
തിബറ്റിൽ കഴിഞ്ഞ ദിവസം വന്ന ഭൂചലനത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വീഡിയോയ്ക്ക് തിബറ്റിൽ വന്ന ഭൂചലനവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം.ഈ വീഡിയോയിൽ നമുക്ക് ഒരു ബൈക്ക് യാത്രികൻ ഭൂചലനത്തിനെ തുടർന്ന് വിഭ്രാന്തിയിൽ ഓടുന്നതായി കാണാം. പിന്നീട് റോഡിൻ്റെ പക്കലുള്ള ഒരു കെട്ടിടം തകർന്നു വിഴുന്നതായി നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ടിബറ്റ് സെൻ്റർ പോയിൻ്റിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം”
എന്നാല്‍ എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ വീഡിയോ ഞങ്ങൾക്ക് റഷ്യയുടെ സോഷ്യൽ മീഡിയ വെബ്സൈറ്റ് vkയിൽ ലഭിച്ചു. ഈ വീഡിയോയിൽ സംഭവത്തിതൻ്റെ സമയവും സംഭവസ്ഥലത്തിൻ്റെ കോഓർഡിനെറ്റുകളും നമുക്ക് കാണാം. ഈ വീഡിയോ 11 മാസം മുൻപാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റ് കാണാൻ – VK
വീഡിയോയിൽ നൽകിയ തീയതി പ്രകാരം ഈ സംഭവം ജനുവരി 1, 2024നാണു സംഭവിച്ചത്. ഞങ്ങൾ വീഡിയോയിൽ കാണുന്ന കോഓർഡിനെറ്റുകൾ ഗൂഗിൾ മാപ്പിൽ ഇട്ട് പരിശോധിച്ചപ്പോൾ ഈ സ്ഥലം ജപ്പാനിലെ ഇഷിക്കാവ എന്ന സ്ഥലത്തിലേതാണ് എന്ന് മനസിലായി. ഈ സ്ഥലത്തിൻ്റെ സ്ട്രീറ്റ് വ്യൂ നിങ്ങൾക്ക് താഴെ കാണാം.
ജനുവരി 1, 2024ന് ഇഷിക്കാവയിൽ ഭൂചലനം വന്നിരുന്നു എന്ന് മീഡിയയിൽ റിപ്പോർട്ടുകളുണ്ട്. അൽ ജസീറ പ്രസിദ്ധികരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് നമുക്ക് താഴെ കാണാം.
വാർത്ത വായിക്കാൻ – Al Jazeera | Archived
NBC ന്യൂസ് ഈ അവരുടെ ഒരു യുട്യൂബ് ചാനലിലും ഈ വീഡിയോ മറ്റു വിഡിയോകൾക്കൊപ്പം ചേര്‍ത്ത് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ വീഡിയോയും 11 മാസം മുൻപ് പ്രസിദ്ധികരിച്ചതാണ്.
നിഗമനം
തിബറ്റിൽ സംഭവിച്ച ഭൂചലനം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് കഴിഞ്ഞ കൊല്ലം ജപ്പാനിൽ നടന്ന ഒരു ഭൂചലനത്തിൻ്റെ ദൃശ്യങ്ങളാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:തിബറ്റിൽ ഈയിടെ വന്ന ഭൂചലനത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ജപ്പാനിൽ കഴിഞ്ഞ കൊല്ലമുണ്ടായ ഭൂചലനത്തിൻ്റെ വീഡിയോ…
Written By: Mukundan KResult: Misleading
