ബംഗ്ലാദേശിൽ ന്യുനപക്ഷങ്ങൾക്കെതിരെ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 13 കൊല്ലം പഴയ ചിത്രം…

ബംഗ്ലാദേശിൽ ഈയിടെയായി ന്യുനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണത്തിൽ നശിക്കപ്പെട്ട ബുദ്ധ പ്രതിമയുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ആക്രമിച്ച് കത്തിച്ച ബുദ്ധ ഭഗവാൻ്റെ പ്രതിമയുടെ മുന്നിൽ ചിലർ പ്രാർത്ഥിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ഗാസയിൽ മാത്രം മനുഷ്യത്വം കാണുന്ന ജിഹാദികൾ ”
ചിത്രത്തിൻ്റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ് : “ഗാസയിലെ ജനങ്ങളെ കാണുന്നവർ എന്താ ബംഗ്ലാദേശ് ന്യുനപക്ഷ വംശഹത്യ കാണാത്തത്! മിണ്ടാത്തത്.” എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ചിത്രത്തിനെ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ചിത്രം പഴയതാണെന്ന് കണ്ടെത്തി. ബംഗ്ലാദേശി മാധ്യമ വെബ്സൈറ്റ് ദി സ്റ്റാർ 19 ഒക്ടോബർ 2012ന് പ്രസിദ്ധികരിച്ച ഒരു വാർത്തയിൽ ഈ ചിത്രം ലഭ്യമാണ്.

വാർത്ത വായിക്കാൻ – The Star | Archived
വാർത്ത പ്രകാരം 2012ൽ ബംഗ്ലാദേശിലെ കോക്സ് ബസാറിലെ രാമു എന്ന ഗ്രാമത്തിൽ നടന്ന വർഗീയ കലാപത്തിൽ നശിക്കപ്പെട്ട ബുദ്ധ പ്രതിമയുടെതാണ്. സെപ്റ്റംബർ 2012ൽ ഉത്തം ബറുവ എന്ന ബുദ്ധിസ്റ്റ് പൗരൻ വിശുദ്ധ ഖുർആനെ അപകീർത്തിപെടുത്തി എന്ന കള്ള ആരോപണം ഉന്നയിച്ച് 25000 മുസ്ലിങ്ങൾ രാമുവിൽ ആക്രമിച്ചു. ഈ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നു എന്ന് ദി ഡെയിലി സ്റ്റാറും അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിയോഗിച്ച അന്വേഷണ സംഘവും കണ്ടെത്തി. ഉത്തം ബറുവയുടെ പേരിൽ വ്യാജ പോസ്റ്റ് ഉണ്ടാക്കി മുസ്ലിംകളെ പ്രകോപ്പിച്ച് ബുദ്ധ മതകർക്കെതിരെ നടത്തിയ കലാപമായിരുന്നു ഇത്. ഈ കലാപത്തിൽ ബുദ്ധ അനുയായികളുടെ വീടുകളും ക്ഷേത്രങ്ങളും കലാപകാരികൾ കത്തിച്ചു. ഇതിൽ ഒന്നായിരുന്നു നമ്മൾ ചിത്രത്തിൽ കാണുന്ന സദാ ചിത് ബിഹാറിലെ ഈ ബുദ്ധ പ്രതിമ. ബംഗ്ലാദേശ് മാധ്യമ പ്രസ്ഥാനം ദി ബിസിനസ് സ്റ്റാൻഡേർഡിൻ്റെ മുമിത് എം. ആണ് ഈ ചിത്രം പകർത്തിയത്.

വാർത്ത വായിക്കാൻ – TBS | Archived
ഈ സംഭവം സെപ്റ്റംബർ 2012ലാണ് സംഭവിച്ചത്. അന്ന് ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ ആവാമി ലീഗ് ആയിരുന്നു ഭരിച്ചിരുന്നത്. 2024ൽ ബംഗ്ലാദേശിൽ ഉണ്ടായ വൻ പ്രതിഷേധവും ഹിംസയെ തുടർന്ന് ഹസീന നാട് വിട്ട് ഇന്ത്യയിൽ ശരണം തേടി. നിലവിൽ മുഹമ്മദ് യുനുസിൻ്റെ നേത്രത്വത്തിൽ സർക്കാരാണ് ബംഗ്ലാദേശ് ഭരിക്കുന്നത്. ഈ പുതിയ ഭരണത്തിൽ ന്യുനപക്ഷങ്ങൾക്കെതിരെ ആക്രമണം വർദ്ധിച്ചിട്ടുണ്ട് എന്ന് റിപോർട്ടുകൾ പുറത് വന്നിട്ടുണ്ട്. ഈയിടെ ബംഗ്ലാദേശിലെ ഖാഗ്രചാരി എന്ന നഗരത്തിൽ ഒരു സ്ത്രീയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് വൻ പ്രതിഷേധമുണ്ടായി. ഈ പ്രതിഷേധത്തിൽ ഹിംസയുണ്ടായി ഈ ഹിംസയിൽ 3 പേര് മരിച്ചു. ദേശിയ മാധ്യമങ്ങൾ ഇതിനെ വർഗീയ കലാപമായി റിപ്പോർട്ട് ചെയ്തിരുന്നു പക്ഷെ ഈ വാർത്ത തെറ്റാണെന്ന് ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കി.
നിഗമനം
ബംഗ്ലാദേശിൽ ഈയിടെയായി ന്യുനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണത്തിൽ നശിക്കപ്പെട്ട ബുദ്ധ പ്രതിമ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 12 കൊല്ലം പഴയ ചിത്രമാണ്. ഈ ചിത്രത്തിന് ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങളുമായി യാതൊരു ബന്ധമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:ബംഗ്ലാദേശിൽ ന്യുനപക്ഷങ്ങൾക്കെതിരെ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 13 കൊല്ലം പഴയ ചിത്രം…
Fact Check By: Mukundan KResult: Misleading


