
അതി ദാരിദ്ര്യം മുക്തമായി പ്രഖ്യാപ്പിച്ച കേരളത്തിൽ അതി ദാരിദ്ര്യമായ ഒരു കുടുംബത്തിനോട് LDF പ്രവർത്തകർ വോട്ട് ചോദിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ഒരു ദരിദ്ര കുടുംബത്തിനെ കാണാം. ചിത്രത്തിൻ്റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “വോട്ടും ചോദിച്ച് ഇങ്ങനെ പോയി നിൽക്കാനും വേണം ഒരു തൊലിക്കട്ടി… ” പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“അതി ദാരിദ്ര്യർ ഇല്ലാത്ത നാട്ടിൽ ഇങ്ങനെ വോട്ട് ചോദിച്ച് പോയി നിൽക്കാനും വേണം ഒരു പ്രത്യേക തൊലിക്കട്ടി 😛🤣🤣”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. ട്രോൾ മലയാളം എന്ന ഫേസ്‌ബുക്ക് പേജുടെ ഒരു പോസ്റ്റിൻ്റെ കമൻ്റ സെക്ഷനിൽ ഈ ചിത്രം കണ്ടെത്തി. 1 ഡിസംബർ 2020ൽ ഈ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം.

പോസ്റ്റ് കാണാൻ – Facebook | Archived
ഈ ചിത്രം ഞങ്ങൾക്ക് Xലും കാണാം. ഈ ചിത്രം Xൽ 30 നവംബർ 2020ന് പോസ്റ്റ് ചെയ്തതായി നമുക്ക് താഴെ കാണാം. ഈ പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കാണുന്ന പ്രതിഭാസം. ഇങ്ങനെ പോയി വോട്ട് ചോദിച്ച് നിൽക്കാനുള്ള ഇവരുടെയൊക്കെ തൊലിക്കട്ടി അപാരം. ”

കേരള സർക്കാർ 2021ലാണ് അതിദാരിദ്ര്യം നിർമാർജ്ജനം പദ്ധതി തുടക്കം വിട്ടത്. ഈ പദ്ധതിയിൽ നിന്ന് കേരളത്തിലെ അതിദാരിദ്ര്യ കുടുംബങ്ങളെ തിരിച്ചറിയാനും അവരെ സർക്കാർ പദ്ധതികളിൽ ചേർത്തി ഇവരുടെ ദാരിദ്ര്യം മാറ്റാനുള്ള നടപടിയാണ് സംസ്ഥാന സർക്കാർ നടത്തിയത്. ഈ കൊല്ലം കേരള പിറവിയുടെ ദിവസം കേരളം അതിദാരിദ്ര്യം മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപ്പിച്ചു. ഞങ്ങൾ ഈയിടെ ഇതേ പോലെ പ്രചരിപ്പിക്കുന്ന ഒരു പഴയെ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൻ്റെ റിപ്പോർട്ട് നിങ്ങൾക്ക് താഴെ കാണാം.
Also Read | കേരളത്തിൽ അതി ദാരിദ്ര്യമായ് ഒരു കുടുംബം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 5 കൊല്ലം പഴയതാണ്
നിഗമനം
അതി ദാരിദ്ര്യം മുക്തമായി പ്രഖ്യാപ്പിച്ച കേരളത്തിൽ അതി ദാരിദ്ര്യമായ ഒരു കുടുംബത്തിനോട് LDF പ്രവർത്തകർ വോട്ട് ചോദിക്കുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 5 കൊല്ലം പഴയെ ചിത്രമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:LDF പ്രവർത്തകർ അതി ദാരിദ്ര്യമായ ഒരു കുടുംബത്തിനോട് വോട്ട് ചോദിക്കുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 5 കൊല്ലം പഴയതാണ്
Fact Check By: K. MukundanResult:Missing Context


