
പശ്ചിമബംഗാളിൽ SIRനെതിരെ നടക്കുന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചൂലും ചെരുപ്പുകളുടെ മാലയുമായി ചിലർ പ്രതിഷേധിക്കുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്:
“പശ്ചിമ ബംഗാളിൽ അവർ എങ്ങനെയാണ് എസ്ഐആറിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്ന് നോക്കൂ..,, നിയമവിരുദ്ധരായ ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും നാടുകടത്തണം.. 🔥🔥 ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ഈ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. പശ്ചിമബംഗാളിൽ SIR തുടങ്ങിയത് 4 നവംബർ 2025 മുതൽ ആണ്. തെരെഞ്ഞെടുപ്പ് കമ്മീഷൻ SIR പ്രഖ്യാപിച്ചത് ഒക്ടോബർ 2025ലാണ്. പക്ഷെ ഈ വീഡിയോ 15 സെപ്റ്റംബർ 2025 മുതൽ ഇൻ്റർനെറ്റിൽ ലഭ്യമാണ്. ടിക്കറ്റോക്കിൽ ഈ വീഡിയോ പ്രസിദ്ധികരിച്ചതായി നമുക്ക് താഴെ കാണാം.
ഈ വീഡിയോ ഞങ്ങൾക്ക് ഫേസ്‌ബുക്കിലും ലഭിച്ചു. 15 സെപ്റ്റംബർ 2025ന് ഒരു ബംഗ്ലാദേശി യൂസറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലെ ഫരീദപ്പൂരിൽ നടന്ന ഒരു പ്രതിഷേധത്തിൻ്റെതാണ്.
പോസ്റ്റ് കാണാൻ – Facebook | Archived
ഈ പോസ്റ്റുകളുടെ കമൻ്റുകൾ പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയും ആവാമി ലീഗിനെയും പിന്തുണയ്ച്ച് സംഘടിപ്പിച്ച മാർച്ചിൻ്റെ ദൃശ്യങ്ങലാണ് എന്ന് തോന്നുന്നു. ടിക്റ്റോക്കിൽ മറ്റൊരു പോസ്റ്റിലും ഈ ദൃശ്യങ്ങൾ ബംഗ്ലാദേശിലെ ഫരീദപ്പുരിൽ ആവാമി ലീഗ് സംഘടിപ്പിച്ച പ്രതിഷേധ റാലിയുടേതാണ് എന്ന് പറയുന്നുണ്ട്.

പോസ്റ്റ് കാണാൻ – Tiktok | Archived
എന്നാൽ ഈ ദൃശ്യങ്ങൾ എവിടെ നിന്നാണ് വ്യക്തമായി പറയാൻ പറ്റില്ല. പക്ഷെ SIR നടപടിയുമായി ഈ പഴയെ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
നിഗമനം
പശ്ചിമബംഗാളിൽ SIRനെതിരെ നടക്കുന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ദൃശ്യങ്ങൾ സെപ്റ്റംബർ മുതൽ ഇൻ്റ൪നെറ്റിൽ ലഭ്യമാണ്. പശ്ചിമ ബംഗാളിൽ നവംബറിലാണ് SIR തുടങ്ങിയത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:SIRനെതിരെ പശ്ചിമബംഗാളിൽ പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ ബന്ധമില്ലാത്ത വീഡിയോ
Fact Check By: Mukundan KResult: False


