
ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ജനങ്ങൾ പ്രതിഷേധിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ കാണാം. പ്രതിഷേധിക്കുന്നവരിൽ ഒരു വ്യക്തി പറയുന്നു, “ഇന്ത്യയിലെ ഏറ്റവും പ്രമുഖ മാധ്യമപ്രവർത്തകർ എല്ലാവരും ചോദ്യം ചോദിക്കുന്നുണ്ട്. രാഹുൽ ഗാന്ധി മാത്രം ഈ കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് പ്രധാനമന്ത്രി മോദി ഉത്തരവാദിയാണ്. കളവ് കൊണ്ട് ആണ് ഇവർ അധികാരത്തിലെത്തിയത്. പ്രധാനമന്ത്രിയുടെ കയ്യിൽ ഈഡിയുണ്ട് സിബിഐയുണ്ട് എല്ലാം സ്ഥാപനങ്ങളുണ്ടായിട്ടുണ്ട് അദ്ദേഹം ഒരു പ്രസ് കോൺഫറൻസ് ചെയ്യില്ല.” റിപ്പോർട്ടർ ചോദിക്കുന്നു, 2024ൽ വോട്ട് ചൊറി നടന്നില്ലായിരുന്നെങ്കിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായേനെ എന്ന് തോന്നുന്നുണ്ടോ? അപ്പൊ ഇയാൾ പറയുന്നു, “എൻ.ഡി.എയുടെ ഭരണം ഒരിക്കിലും വരില്ലായിരുന്നു. ഇവർ വോട്ട് ചൊറി ചെയ്തിട്ടാണ് അധികാരത്തിൽ വന്നത്. ഈ കാര്യം രാഹുൽ ഗാന്ധി തെളിയിച്ചിട്ടുണ്ട്!…. ”പോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
“ബീഹാറിനെ നിശ്ചലമാക്കികൊണ്ട് ജനങ്ങൾ തെരുവിൽ ഇറങ്ങി ജനാതിപത്യത്തെ വീണ്ടെടുക്കാൻ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോ ശ്രദ്ധിച്ച് നോക്കിയപ്പോൾ ഞങ്ങൾ ഒരു യുട്യൂബ് ചാനൽ ദി ഇന്ത്യൻ ഖബറിൻ്റെ ലോഗോ കണ്ടു. ഈ ചാനലിനെ ഞങ്ങൾ യൂട്യൂബിൽ പരിശോധിച്ചപ്പോൾ ഈ ചാനലിൽ ഞങ്ങൾക്ക് ഈ വിഡിയോകൾ ലഭിച്ചു. ഈ വിഡിയോകൾ ഓഗസ്റ്റ് മാസത്തിൽ കോൺഗ്രസ് പാർട്ടി ബിഹാറിൽ SIRനെതിരെ നടത്തിയ പന്തം റാലിയുടെ ദൃശ്യങ്ങളാണ്. ആദ്യത്തെ വീഡിയോയിൽ നമുക്ക് ഒരു വ്യക്തിയുടെ അഭിമുഖം കാണാം. ഇയാൾ ഈ പന്തം റാലിയിൽ പങ്കെടുത്ത ഒരു കോൺഗ്രസ് നേതാവാണ്. ഇയാളുടെ പേര് സൈദ് അൻവർ എന്നാണ്.

വീഡിയോ കാണാൻ – YouTube | Archived
രണ്ടാമത്തെ വീഡിയോയും ഇതേ പന്തം റാലിയുടേതാണ്. ഈ റാലി പശ്ചിമബംഗാളിലെ കൊൽക്കത്തയിലായിരുന്നു സംഘടിപ്പിച്ചത്.

വീഡിയോ കാണാൻ – YouTube | Archived
അങ്ങനെ ബിഹാറിൽ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പും നവംബർ 14ന് പ്രഖ്യാപ്പിച്ച ഫലങ്ങളുടെ ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല എന്ന് വ്യക്തമാകുന്നു.
നിഗമനം
ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 3 മാസം മുൻപ് SIRനെതിരെ കൊൽക്കത്തയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:3 മാസം മുൻപ് SIRനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരെ പ്രതിഷേധം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


