ബിഹാറിൽ ബിജെപി കള്ള വോട്ട് ചെയ്യുന്നത്തിൻ്റെ  ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പിൽ ബിജെപി നടത്തിയ തട്ടിപ്പ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

False Political

ബിഹാറിൽ ബിജെപി വോട്ട് ചൊറി ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ ദൃശ്യങ്ങ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വ്യക്തിയുടെ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ഒരു വ്യക്തി പല തവണ വോട്ട് ചെയ്യുന്നത് കാണാം ഇയാൾ ഇങ്ങനെ കള്ള വോട്ട് ഇടുന്നത് തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ അധികൃതർ നിഷ്ക്രിയമായി ഇരുന്ന് കാണുന്നത്തിൻ്റെയും ദൃശ്യങ്ങളിൽ കാണാം.  ഈ ദൃശ്യങ്ങൾ പപോസ്റ്റിൻ്റെ അടിക്കുറിപ്പ് വീഡിയോയെ കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: 

“ഇതാണ് ബീഹാർ തെരഞ്ഞെടുപ്പ്… ഇവനെ ഒക്കെ പിടിച്ച് ജനമധ്യത്തിൽ വച്ച് വെടിവച്ച് കൊല്ലണം ഇന്ത്യൻ പൗരൻ്റെ അവകാശത്തിൽ മേൽ കൈകടത്തുന്ന RSS ചെറ്റ ”  

എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങൾ ഇതിനെ മുൻപും ഈ ദൃശ്യങ്ങളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ കൊല്ലം നടന്ന ലോകസഭാ തെരെഞ്ഞെടുപ്പിൻ്റെ ഇടയിലും ഈ ദൃശ്യങ്ങൾ തെറ്റായ വിവരണത്തോടെ വൈറൽ ആയിട്ടുണ്ടായിരുന്നു. ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ച് ഞങ്ങൾ പ്രസിദ്ധികരിച്ച റിപ്പോർട്ട് നിങ്ങൾക്ക് താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

Also Read | ബഹാദുര്‍പുരയില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്നു പ്രചരിപ്പിക്കുന്നത് ബംഗാളില്‍ നിന്നുള്ള പഴയ വീഡിയോ…

ഞങ്ങൾ വീഡിയോ കീ ഫ്രെയിമുകളില്‍ ഒരെണ്ണത്തിന്‍റെ റിവേഴ്സ്  ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ചില വാർത്തകൾ ലഭിച്ചു.  2022 ഫെബ്രുവരി 27 നുള്ള വാർത്തകൾ പ്രകാരം വീഡിയോ പശ്ചിമ ബംഗാളിൽ നിന്നുള്ളതാണ്. 

2022 ഫെബ്രുവരി ഒടുവില്‍ പശ്ചിമ ബംഗാളിൽ 108 മുനിസിപ്പാലിറ്റി സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതിൽ ദംദം എന്ന സ്ഥലത്ത് ഒരു ബൂത്തിലാണ് ഈ ക്രമക്കേട് നടന്നതെന്ന് ഞങ്ങളുടെ ബംഗ്ലാ ടീം അന്വേഷണത്തിൽ വിശദമാക്കിയിരുന്നു. എന്നാൽ ആരാണ് ക്രമക്കേടുകൾ നടത്തുന്നത് എന്നോ ഏതു പാർട്ടിയിൽ പെട്ടവരാണ് എന്നോ ഔദ്യോഗികമായ റിപ്പോർട്ടുകൾ വന്നിട്ടില്ല എന്നും അവർ വ്യക്തമാക്കി.  ഈ വീഡിയോ ഉൾപ്പെടുത്തി ടിവി നയൻ ബംഗള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെക്കന്‍ ദംദമിലെ 33 ആം വാര്‍ഡിലെ 106 ആം ബൂത്തിലെ ഏജന്‍റ്  വോട്ട് രേഖപ്പെടുത്തുന്നു എന്നാണ് വിവരണം. “സൗത്ത് ഡംഡം മുനിസിപ്പാലിറ്റിയിലെ വാർഡ് 33 ലെ വോട്ടെടുപ്പ് ലേക്‌വ്യൂ സ്‌കൂളിൽ നടക്കുന്നു. ഏജന്‍റ് തന്നെ വോട്ടർമാരെ തടഞ്ഞുനിർത്തി ഇവിഎമ്മിലെ ബട്ടൺ അമർത്തുന്നു. ആ വീഡിയോ കാണുക.”

Archived

നിഗമനം

ബിഹാറിൽ ബിജെപി പ്രവർത്തകർ കള്ള വോട്ട് ചെയ്യുന്നത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 2022ൽ പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ നടന്ന സംഭവത്തിൻ്റെതാണ്.         

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ബിഹാറിൽ ബിജെപി കള്ള വോട്ട് ചെയ്യുന്നത്തിൻ്റെ  ദൃശ്യങ്ങൾ ബിഹാറിൽ തെരെഞ്ഞെടുപ്പിൽ ബിജെപി നടത്തിയ തട്ടിപ്പ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

Fact Check By: Mukundan K  

Result: False