
ഡി.കെ. ശിവകുമാർ പി.എം. ശ്രീ പദ്ധതിയില്‍ പ്രതിഷേധിച്ച് വേദിയിൽ പുസ്തകം കീറുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഡി.കെ. ശിവകുമാർ ഒരു വേദിയിൽ പുസ്തകം കീറുന്ന ദൃശ്യങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇതാണ് കർണാടക കോൺഗ്രസ്.. DK Shivakumar 🔥🔥💪 കേരള സർക്കാർ രഹസ്യമായി പോയീ ഒപ്പിട്ട പി എം ശ്രീ പാഠ്യ പദ്ധതി… കർണാടകയിലെ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ആ പുസ്തകം ഒന്നാകെ കീറി കത്തിക്കുന്ന കർണാടക ആഭ്യന്തരവകുപ്പ് മന്ത്രി. ഡി കെ ശിവകുമാർ 🔥🔥”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. 3 കൊല്ലം മുൻപ് മിറർ നൗ അവരുടെ യുട്യൂബ് ചാനലിൽ ഈ ദൃശ്യങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.
വാർത്ത പ്രകാരം കർണാടകയിൽ അന്നത്തെ ബിജെപി സർക്കാർ പാഠ്യപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ ബാംഗ്ലൂരിൽ നടത്തിയ പ്രതിഷേധ റാലിയുടെ ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ മാറ്റങ്ങൾ കർണാടക സംസ്ഥാനത്തിൻ്റെ പാഠ്യപുസ്തകങ്ങളിൽ വരുത്തിയതാണ്. കേന്ദ്ര സർക്കാരിന് ഈ വിവാദവുമായി യാതൊരു ബന്ധവുമില്ല. ഈ കാര്യം ടി.വി.9 കന്നഡ പ്രസിദ്ധികരിച്ച വാർത്തയിൽ നിന്നും വ്യക്തമാകുന്നു.
കർണാടക സർക്കാർ പി.എം. ശ്രീ നടപ്പിലാക്കില്ല എന്ന തരത്തിൽ യാതൊരു റിപോർട്ടുകളും കണ്ടെത്തിയില്ല. പകരം 31 ഒക്ടോബർ 2025ന് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധികരിച്ച വാർത്ത പ്രകാരം 585 വിദ്യാലയങ്ങളിൽ കർണാടക സർക്കാർ പി.എം. ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഉടനെ വിദ്യാലയങ്ങളുടെ എണ്ണം കൂട്ടും എന്നും വാർത്തയിൽ പറയുന്നുണ്ട്.

വാർത്ത വായിക്കാൻ – TOI | Archived
നിഗമനം
ഡി.കെ. ശിവകുമാർ പി.എം. ശ്രീ പദ്ധതിയെ പ്രതിഷേധിച്ച് വേദിയിൽ പുസ്തകം കീറുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് 3 കൊല്ലം മുൻപ് സംസ്ഥാന സർക്കാർ പാഠ്യ പുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധമാണ്. കർണാടക പി.എം. ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)
Title:പഴയ ബന്ധമില്ലാത്ത വീഡിയോ ഡി.കെ. ശിവകുമാർ പി.എം. ശ്രീയെ പ്രതിഷേധിച്ച് പുസ്തകം കീറുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
Fact Check By: Mukundan KResult: False


