
ബിഹാറിൽ ജനങ്ങൾ ബിജെപി പ്രവർത്തകരെ ഓടിപ്പിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു ബിജെപി പ്രവർത്തകരും മറ്റൊരു പാർട്ടിയുടെ പ്രവർത്തകർ തമ്മിൽ സംഘർഷം നടക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“എടപ്പാളിൽ മാത്രമല്ല അങ്ങ് ബീഹാറിലും ഞങ്ങൾക്ക് ഓടാൻ അറിയാം 🚩”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോ ഇതിന് മുൻപും കർണാടകയുടെ പേരിൽ പ്രചരിപ്പിക്കുകയുണ്ടായിരുന്നു. അന്ന് ഞങ്ങൾ പരിശോധിച്ച് ഈ വീഡിയോയുടെ യാഥാർഥ്യം മുന്നിൽ വെച്ചിരുന്നു. ഞങ്ങളുടെ റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
Also Read | തെലങ്കാന ബിജെപി-ടിആർഎസ് സംഘർഷത്തിന്റെ പഴയ വീഡിയോ കർണ്ണാടക തെരഞ്ഞെടുപ്പുമായി തെറ്റായി ബന്ധപ്പെടുത്തുന്നു
ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. ഭാരത് രാഷ്ട്ര സമിതിയും ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് 2022 ഫെബ്രുവരി 10-ന് ETV തെലങ്കാന റിപ്പോർട്ട് ചെയ്തു. തെലുങ്കിലെ ഒരു കീവേഡ് തിരയൽ 2022 ഫെബ്രുവരി 9 -ന് ടിവി9 തെലുങ്ക് ലൈവ് സ്ട്രീം ചെയ്ത അതേ ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ അന്വേഷണത്തിൽ ലഭിച്ചു.
2022 ഫെബ്രുവരി 9-ന് NTV തെലുങ്ക് ജങ്കാവ് സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ബിആർഎസ് നേതാവും ജങ്കാവ് എംഎൽഎയുമായ മുത്തിറെഡ്ഡി യാദഗിരി റെഡ്ഡി ഫെബ്രുവരി 9 ന് തന്റെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ആന്ധ്രാപ്രദേശ് വിഭജനത്തെ കുറിച്ച് മന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ പരാമർശത്തെ ചൊല്ലി പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ വിളിച്ചിരുന്നു. ഇതേത്തുടർന്ന് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ കരിങ്കൊടിയുമായി മോട്ടോർ സൈക്കിൾ റാലി നടത്തി. പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതിനെ ടിആർഎസ്, ബിജെപി പ്രവർത്തകർ എതിർത്തതോടെ ഏറ്റുമുട്ടി. ദി ഹിന്ദുവിലും സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
തെലിംഗാനയിൽ നിന്നുള്ള പഴയ ദൃശ്യങ്ങളാണിത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
നിഗമനം
ബിഹാറിൽ ജനങ്ങൾ ബിജെപി പ്രവർത്തകരെ ഓടിപ്പിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് തെലങ്കാനയിൽ നടന്ന ഒരു പഴയ സംഭവത്തിൻ്റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ബിഹാറിൽ BJP പ്രവർത്തകരെ ജനങ്ങൾ ഓടിച്ച് വിടുന്ന ദൃശ്യങ്ങളല്ല ഇത്, സത്യാവസ്ഥ അറിയൂ…
Fact Check By: K. MukundanResult: False
