ഈ ചിത്രം ഡോ. മൻമോഹൻ സിംഗിൻ്റെ അവസാന നിമിഷങ്ങളുടെതല്ല

False ദേശീയം | National

ഇന്നലെ രാത്രി ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അന്തരിച്ചു. ഡൽഹിയിലെ AIIMS ആശുപത്രിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം രാജ്യ തരത്തിലെ നേതാക്കളും അന്താരാഷ്ട്ര നേതാക്കളും ഡോ. സിംഗിൻ്റെ മരണത്തിൽ ശോകം പ്രകടിപ്പിച്ചു.

  ഇതിനിടെ അദ്ദേഹത്തിൻ്റെ അവസാനത്തെ നിമിഷങ്ങൾ കാണിക്കുന്ന  ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം  3 കൊല്ലം പഴയതാണെന്ന് കണ്ടെത്തി.  എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. 

പ്രചരണം

FacebookArchived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ആശുപത്രി ബെഡിൽ കിടക്കുന്ന ഡോ.മൻമോഹൻ സിംഗിനെ കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “അവസാന നിമിഷങ്ങളിൽ എടുത്ത ഫോട്ടോ ഡോ. മൻമോഹൻ സിംഗ്.”  

എന്നാല്‍ എന്താണ് ഈ ചിത്രത്തിൻ്റെ  സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ചിത്രം  ഒക്ടോബ൪  14, 2021ന് കോമി ആവാജ് എന്ന ഉർദു മാധ്യമ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചതായി കണ്ടെത്തി. ഈ വാർത്തയുടെ സ്ക്രീൻഷോട്ട്  നമുക്ക് താഴെ കാണാം. 

പോസ്റ്റ് കാണാൻ – Qaumi Awaz | Archived Link

ഈ വാർത്ത പ്രകാരം  ചിത്രം ഒക്ടോബർ 2021ൽ ശാരീരിക ക്ഷീണം മൂലം ഡോ. മൻമോഹൻ സിംഗിനെ ഡൽഹിയിലെ AIIMS ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ എടുത്തതാണ്. ഇതേ കാര്യം Zee ന്യൂസിഎൻ്റെ ഒരു വാർത്ത  പ്രകാരവും വ്യക്തമാകുന്നു. Zee ന്യൂസ് ഒക്ടോബർ 14, 2021ന് തന്നെ പ്രസിദ്ധികരിച്ച വാർത്ത പ്രകാരം ശാരീരിക ക്ഷീണം കാരണം ഡോ. മൻമോഹൻ സിംഗിനെ ഡൽഹിയിലെ AIIMS ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത് അന്നത്തെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മണ്ടാവിയ അദ്ദേഹത്തിനെ കാണാൻ എത്തിയിരുന്നു. ഈ സമയത്ത് എടുത്ത ചിത്രം നമുക്ക് താഴെ സ്ക്രീൻഷോട്ടിൽ കാണാം.

വാർത്ത വായിക്കാൻ – Zee News | Archived Link

നിഗമനം

സമൂഹ മാധ്യമങ്ങളിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ അവസാന നിമിഷങ്ങളുടെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 3 കൊല്ലം പഴയതാണ് എന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.    

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഈ ചിത്രം ഡോ. മൻമോഹൻ സിംഗിൻ്റെ അവസാന നിമിഷങ്ങളുടെതല്ല

Fact Check By: K. Mukundan 

Result: False