വിവരണം

കഴിഞ്ഞ വർഷം ഈ സമയത്ത് നമ്മൾ അനുഭവിച്ച അതേ വേദന ?
ഇപ്പോൾ #ആസാം അനുഭവിക്കുന്നു?
അവർക്ക് വേണ്ടി പ്രാർത്ഥിക്കാം, ??
ഈ തലക്കെട്ട് നല്‍കി നിരവധി ചിത്രങ്ങള്‍ അസാം പ്രളയത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ അജി പുന്തല എന്ന വ്യക്തി നാല് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ അകപ്പെട്ട ജനങ്ങളുടെ ചിത്രമാണിത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ നാല് ചിത്രങ്ങള്‍ അസാം പ്രളയത്തിന്‍റേത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന 4 ചിത്രങ്ങളും ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ രണ്ടെണ്ണം ഇപ്പോഴത്തെ അസാമിലെ പ്രളയത്തിന്‍റേതും മറ്റ് രണ്ടെണ്ണം പഴയ ചിത്രങ്ങളുമാണ് പഴയ ചിത്രങ്ങളാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. 2017ലെ അസാം വെള്ളപ്പൊക്കത്തിന്‍റെയും ത്രിപുരയിലെ പ്രളയത്തിന്‍റെയും ഒക്കെ ചിത്രങ്ങളാണ് ആ ച്രിത്രങ്ങള്‍. ഓരോ ചിത്രങ്ങളും പരിശോധിക്കാം-
ചിത്രം 1


ചിത്രം 2

ചിത്രം 3

ചിത്രം 4

ചിത്രങ്ങള്‍ – The News Mill , Financial Express , Aljazeera , Indian Express
Archived Link | Archived Link | Archived Link | Archived Link |
നിഗമനം
നാലില്‍ രണ്ടെണ്ണം ഇപ്പോഴത്തെ പ്രളയത്തിന്‍റെ ചിത്രവും മറ്റുള്ള രണ്ട് ചിത്രങ്ങള്‍ വിവിധ സ്ഥലങ്ങളിലെയും വിവിധ വര്‍ഷങ്ങളിലെയും ആണെന്ന് ഇതോടെ തെളിഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ ചിത്രങ്ങളുടെ പിന്നിലെ വസ്‌തുത സമിശ്രമാണെന്ന് അനുമാനിക്കാം.
