
ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ ടിപ്പുസുല്‍ത്താന്‍റെ നിശ്ചലദൃശ്യം കര്‍ണാടക അവതരിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
പ്രചരണം
കര്‍ണ്ണാടക എന്നു ഹിന്ദിയില്‍ എഴുതി, റിപ്പബ്ലിക് ദിന പരേഡില്‍ മുന്നോട്ട് നീങ്ങുന്ന ടിപ്പു സുല്‍ത്താന്‍ ടാബ്ലോ ആണ് ചിത്രത്തില്‍ കാണുന്നത്. കര്‍ണ്ണാടക സര്‍ക്കാര്‍ സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെയാണ് ഈ ടാബ്ലോ അവതരിപ്പിച്ചത് എന്നാണ് പോസ്റ്റിലെ വിവരണത്തില്‍ പറയുന്നത്. വിവരണം ഇങ്ങനെ:
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രമാണ് ഇതെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.
വസ്തുത ഇതാണ്
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2014 ജനുവരി 27ന് എന്‍ഡിടിവി ഇതേ ചിത്രം ഉൾപ്പെടുത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതായി കണ്ടു. 2014 ലെ റിപ്പബ്ലിക് പരേഡിൽ കർണാടക സംസ്ഥാനം അവതരിപ്പിച്ച പ്ലോട്ട് എന്ന അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ട്വിറ്ററിൽ ചിത്രം ചർച്ചയായി മാറിയെന്നും റിപ്പോർട്ടിലുണ്ട്.
ഈ സൂചന ഉപയോഗിച്ച് കൂടുതൽ തിരഞ്ഞപ്പോൾ പല മാധ്യമങ്ങളും ഇതേ വാർത്ത നൽകിയിരിക്കുന്നതായി കണ്ടു 2014ലെ റിപ്പബ്ലിക് പരേഡ് ദൃശ്യങ്ങൾ നോക്കിയാൽ ഇതേ ദൃശ്യം കൊടുത്തിട്ടുണ്ട് എന്ന് കാണാം. ദൂരദർശന്‍റെ യൂട്യൂബ് ചാനലിൽ പരേഡിന്‍റെ മുഴുവൻ വീഡിയോ ഉണ്ട്.
ലക്കുണ്ഡിയിലെ പുരാതന ക്ഷേത്രങ്ങളുടെ മാതൃകയാണ് ഇത്തവണ അതായത് 2025 ലെ റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ണ്ണാടക സംസ്ഥാനം അവതരിപ്പിച്ചത്. പല മാധ്യമങ്ങളും കര്‍ണാടകയുടെ ഈ വര്‍ഷത്തെ നിശ്ചലദൃശ്യത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
നിഗമനം
റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ണ്ണാടക അവതരിപ്പിച്ച ടിപ്പു സുല്‍ത്താന്‍ ടാബ്ലോ 2014 ലേതാണ്. 2025 റിപ്പബ്ലിക് ദിനവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:
Facebook | Twitter | Instagram | WhatsApp (9049053770)

Title:റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ണാടകയുടെ ടിപ്പു സുല്‍ത്താന്‍ ടാബ്ലോ… ചിത്രം 2014 ലേതാണ്…
Written By: Vasuki SResult: Misleading
