
ഇന്ത്യയെ ആക്രമിച്ച പട്ടാളക്കാരുടെ മൃതദേഹങ്ങൾ കഴുതപ്പുറത്ത് വെച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കൂടാതെ നിലവിൽ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കഴുതപ്പുറത് പട്ടാളക്കാരുടെ മൃതദേഹങ്ങൾ കൊണ്ട് വരുന്ന ദൃശ്യങ്ങൾ നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “മയ്യത്ത് ചുമക്കുന്ന കഴുത ഇത്രയേ ഉള്ളൂ പാക്കിസ്ഥാനിൽ പട്ടാളത്തിന്റെ വില ഇന്ത്യയെ ആക്രമിച്ച പട്ടാളക്കാരുടെ മയ്യത്ത്😭
മനുഷ്യപറ്റില്ലാത്ത ജന്മങ്ങളാണ് പാക്കികൾ ……..👇”
എന്നാൽ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് ഞങ്ങൾ കണ്ടെത്തി. കൂടാതെ ഈ വീഡിയോ പാകിസ്ഥാനിലെതുമല്ല എന്നും വ്യക്തമായി. 20 നവംബർ 2024ന് Xൽ ബിലാവൽ സർവാരി എന്ന അഫ്ഘാൻ മാധ്യമപ്രവർത്തകൻ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റ് പ്രകാരം ആക്രമണത്തിൽ മരിച്ച പാക്കിസ്ഥാനി പട്ടാളക്കാരെ കഴുതപ്പുറത്ത് കൊണ്ട് വരുന്ന ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ പട്ടാളക്കാരുടെ തലവെട്ടിയതാണെന്ന് പോസ്റ്റിൽ പറയുന്നു. ഈ വീഡിയോ പഴയതായതിനാൽ നിലവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്. ഈ വീഡിയോ 20 നവംബർ 2024ന് മറ്റൊരു X അക്കൗണ്ടും പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി. ഈ X പോസ്റ്റ് താഴെ കാണാം.
https://twitter.com/iimranrizkhan/status/1859147500050849993
വീഡിയോയിൽ കാണുന്ന പാക് സൈനികർ സംസാരിക്കുന്നത് പഷ്‌തോ ഭാഷയിലാണ്. ഞങ്ങൾ ഈ വീഡിയോ ഞങ്ങളുടെ അഫ്ഘാൻ ടീമിന് പരിശോധനക്ക് അയച്ചു. പരിശോധനയിൽ അവർ കണ്ടെത്തിയത് ഈ സൈനികർ സംസാരിക്കുന്ന പഷ്‌തോ ഭാഷ പാകിസ്ഥാനിലെ ഖൈബർ പ്രദേശത്തിൽ പാക്കിസ്ഥാൻ അഫ്ഘാനിസ്ഥാൻ അതിർത്തിയുടെ അടുത്തുള്ള തിര താഴ്വരയിലാണ് വീഡിയോയിൽ കേൾക്കുന്ന പഷ്‌തോവിൻ്റെ ഈ ഭാഷാഭേദം സംസാരിക്കുന്നത്. താഴെ നൽകിയ ഭൂപടത്തിൽ നമുക്ക് തിര താഴ്വര കാണാം.
18 നവംബർ 2024ന് പാകിസ്ഥാനും പാകിസ്ഥാൻ താലിബാൻ എന്ന തരത്തിൽ അറിയപ്പെടുന്ന തെഹ്രീക്ക് എ താലിബാൻ പാക്കിസ്ഥാൻ (TTP)യും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഈ ഏറ്റുമുട്ടൽ തിറാഹ് താഴ്വരെയിലെ ലൂർ മദാവുൻ എന്ന സ്ഥലത്താണ് ഉണ്ടായത്. ഈ ഏറ്റുമുട്ടലിൽ ഒരു പാക്കിസ്ഥാൻ കമാൻഡോ കൊല്ലപ്പെട്ടിരുന്നു. തിര താഴ്വരയിൽ TTP സജീവമായി പ്രവർത്തിക്കുന്നതാണ്. ഈ ദൃശ്യങ്ങളും ഇത് പോലെ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ പട്ടാളത്തിലെ സൈനികരുടെ ആവാനുള്ള സാധ്യതയുണ്ട്.
നിഗമനം
ഇന്ത്യയെ ആക്രമിച്ച പട്ടാളക്കാരുടെ മൃതദേഹങ്ങൾ കഴുതപ്പുറത്ത് വെച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഈ വീഡിയോ നവംബർ 2024 മുതൽ ഇൻറ്റർനെറ്റിൽ ലഭ്യമാണ്. നിലവിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന പ്രശ്നവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ഇന്ത്യയെ ആക്രമിച്ച പട്ടാളക്കാരുടെ മൃതദേഹങ്ങൾ കഴുതപ്പുറത് വെച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്
Written By: Mukundan KResult: Misleading
