
ഹരിയാനയിലെ വോട്ട് കള്ളൻ ബിജെപിയുടെ എംഎൽഎയെ പൊതുജനങ്ങൾ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് രണ്ട് വ്യക്തിയെ ഒരു ഓഫീസിൽ കയറി ഒരു സംഘം മർദിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“ഹരിയാനയിലെ വോട്ട് കള്ളൻ ബിജെപിയുടെ എംഎൽഎയെ പൊതുജനങ്ങൾ…”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
പോസ്റ്റിൽ അവകാശിക്കുന്നത് ഈ സംഭവത്തിന് നിലവിൽ നടക്കുന്ന ‘വോട്ട് മോഷണം’ എന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിനെ തുടർന്നാണ്. പക്ഷെ ഈ സിസിടിവി ദൃശ്യങ്ങൾ 2020ലേതാണെന്ന് നമുക്ക് വ്യക്തമായി കാണാം.
അങ്ങനെ ഈ സംഭവത്തിന് നിലവിൽ നടക്കുന്ന വോട്ട് വിവാദവുമായി ബന്ധമില്ല. ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ANIയുടെ ഒരു വാർത്ത കണ്ടെത്തി. 23 ജൂലൈ 2020ന് പ്രസിദ്ധികരിച്ച വാർത്ത പ്രകാരം ഈ സംഭവം ഹരിയാനയിലെ കർനാലിലാണ് സംഭവിച്ചത്. വീഡിയോയിൽ മർദനം ഏൽക്കുന്ന വ്യക്തികൾ ബിജെപിയുടെ എം.എൽ.എമാരല്ല.
വാർത്ത വായിക്കാൻ – ANI |Archived Link
റിപ്പോർട്ട് പ്രകാരം കർണാലിൽ ഗഗസിന ഗ്രാമത്തിൽ വൈദ്യുതി വിഭാഗത്തിൻ്റെ ലൈനുകൾ കൃഷിഭൂമിയിൽ നിന്നാണ് കിടന്നു പോകുന്നത് അത് മാറ്റണം എന്ന് ആവശ്യപ്പെട്ട് ചില ഗ്രാമസ്ഥർ ഹരിയാന വൈദ്യുതി വിഭാഗത്തിൻ്റെ എസ്.ഡി.ഓവിനെ സന്ദർശിച്ചു. എസ്.ഡി.ഓയുടെ ഓഫീസിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ ട്രാൻസ്മിഷൻ ലൈനുകൾ കർഷകരുടെ കൃഷിഭൂമിയിൽ നിന്ന് മാറ്റി വെക്കാൻ SDO കോൺട്രാക്ടറിനെ നിർദ്ദേശിച്ചു. ഇതിനിടയിലാണ് അജ്ഞാതരായ ചിലർ ഓഫീസിൽ കയറി ഈ ഗ്രാമസ്ഥരെ മർദിച്ചത്.
ഇതേ കാര്യം അമർ ഉജാലയുടെ വാർത്തയിൽ നിന്നും വ്യക്തമാകുന്നുണ്ട്. വീഡിയോയിൽ മർദനത്തിനിരയായ വ്യക്തികൾ ബിജെപി എം.എൽ.എമാരല്ല പകരം ഗ്രാമസ്ഥരാണ്. സീ ന്യൂസും ഈ കാര്യം റിപ്പോർട്ട് ചെയ്തിരുന്നു അവരുടെ വാർത്ത നിങ്ങൾക്ക് താഴെ കാണാം. സീ ന്യൂസ് വാർത്ത പ്രകാരം മർദിച്ചവരും മർദനത്തിന് ഇരയായ വ്യക്തികൾ ഒരേ ഗ്രാമത്തിലെത്താണ്. ഈ സംഭവത്തിൽ പോലീസ് 3 പേരെ അറസ്റ്റ് ചെയ്തിരുന്നു എന്ന് വാർത്തയിൽ പറയുന്നു.
നിഗമനം
ഹരിയാനയിലെ വോട്ട് കള്ളൻ ബിജെപിയുടെ എംഎൽഎയെ പൊതുജനങ്ങൾ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണ്. 2020ൽ ഹരിയാനയിൽ കൃഷിഭൂമിയിൽ നിന്ന് പോകുന്ന വൈദ്യുതി ലൈനുകലെ തുടർന്നുണ്ടായ സംഘർഷത്തിൻ്റെ ദൃശ്യങ്ങളാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഹരിയാനയിൽ വോട്ട് മോഷ്ടിച്ച് തെരെഞ്ഞെടുപ്പ് വിജയിച്ചBJP MLAയെ പൊതുജനങ്ങൾ കൈകാര്യം ചെയ്തു എന്ന് വ്യാജപ്രചരണം
Fact Check By: Mukundan KResult: False
