നിഹന്ഗ് സിഖുകള്‍ പശുകളെ റോഡിലൂടെ കൊണ്ടു പോകുന്ന ഈ വീഡിയോയ്ക്ക്  കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല… 

ദേശിയം

ഡല്‍ഹിയിലേക്ക് പോകുന്ന കര്‍ഷകര്‍ ആയിരക്കണക്കിന് കന്നുകാലികളോടൊപ്പം വരുന്നു എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സംഭവത്തിന് നിലവില്‍ നടക്കുന്ന കര്‍ഷകരുടെ സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് നിഹന്ഗ് സിഖുകള്‍ ആയിരം കണക്കിന് കന്നുകാലികളെ കൊണ്ട് റോഡിലുടെ നടന്ന പോകുന്നതതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

മണ്ണിന്‍റെ മക്കൾക്ക് എല്ലാ വിധ വിജയാശംസകളും പൊരുതി ജയിക്കാനുറച്ച ജനതയെ തകർക്കാൻ കഴിയില്ല

ജയ് കിസാൻ

എന്നാല്‍ ഈ സംഭവത്തിന് കര്‍ഷക സമരവുമായി എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 23 ഏപ്രില്‍ 2022ന് ചെയ്ത് ഒരു ട്വീറ്റ് ലഭിച്ചു. ഈ ട്വീറ്റില്‍ വൈറല്‍ വീഡിയോയുണ്ട്. അങ്ങനെ ഈ വീഡിയോ പഴയതാണ് കൂടാതെ നിലവിലെ കര്‍ഷക സമരവുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.

Archived Link

ഈ ട്വീറ്റ് പ്രകാരം ഈ വീഡിയോ അമൃത്സറിലെ ബാബ ബാകാല സാഹിബില്‍ തരന ദള്‍ എന്ന നിഹന്ഗ് സിഖ് സമുദായത്തില്‍ പെട്ട ബാബ പാലാ സിംഗ്ജിയുടെ അനുയായികള്‍ നോക്കുന്ന 6000ല്‍ അധികം കന്നുകാലികളുടെതാണ്.  ബാബ പാലാ സിംഗ് ജി 2018ല്‍ അന്തരിച്ചു പക്ഷെ ഇപ്പോഴും അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ ഈ കന്നുകാലികളെ നോക്കുന്നുണ്ട്. ഈ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ബാബ പാലാ സിംഗ് ജിയുടെ പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട്‌ ലഭിച്ചു. ഈ അക്കൗണ്ടില്‍ ഈ വീഡിയോ 2021 ഡിസംബര്‍ മുതല്‍ ലഭ്യമാണ്.

പശുകളെ കൊണ്ട് റോഡിലുടെ കൊണ്ടു നടക്കുന്നത്തിന്‍റെ പല വീഡിയോകള്‍ ഇവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ ലഭ്യമാണ്. ഇവര്‍ ഈ പശുകളെ മേയ്ക്കാന്‍ കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ ആയിരിക്കാം ഇത്.

നിഗമനം

സമൂഹ മാധ്യമങ്ങളില്‍ കര്‍ഷക സമരവുമായി ബന്ധപെടുത്തി പ്രചരിപ്പിക്കുന്ന കന്നുകാലികളുടെ വീഡിയോ യഥാര്‍ത്ഥത്തില്‍ 2 കൊല്ലം പഴയതാണ്. കുടാതെ കര്‍ഷക സമരവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല എന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:നിഹന്ഗ് സിഖുകള്‍ പശുകളെ റോഡിലൂടെ കൊണ്ടു പോകുന്ന ഈ വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല…

Written By: Mukundan K 

Result: False