്ല ; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading