ഉത്തര്‍പ്രദേശ്‌ തെരഞ്ഞെടുപ്പ് തീയതി അടുത്ത് വരുന്നതോടെ സാമുഹ മാധ്യമങ്ങളില്‍ രാഷ്ട്രിയപരമായ പോസ്റ്റുകള്‍ വര്‍ദ്ധിക്കുകയാണ്. കോവിഡ്‌ നിബന്ധനകള്‍ സാമുഹ മാധ്യമങ്ങളില്‍ വര്‍ദ്ധനക്ക് വലിയൊരു കാരണമാണ്. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി സാമുഹ മാധ്യമങ്ങളും സാങ്കേതിക വിദ്യയും പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ സാമുഹ മാധ്യമങ്ങളില്‍ മുസ്ലിം സ്ത്രികള്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പക്ഷെ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത് പഴയതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ വീഡിയോയ്ക്ക് UP തെരഞ്ഞെടുപ്പുമായി വല ബന്ധമുണ്ടോ എന്ന് നമുക്ക് അന്വേഷിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പര്‍ദ്ദ ധരിച്ച സ്ത്രികള്‍ ‘വന്ദേമാതരം’, ‘ജയ്‌ ശ്രീറാം’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ബിജെപിക്ക് വേണ്ടി പ്രചരണം നടത്തുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ഒരായിരം കുരുക്കൾ ഒരുമിച്ച് പൊട്ടിക്കുന്ന ഉത്തർപ്രദേശിലെ മനോഹര കാഴ്ചകൾ ❤️ 🚩🚩

വസ്തുത അന്വേഷണം

ഈ വീഡിയോയെ സംബന്ധിച്ച് ഒരു വ്യാജ പ്രചരണം കുറച്ച് കൊല്ലം മുമ്പ് ഞങ്ങള്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനത്തിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.


Read Here: ബുർഖ ധരിച്ച സ്ത്രീകൾ നെറ്റിയിൽ പൊട്ടു വെച്ചുകൊണ്ടാണോ ബിജെപിക്കു വേണ്ടി പ്രചരണം നടത്തുന്നത്…?


ഈ വീഡിയോ യുട്യൂബില്‍ 2018 മുതല്‍ പ്രചരിക്കുകയാണ്. വീഡിയോ എവിടെതതാണ്, വീഡിയോയില്‍ കാണുന്നവര്‍ ആരാണ് എന്നതിനെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. പക്ഷെ വീഡിയോ മാത്രം പഴയതാണ് എന്ന് നമുക്ക് ഉറപ്പായി പറയാം.

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ നിലവിലെ UP തെരഞ്ഞെടുപ്പുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന ബുര്‍ക്ക ധരിച്ച് സ്ത്രികളുടെ വീഡിയോ 2018 മുതല്‍ യുട്യൂബില്‍ ലഭ്യമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:BJPക്ക് വേണ്ടി ബുര്‍ക്ക ധരിച്ച് പ്രചരണം നടത്തുന്ന സ്ത്രികളുടെ പഴയ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു...

Fact Check By: Mukundan K

Result: False