ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‍ അന്യ സംസ്ഥാനങ്ങളില്‍ മാറി കടക്കുന്ന പല തൊഴിലാളികളുടെ കഥകള്‍ നമ്മള്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞിരുന്നു. ഇതില്‍ എല്ലാവരെയും അതിശയപെടുത്തിയ കഥയായിരുന്നു ബീഹാറിലെ ദര്‍ഭംഗയിലെ ജ്യോതി പാസ്വാനുടെത്. ജ്യോതി തന്‍റെ വയ്യാതായ പിതാവിനെ സൈക്കിളില്‍ ഏകദേശം 1200കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വീട്ടിലെത്തിച്ചിരുന്നു. ഈ സംഭവത്തിനെ കുറിച്ച് അറിഞ്ഞതോടെ പലരും ഈ പതിനാലു വയസുകാരിയെ അഭിനന്ദിച്ചു കൂടാതെ ചില പ്രമുഖര്‍ ഈ പെണ്‍കുട്ടിയെ സഹായിക്കാനും എത്തി. എന്നാല്‍ വിണ്ടും ഈ പെണ്കുട്ടി സാമുഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമാണ്. കാരണം ജ്യോതിയെ ഒരു വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തു കൊന്നു എന്നൊരു വാര്‍ത്ത‍ വന്നിരുന്നു. ഈ വാര്‍ത്ത‍ വളരെ പെട്ടെന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. പക്ഷെ ഈ വാര്‍ത്ത‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കള്ളപ്രചരണത്തിനൊടൊപ്പം പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടി ജ്യോതി പാസ്വാന്‍ അല്ല. കൂടാതെ ഈ പെണ്‍കുട്ടിയെ ആരും ബലാല്‍സംഗം ചെയ്തു കൊന്നതുമല്ല. സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അറിയാം.

വിവരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റുകളുടെ അടികുറിപ്പ് ഇപ്രകാരമാണ്: “എല്ലാവര്ക്കും ഓർമയുണ്ടാവും മൂന്നുമാസം മുൻപ് തന്‍റെ പിതാവിനെ1200km സൈക്കിളിൽ വീട്ടിലെത്തിച്ച ദർഭംഗയിലെ പെൺകുട്ടി #ജ്യോതി_പസ്വാൻ അതെ ഗ്രാമം വീണ്ടും ചർച്ചയാകുകയാണ് വീണ്ടും #ജ്യോതി_പസ്വാൻ_2 എന്ന 15 വയസുള്ള മറ്റൊരു പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു കൊടും ക്രൂരത നടത്തിയ അർജുൻ മിശ്ര റീട്രെയ്ഡ് ഫൗജി (പട്ടാളക്കാരൻ)ആണ് # ജ്യോതി_പസ്വാൻ ... എന്തുകൊണ്ട് കൊല്ലപ്പെട്ട കാരണം,താഴ്ന്ന ജാതിക്കാരിയാ ജ്യോതി അർജുൻ മിശ്രയുടെ തോട്ടത്തിൽ നിന്നും ഒരു മാമ്പഴം എടുത്തു എന്നതാണ് കുറ്റം, അർജുൻ മിശ്ര 15 വയസുള്ള പെൺകുട്ടിയോട് ആദ്യം ഭാര്യയുടെ മുന്നിൽ വച്ചു മോശമായി പെരുമാറി, തുടർന്ന് കഴുത്തറുത്തു കൊലപ്പെടുത്തി”

വസ്തുത അന്വേഷണം

ജ്യോതി പാസ്വാനെ കുറിച്ച് ബിങ്ങില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ടൈംസ്‌ ഓഫ് ഇന്ത്യ നടത്തിയ ഒരു വസ്തുത അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചു. റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തില്‍ കാണുന്ന രണ്ട് പെണ്‍കുട്ടികളും ഒന്നല്ല. മരിച്ചു കിടക്കുന്ന പെണ്‍കുട്ടിയുടെ പേര് ജ്യോതി കുമാരിയായിരുന്നു. 13 വയസായ ഈ പെണ്‍കുട്ടി മരിച്ച നിലയില്‍ ഒരു വിരമിച്ച ആര്‍മി ഉദ്യോഗസ്ഥനുടെ പറമ്പില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‍ ഈ മുന്‍ സൈന്യ ഉദ്യോഗസ്ഥനെയും ഭാര്യെയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നിട് പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി മരിച്ചത് ഇലക്ട്രിക്‌ ഷോക്ക്‌ തട്ടിയാണ്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിട്ടില്ല എന്ന് വ്യക്തമായി.

മുന്‍ സൈന്യ ഉദ്യോഗസ്ഥന്‍റെ മാവിന്‍തോട്ടത്തിലാണ് ജ്യോതി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ തൊട്ടതിന്‍റെ ചുറ്റുവട്ടത്തില്‍ സുരക്ഷക്കായി ഇലക്ട്രിക്‌ വയറുകളുണ്ടായിരുന്നു. ഇത്തരമൊരു വയറില്‍ നിന്ന് ഷോക്ക് ഏറ്റിട്ടാണ് പെണ്‍കുട്ടി മരിച്ചത് എന്നാണ് പോലീസിന്‍റെ അനുമാനം.

Jan Jwar| Archived Link

നിഗമനം

തന്‍റെ പിതാവിനെ 1200 കിലോമീറ്റര്‍ സൈക്കിള്‍ ഓടിച്ച് വിട്ടിലെത്തിച്ച ജ്യോതി പാസ്വാനിനെ ഒരു മുന്‍ സൈന്യ ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്തു കൊന്നു എന്ന വാര്‍ത്ത‍ പുര്‍ണമായി തെറ്റാണ്. ജ്യോതി ഇപ്പോഴും ജിവിച്ചിരിപ്പുണ്ട്, ജ്യോതി പാസ്വാന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഇലക്ട്രിക്‌ ഷോക്ക്‌ ഏറ്റ് മരിച്ച ജ്യോതി കുമാരി എന്നൊരു പെണ്‍കുട്ടിയുടെതാണ്.

Avatar

Title:വയ്യാതായ തന്‍റെ പിതാവിനെ ഏകദേശം 1200കിലോമീറ്റര്‍ സൈക്കിളില്‍ വീട്ടിലെത്തിച്ച ജ്യോതി പസ്വാന്‍റെ പേരില്‍ വ്യാജപ്രചരണം...

Fact Check By: Mukundan K

Result: False