
ന്യായറാഴ്ച നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ഇടയിൽ അനുരാഗ് താക്കൂർ, ജയ് ഷാ, ഷാഹിദ് അഫ്രീദി എന്നിവർ നല്ല സൗഹൃദ പരമായി സംസാരിക്കുന്നത്തിൻ്റെ ദൃശ്യങ്ങള്‍ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ഷാഹീദ് അഫ്രീദിക്കൊപ്പം കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറും ICC പ്രസിഡൻ്റ ജയ് ഷായും സ്റ്റേഡിയമിൽ ക്രിക്കറ്റ് മത്സരം കാണുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ് :
“ഇന്നലെ നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ഇടയിൽ അനുരാഗ് താക്കൂർ, ജയ് ഷാ, ഷാഹിദ് അഫ്രീദി എന്നിവർ നല്ല സൗഹൃദ പരമായി സംസാരിക്കുന്നു ഇതൊക്കെയല്ലേ രാജ്യസ്നേഹം 🙂”
അവിടെ മത്സരം കാണാൻ വന്ന മറ്റുള്ള ക്രിക്കറ്റ് ആരാധകർ ഇവരെ ‘ഗദ്ദാർ’ അതായത് രാജ്യദ്രോഹി വിളിക്കുന്നതും കേൾക്കാം എന്ന് വിഡിയോയിൽ എഴുതിയിട്ടുണ്ട്. എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തിൽ ഞങ്ങൾക്ക് ഈ വീഡിയോYouTubeൽ ലഭിച്ചു.
SHOBY എന്ന യൂട്യൂബർ 26 ഫെബ്രുവരി 2025നാണ് ഈ വീഡിയോ പ്രസിദ്ധികരിച്ചത്. വീഡിയോയുടെ പ്രകാരം ഈ സംഭവം 23 ഫെബ്രുവരി 2025ന് ദുബായിൽ ഇന്ത്യ-പാക്കിസ്ഥാൻ തമ്മിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെയാണ് സംഭവിച്ചത്. മത്സരം കാണാൻ എത്തിയ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, ICC പ്രസിഡൻ്റ ജയ് ഷാ, മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി എന്നിവർ ഒരുമിച്ച് ഇരുന്ന് ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം കണ്ടു.
25 ഫെബ്രുവരിക്ക് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഞങ്ങൾക്ക് ഈ വീഡിയോ ലഭിച്ചു. വീഡിയോയിൽ കേൾക്കുന്ന ശബ്ദം ഈ വീഡിയോയിൽ കേൾക്കുന്നില്ല.
വീഡിയോയിൽ നമ്മൾ കേൾക്കുന്ന ശബ്ദം അനുരാഗ് തെക്കുറിൻ്റെതാണ്. 2020ൽ ഡൽഹി തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണം ചെയ്യുമ്പോൾ അനുരാഗ് താക്കൂർ പൊതു വേദിയിൽ നിന്ന് “രാജ്യദ്രോഹികളെ വെടിവെക്കണം” എന്ന് പറഞ്ഞിരുന്നു. ഈ ഓഡിയോയാണ് വീഡിയോയിൽ ചേർത്തിരിക്കുന്നത്. ദി ഇന്ത്യൻ എക്സ്പ്രസ്സ് ജനുവരി 2020ൽ പ്രസിദ്ധികരിച്ച അനുരാഗ് താക്കൂറിൻ്റെ ഈ വീഡിയോ കേട്ടാൽ ഓഡിയോ ഇതേ സംഭവത്തിൻ്റെതാണെന്ന് വ്യക്തമാകും.
നിഗമനം
ന്യായറാഴ്ച നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ഇടയിൽ അനുരാഗ് താക്കൂർ, ജയ് ഷാ, ഷാഹിദ് അഫ്രീദി എന്നിവർ നല്ല സൗഹൃദ പരമായി സംസാരിക്കുന്നത്തിൻ്റെ ദൃശ്യങ്ങള്‍ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയെ വീഡിയോയാണ്. ന്യായറാഴ്ച നടന്ന ഇന്ത്യ പാക്കിസ്ഥാൻ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരവുമായി ഈ ദൃശ്യങ്ങൾക്ക് യാതൊരു ബന്ധവുമില്ല. ഫെബ്രുവരിയിൽ ഇന്ത്യ പാക്കിസ്ഥാൻ തമ്മിൽ നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ എടുത്ത വിഡിയോയാണ് പ്രചരിപ്പിക്കുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:അനുരാഗ് താക്കൂറും ജയ് ഷായും ഷാഹീദ് അഫ്രീദിക്കൊപ്പം ഇരുന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണുന്ന ഈ ദൃശ്യങ്ങൾ നിലവിലേതല്ല
Fact Check By: K. MukundanResult: False
