
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. ഈ ട്രാക്ടര്‍ റാലിയുടെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം കഴിഞ്ഞ മാസത്തെയാണ്, അങ്ങനെ ചിത്രത്തിന് ഇന്ന് നടന്ന ട്രാക്ടര്‍ റാലിയുമായി യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. ഈ ചിത്രം ഡല്‍ഹിയിലെതുമല്ല. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook Post Claiming above Image is from recent tractor rally organized by farmers in Delhi.
മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ട്രാക്ടര്‍ റാലിയുടെ ഒരു കാഴ്ചയാണ് കാണുന്നത്. ഈ റാലി ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയാണെന്ന് വാദിച്ച് പോസ്റ്റിന്‍റെ അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്:
“🚜🌾 കർഷകരുടെ ട്രാക്ടർ മാർച്ച് ഡൽഹിയിൽ…
ജയ് ജവാൻ ജയ് കിസാൻ ✊️💪”
പക്ഷെ ഈ ചിത്രത്തിന് കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുമായി യാതൊരു ബന്ധവുമില്ല. എങ്ങനെയാണ് ഈ കാര്യം ഞങ്ങള്‍ കണ്ടെത്തിയത് ഇനി നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിന്‍റെ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ചിത്രം പഴയതാണ് എന്നിട്ട് കഴിഞ്ഞ മാസം മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ ചിത്രം പ്രസിദ്ധികരിച്ച ദി ട്രിബ്യൂണ്‍ എന്ന മാധ്യമത്തിന്‍റെ വെബ്സൈറ്റിലെ ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.
ഡിസംബര്‍ 14, 2020ന് പ്രസിദ്ധികരിച്ച വാര്‍ത്ത നമുക്ക് മുകളില്‍ സ്ക്രീന്‍ഷോട്ടില്‍ കാണാം. ഇന്ന് ജനുവരി 6, 2021ന് ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയുടെ ഈ ചിത്രമല്ല എന്ന് ഇതോടെ വ്യക്തമാകുന്നു. വാര്‍ത്ത അനുസരിച്ച് ഈ ചിത്രം പഞ്ചാബിലെ ജാലന്ധറില്‍ ഡല്‍ഹിയില്‍ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണ പ്രഖ്യാപിച്ച് ഭാരതിയ കിസാന്‍ യുണിയന്‍ (ബി.കെ.യു.) ലഖോവാല്‍ ഡിസംബര്‍ 14ന് ജാലന്ധറില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു.
ഈ ചിത്രം ഇതേ ട്രാക്ടര്‍ റാലിയുടെതാണ്. ഈ ചിത്രം ഡല്‍ഹിയിലെതല്ല പകരം പഞ്ചാബിലെ ജാലന്ധറിലെതാണ്. ദി ട്രിബ്യുണിലെ ഫോട്ടോഗ്രാഫര്‍ സരബ്ജീത് സിംഗാണ് ക്യാമറയില്‍ ഈ ചിത്രം പകര്‍ത്തിയത്.
നിഗമനം
വൈറല്‍ ചിത്രം ഇന്ന് ഡല്‍ഹിയില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുടെതല്ല പകരം പുഞ്ഞബിലെ ജാലന്ധറില്‍ കഴിഞ്ഞ മാസം ഭാരതിയ കിസാന്‍ യുനിയന്‍ ലഖോവാല ഡിസംബര്‍ 14, 2020ന് സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുടെതാണ്.

Title:ഈ ചിത്രം ഡല്‍ഹിയിലെ ട്രാക്ടര്‍ റാലിയുടെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
