രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമക്ക് നിലവിലെ പ്രതിഷേധവുമായി യാതൊരു ബന്ധമില്ല…

അന്തര്‍ദ്ദേശീയം

രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമയുടെ തലയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ബംഗ്ലാദേശില്‍ നിലവില്‍ നടക്കുന്ന രാഷ്ട്രിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രതിമക്ക് ബംഗ്ലാദേശില്‍ നിലവില്‍ നടക്കുന്ന പ്രതിസന്ധിയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഗുരുദേവ് രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമയുടെ തല നമുക്ക് കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതാണ് ബംഗ്ലാദേശും, ഇന്ത്യയും തമ്മിൽ ഉള്ള ഏക വത്യാസം!.. അവരുടെ ദേശീയ ഗാനം എഴുതിയതും രവീന്ദ്രനാഥ് ടാഗോർ ആണ് എന്നതാണ് അദ്ദേഹത്തിന്‍റെ പ്രതിമയുടെ തല ഇങ്ങനെ കിടക്കാൻ കാരണം!..

നമ്മൾ ആഴത്തിൽ പഠിക്കേണ്ട പലതും ഇതിൽ ഉണ്ട്!….ബംഗ്ലാദേശ് ഒരു ഇസ്ലാമിക ഭൂരിപക്ഷമുള്ള രാജ്യമാണ്.രവീന്ദ്രനാഥ ടാഗോർ ഒരു ഹിന്ദുവാണ്.ഭാവിയിൽ ഹിന്ദുക്കളുടെ സംഭാവനകൾ ഒന്നും ചരിത്രത്തിൽ കാണാൻ പാടില്ല.അതിനുവേണ്ടി ജിഹാദികൾ മുൻകൂട്ടി തന്നെ അടിച്ചുപൊളിച്ചതാണ് അദ്ദേഹത്തിന്‍റെ പ്രതിമ…ഭാരതത്തിൽ പന്നി പെറ്റ് കൂട്ടുന്നത് പോലെ പെറ്റുകൂട്ടുന്നതും ഒരു ജിഹാദാണ്.അങ്ങനെ ഭൂരിപക്ഷം വന്നാൽ പിന്നെ കാര്യങ്ങൾ ഞമ്മന്‍റെ കയ്യിലായി.ഇതാണല്ലോ ലോകത്ത് മുഴുവൻ കാണുന്നത്.”

രബിന്ദ്രനാഥ് ടാഗോര്‍ ഇന്ത്യയുടെ മാത്രമല്ല ബംഗ്ലാദേശിന്‍റെയും ദേശിയ ഗാനം രചിച്ചതാണ്. ഭാരതത്തിലെ പോലെ ബംഗ്ലാദേശിലും അദ്ദേഹത്തിന് വലിയ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ നമ്മള്‍ ബംഗാബന്ധു വിശേഷിപ്പിക്കുന്ന ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവ്‌ ഷെയ്ഖ് മുജീബുര്‍ റഹ്മാനിന്‍റെ പ്രതിമ തകര്‍ക്കുന്നത് കണ്ടതാണ്. ഈ പശ്ച്യതലത്തിലാണ് ഈ പ്രചരണം നടക്കുന്നത്. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം അറിയാന്‍ ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. ഈ അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് പൂനെ മിറര്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. ഈ വാര്‍ത്ത‍ 18 ഫെബ്രുവരി 2023നാണ് പ്രസിദ്ധികരിച്ചത്. അങ്ങനെ ഈ സംഭവത്തിന് നിലവില്‍ ബംഗ്ലാദേശില്‍ നടക്കുന്ന പ്രതിസന്ധിയുമായി യാതൊരു ബന്ധമില്ല എന്ന് വ്യക്തമാണ്.

വാര്‍ത്ത‍ വായിക്കാന്‍ – Pune Mirror | Archived

വാര്‍ത്ത‍ പ്രകാരം ഈ സംഭവം കഴിഞ്ഞ കൊല്ലം ധാക സര്‍വകലാശാലയില്‍ നടന്നതാണ്. സര്‍വകലാശാലയില്‍ അമാര്‍ എകുഷേ എന്ന പേരില്‍ ഒരു പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു ഈ പ്രദര്‍ശനത്തില്‍ ചില പുസ്തകങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനെതിരെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രബിന്ദ്രനാഥ് ടാഗോറിന്‍റെ പ്രതിമ സ്ഥാപിച്ചിരുന്നു. ഈ പ്രതിമ അജ്ഞാതര്‍ തകര്‍ത്തിരുന്നു. ഈ പ്രതിമയുടെ തലയാണ് നാം ചിത്രത്തില്‍ കാണുന്നത്. 

ബംഗ്ലാദേശ് മാധ്യമങ്ങളും ഈ പ്രതിഷേധത്തിന്‍റെ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. മുകളില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നമുക്ക് വിദ്യാര്‍ഥികള്‍ സ്ഥാപിച്ച ടാഗോറിന്‍റെ പ്രതിമ കാണാം. ഈ തല കണ്ടെത്തിയതിനു ശേഷം ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍ വിണ്ടും ഈ തല ഉപയോഗിച്ച് അതെ സ്ഥലത്ത് മറ്റൊരു പ്രതിമ സ്ഥാപിച്ചിരുന്നു.

നിഗമനം

ബംഗ്ലാദേശില്‍ പ്രതിഷേധത്തിനെ തുടര്‍ന്ന് ബംഗ്ലാദേശിന്‍റെ ദേശിയഗാനം എഴുതിയ രബിന്ദ്രനാഥ് ടാഗോറിന്‍റെ പ്രതിമ തകര്‍ത്ത ചിത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന് നിലവില്‍ ബംഗ്ലാദേശില്‍ നടക്കുന്ന പ്രതിസന്ധിയുമായി യാതൊരു ബന്ധമില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഈ ചിത്രം ഒരു കൊല്ലം മുമ്പ് ധാക സര്‍വകലാശാലയില്‍ നടന്ന ഒരു പ്രതിഷേധത്തിനിടെ നടന്ന സംഭവത്തിന്‍റെതാണ്. ബംഗ്ലാദേശില്‍ സംവരണത്തിനെതിരെ പ്രതിഷേധിച്ചവരല്ല ഈ പ്രതിമ തകര്‍ത്തത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:രബിന്ദ്രനാഥ് ടാഗോറിന്‍റെ തകര്‍ന്ന പ്രതിമക്ക് നിലവിലെ പ്രതിഷേധവുമായി യാതൊരു ബന്ധമില്ല…

Written By: Mukundan K  

Result: Misleading